കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാഹനയാത്രയ്ക്ക് പൂട്ടിട്ട് കോഴിക്കോട് സിറ്റി പോലീസ്. കോഴിക്കോട് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വാഹനയാത്ര പരമാവധി തടയുക എന്ന ലക്ഷ്യത്തോടെ ഇന്നലെ പരിശോധന കൂടുതൽ കർശനമാക്കി.അനാവശ്യമായി ആളുകൾ പുറത്തിറങ്ങുന്നത് തടയാൻ മറ്റു നിയമലംഘനങ്ങൾക്കും കേസെടുത്ത് തുടങ്ങി.
വിൻഡോയിൽ പതിപ്പിച്ച കൂളിംഗ് ഫിലിമിനെതിരേ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. നേരിയ കറുപ്പുനിറമുള്ള സ്റ്റിക്കറടക്കം അപ്പപ്പോൾതന്നെ പൊളിച്ചുമാറ്റിക്കുകയാണ്. ബാങ്ക്റോഡ് ജംഗ്ഷനിൽ ഇന്നലെ രാവിലെ ഇരുപതിലധികം കാറുകളുടെ കൂളിംഗ് ഫിലിം നീക്കം ചെയ്യിച്ചു. കൺട്രോൾ റൂം അസി. കമീഷണർ എൽ.സുരേന്ദ്രൻ, ടൗൺ ഇൻസ്പെക്ടർ എ.ഉമേഷ്, എസ്ഐ കെ.ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ബാങ്ക് റോഡിലെ വാഹനപരിശോധന.
സീറ്റ്ബെൽറ്റ് ഇല്ലാത്തവർ, ഹെൽമറ്റ് ധരിക്കാത്തവർ, മാസ്ക് ഉപയോഗിക്കാത്തവർ, സത്യവാങ്മൂലം കൈവശം കരുതാത്തവർ , പഴയ സത്യവാങ്മൂലവുമായി റോഡിലിറങ്ങിയവർ തുടങ്ങി നിരവധിപേർ കുടുങ്ങി.
അതേ സമയം യാത്രയുടെ ഉദ്ദേശം കൃത്യമായി ബോധ്യപ്പെടുത്തിയവരെ സത്യവാങ്മൂലം ഇല്ലാതിരുന്നിട്ടും കടത്തിവിട്ടു.സർക്കാർ ധനസഹായമായി ലഭിച്ച 500 രൂപയ്ക്കായി ബാങ്കിലേക്ക് ഭർത്താവിനൊപ്പം പോവുകയായിരുന്ന വീട്ടമ്മയടക്കം ചുരുക്കം ചിലരെയാണ് ഈവിധം കടത്തിവിട്ടത്.
എരഞ്ഞിപ്പാലം ജംഗ്ഷനിൽ നടക്കാവ് ഇൻസ്പെക്ടർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിൽ പഴുതടച്ച പരിശോധനയാണ് നടക്കുന്നത്. മലാപ്പറന്പ് ജംഗ്ഷൻ, മെഡിക്കൽ കോളജ് റോഡ്, കണ്ണൂർ റോഡ്, കല്ലായ് റോഡ്, ബൈപാസുകൾ തുടങ്ങി നഗരത്തിലേക്കുള്ള സർവ റോഡുകളിലും കർശന പരിശോധന തുടരുകയാണ്.
കർശന പരിശോധന തുടരുമെന്നും ആരും നിസാര ആവശ്യങ്ങളുടെ പേരിൽ പുറത്തിറങ്ങരുതെന്നും സിറ്റി പോലീസ് കമീഷണർ എ.വി.ജോർജ് അറിയിച്ചു.

Tags:
KOZHIKODE