നന്മണ്ട:നന്മണ്ട പഞ്ചായത് പ്രസിഡന്റും പോലീസുകാരും അടക്കം പരിശോധിച്ച മുഴുവൻ ആളുകളുടെയും കോവിഡ് ഫലം നെഗറ്റീവ്.

വേങ്ങേരി സ്വദേശിയായ കെട്ടിട നിർമ്മാണ കരാറുകാരന് കഴിഞ്ഞ വ്യാഴാഴ്ച കോവിഡ് സ്ഥിതീകരിച്ചിരുന്നു.ഇയാളുമായി പ്രാഥമിക ബന്ധം പുലർത്തിയവരിൽ നന്മണ്ട പഞ്ചായത്ത് പ്രസിഡണ്ട് അടക്കം നിരവധി പേർ ഉൾപ്പെട്ടിരുന്നു.ഇവരുടെ എല്ലാവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നടന്ന കോവിഡ് അവലോകന യോഗത്തിലും പങ്കെടുത്തിരുന്നു. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 30 പോലീസുകാരുടെ ഫലവും നെഗറ്റീവ് ആണ്.