Trending

വന്ദേഭാരത് മിഷൻ 66 അധിക വിമാനങ്ങൾ പ്രഖ്യാപിച്ചു; യു എ ഇയിൽ നിന്ന് 53 വിമാനമായി

വന്ദേ ഭാരത് മിഷൻ കേരളത്തിലേക്ക് 66 അധിക വിമാനങ്ങൾ പ്രഖ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് 59 അധിക വിമാനങ്ങൾ. യു എ ഇയിൽ 43 അധിക വിമാനങ്ങളും ഒമാനിൽ നിന്ന് 7 അധിക വിമാനങ്ങളും പ്രഖ്യാപിച്ചു.ഖത്തറിൽ നിന്ന് നാലും, ബഹ്റൈനിൽ നിന്ന് രണ്ടും അധിക വിമാനങ്ങൾ പ്രഖ്യാപിച്ചു.ഈമാസം 30 വരെയാണ് ഈ സർവീസുകൾ. 





നേരത്തേ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രഖ്യാപിച്ച 72 വിമാനങ്ങൾക്ക് പുറമെയാണിത്. നേരത്തേ പുറത്തിറക്കിയ പട്ടികയിൽ കേരളത്തിൽ നിന്ന് പത്ത് വിമാനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. 


43 അധിക വിമാനങ്ങൾ കൂടി പ്രഖ്യാപിച്ചതോടെ യു എ ഇയിൽ നിന്ന് ഈമാസം പറക്കുന്ന വിമാനങ്ങളുടെ എണ്ണം 53 ആയി. പുതിയ പട്ടിക പ്രകാരം 138 വന്ദേഭാരത് വിമാനങ്ങൾ ഈമാസം കേരളത്തിലേക്ക് പറക്കും.

Previous Post Next Post
3/TECH/col-right