അബുദാബി: യുഎഇ താമസ വിസയുള്ള പ്രവാസികള്‍ക്ക് മടങ്ങി പോകാന്‍ അവസരമൊരുങ്ങുന്നു. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അധികൃതര്‍ തയ്യാറാക്കി തുടങ്ങി. കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉള്ളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ പരിഗണന ലഭിക്കുക.അടുത്തമാസം ആദ്യം മുതല്‍ യുഎഇ താമസ വിസയുള്ളവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വിദേശകാര്യം, അന്താരാഷ്ട്ര സഹകരണം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നീ വകുപ്പുകള്‍ സംയുക്തമായി മടങ്ങി വരാന്‍ താല്പര്യമുളവരുടെ പട്ടിക തയ്യാറാക്കിതുടങ്ങി. www.smartservices.ica.gov.ae ലൂടെ റെസിഡന്റ്‌സ് എന്‍ട്രി പെര്‍മിറ്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
കുടുംബാംഗങ്ങള്‍ യുഎഇയില്‍ ഉളവര്‍ക്കാണ് മടങ്ങി വരവിന് ആദ്യ പരിഗണന ലഭിക്കുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തൂങ്ങിയ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാം ഘട്ടത്തില്‍ പരിഗണന ലഭിക്കും. പ്രത്യേക വിമാനത്തിലായിരിക്കും പ്രവാസികള്‍ക്ക് മടങ്ങാന്‍ അവസരം എന്നാണ് സൂചന. മടങ്ങിയെത്തുന്നവര്‍ യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന അത്രയും ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടി വരും.
യുഎഇ യുടെ തീരുമാനം പതിനായിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്. ഇതോടെ യുഎഇ വിസയുള്ള മലയാളികള്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. കഴിഞ്ഞ ആഴ്ച പ്രത്യേക വിമാനത്തില്‍ നൂറിലധികം പ്രവാസികള്‍ കേരളത്തില്‍ നിന്ന് ബഹ്റൈനില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ പ്രവാസികളെ എന്ന് മുതല്‍ സ്വീകരിച്ചു തുടങ്ങും എന്ന് സൗദി ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

Tags:
INTERNATIONAL