Trending

ഹജ്ജ് കമ്മിറ്റി ട്രൈനർമാർ സർക്കാർ സ്ഥാപനങ്ങളിലേക്ക് മാസ്‌ക് നൽകി

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ സേവനം ചെയ്യുന്ന വിവിധ ജില്ലകളിലെ  ഹജ്ജ് ട്രെയിനർമാരുടെ വക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് മാസ്‌ക്കുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി. പുനരുപയോഗം സാധ്യമാകുന്ന വിധത്തിൽ തുണിയിൽ പ്രത്യേകം തയാറാക്കിയ  മാസ്‌കുകളാണ് വിതരണം ചെയ്യുന്നത്. 





മെഡിക്കൽ കോളേജുകൾ,  താലൂക്ക് ആശുപത്രികൾ, പോലിസ് ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലെക്ക് ഉള്ള മാസ്കുകൾ  കോഴിക്കോട് ജില്ലാ ട്രെയിനർ  പി കെ ബാപ്പു ഹാജിയിൽ  നിന്ന് ഏറ്റുവാങ്ങി  ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ചു. 


ആദ്യഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ 3000 മാസ്‌ക്കുകൾ, മലപ്പുറത്ത് 8500 മാസ്‌കുകൾ എന്നിവ വിതരണം ചെയ്യും. ഹജ്ജ് കമ്മറ്റി സംസ്ഥാന കോർഡിനേറ്റർ അഷ്റഫ് അരയങ്കോട്, അസൈൻ പി.കെ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right