Trending

പ്രവാസികള്‍ക്ക് വേണ്ടി ഏതറ്റംവരെയും പോകും:നജീബ് കാന്തപുരം

കാന്തപുരം:കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ UDF സമര സംഗമം നടത്തി.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങളായ പെട്രോൾ-ഡീസർ വില വർദ്ധനവ്,പ്രവാസികളോടുള്ള അവഗണന,അമിത വൈദ്യുത ബില്ല്, ഓൺ ലൈൻ പഠനത്തിൻ്റെ പോരായ്മകൾ, പാഠ പുസ്തക വിതരണത്തിലെ അപാകത എന്നിവയ്ക്കെതിരെയാണ് കാന്തപുരം മേഖല UDF സമര സംഗമം നടത്തിയത്.

സര്‍ക്കാരുടെ നയങ്ങള്‍ മൂലം ആശങ്കയിലായ പ്രവാസികള്‍ക്കൊപ്പം ഏതറ്റംവരെയും പോകാന്‍ UDF തയ്യാറെണെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം പ്രസ്താവിച്ചു.
ചടങ്ങിൽ ഫസൽ വാരിസ് അധ്യക്ഷത വഹിച്ചു.ജയേഷ്,കെ.കെ മുനീർ,കെ കെ അബ്ദുള്ള മാസ്റ്റർ, എ.പി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,എ.കെ. ജബ്ബാർ മാസ്റ്റർ,എൻ.എച്ച്.ആർ റഫീഖ്,കെ.കെ മുഹമ്മദ്,കെ.വി ലത്തീഫ്,ജലീല്‍.കെ,എ.പി ഫസലുറഹ്മാൻ, എന്നിവർ സംസാരിച്ചു. 

നാസർ മേപ്പാട് സ്വാഗതവും സുൽഫിക്കർ ഇബ്രാഹിം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right