Latest

6/recent/ticker-posts

Header Ads Widget

പുതുപ്പാടി പഞ്ചായത്തിൽ ഇന്നലെ പുതിയ 8 കോവിഡ് പോസിറ്റീവ് കേസുകൾ

താമരശ്ശേരി:ഇന്നലെ പുതുപ്പാടിയിൽ 8 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇതിൽ 4 കേസുകൾ സമ്പർക്കത്തിലൂടെയാണ് വന്നത്.നാം നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ സാമൂഹ്യ വ്യാപനത്തിലേക്ക് ഈ നാട് വഴുതി വീഴും.സാമൂഹ്യ അകലം പാലിച്ചും ആരോഗ്യ പ്രവർത്തകർ-പോലീസ് എന്നിവർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചും നാം ഒരുമിച്ച് നിന്നാലെ ഈ മഹാമാരിയെ നേരിടാൻ കഴിയൂ.





96 പേരുടെ സാമ്പിൾ എടുത്തത് സിംഹഭാഗവും റിസൾട്ട് വരാനിരിക്കുന്നതേയുള്ളൂ.നാളെ  മുതൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള കാര്യങ്ങൾ പുരോഗമിച്ച് വരികയാണ്.600 ലധികം ആളുകളെ ഒരേ സമയം കോറൻഡൈൻ ചെയ്ത് കാര്യങ്ങൾ നാം ക്രമീകരിച്ചു വരുന്നതിനിടെ ഒന്നോ രണ്ടോ പേർ കാണിക്കുന്ന അശ്രദ്ധയും നിസഹകരണവും ഒരു നാട് ഒന്നാകെ ദുരിതത്തിലേക്ക് പോവാൻ കാരണമായിക്കൂട,എല്ലാവരും  സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.

Post a Comment

0 Comments