പതിമംഗലത്ത് കഞ്ചാവുമായി പിടിയിലായത് ലഹരി മാഫിയയിലെ മുഖ്യ കണ്ണികള്‍. ബാംഗ്ലൂരില്‍നിന്നും കഞ്ചാവ് കൊണ്ടു വരുന്നതിനിടയിലാണ് ഹര്‍ഷാദ്, സൈനുദ്ദീന്‍ എന്നിവരെ പതിമംഗലത്ത് വെച്ച് പോലീസ് പിടികൂടിയത്. കുന്ദമംഗലം, മുക്കം തുടങ്ങി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവാണ് കുന്ദമംഗലം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ജില്ലയുടെ പല ഭാഗത്തേക്ക് ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്.ജില്ലയില്‍ അടുത്തിടെ നിരവധി സ്ഥലങ്ങളില്‍ നിന്ന ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ പോലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് ഇതുമായുള്ള ബന്ധം പോലീസ് അന്വേഷിച്ചേക്കും

നേരത്തെ ജില്ലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും വലിയ തോതില്‍ ലഹരി മാഫിയകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെയും എക്‌സൈസിന്റെയുമെല്ലാം ഇടപെടലില്‍ ഇത് ഏറെക്കുറെ കുറക്കാന്‍ കഴിഞ്ഞു. പോലീസ് ലഹരി വസ്തു ഉപയോഗത്തിനെതിരെ വലിയ തോതില്‍ ബോധവല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കുമ്പോളും തന്ത്രപരമായി ഇത്തരം സംഘങ്ങള്‍ യുവാക്കളെ ഇതിലേക്ക് ആകര്‍ഷിച്ചിരുന്നു.
നേരത്തെ കുന്ദമംഗലം എന്‍ഐടിയില്‍ ഇത്തരത്തില്‍ ഒരു കുട്ടി ലഹരി ഉപയോഗം തുടങ്ങി പിന്നീട് വിതരണക്കാരനായത് പോലീസ് പിടികൂടിയിരുന്നു.നിരവധി യുവാക്കളാണ് ലഹരിക്ക് അടിമപ്പെട്ട് ജീവിതം തകര്‍ന്നിട്ടുള്ളത്. മധ്യവയസ്‌കരിലും ലഹരി ഉപയോഗം കുറവല്ല. കോവിഡ് കാലഘട്ടമായതിനാല്‍ ലഹരി കൊണ്ടുവരുന്നതില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ വീണ്ടും ഇത് ആരംഭിച്ചിട്ടുണ്ട്.
കുന്ദമംഗലത്ത് എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്തില്‍ അന്വേഷണം ഊര്‍ജിതമാക്കും. കേസില്‍ കൂടുല്‍ കണ്ണികള്‍ പിടിക്കപ്പെടാന്‍ സാധ്യതയുണ്ട്.

0 Comments