കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം.രണ്ട് നാടോടികൾ പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് ബീച്ചിൽ പുതിയ കടവിൽ ഇന്ന് രാവിലെ 10.30 ഓടെയോടെയാണ് സംഭവം.
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ എടുത്ത് ചാക്കിലിട്ട് കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കുടെയുണ്ടായിരുന്ന കുട്ടികള്‍ വിവരം നാട്ടുകാരെയടക്കം അറിയിക്കുകയായിരുന്നു.നാട്ടുകാര്‍ രണ്ടുപേരെയും തടഞ്ഞുവെച്ചു പോലീസിൽ അറിയിച്ചു. തുടർന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏഴു വയസുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തട്ടികൊണ്ടുപോകാൻ ശ്രമിച്ചശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
Tags:
KOZHIKODE