രാജ്യത്ത് വീണ്ടും കോവിഡ് മരണം. ഇതോടെ രാജ്യത്ത് കോവിഡ് മരണം നാലായി.70 വയസ്സുകാരനായ പഞ്ചാബുകാരനാണ് മരിച്ചത്. ഇറ്റലിയിലും ജര്‍മനിയിലും സഞ്ചരിച്ചിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.
ഇന്ന്
തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍
സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്ത്
സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള
പരിശോധനയില്‍ സമൂഹ വ്യാപനം കണ്ടെത്താനായില്ലെന്ന് ഐ.സി.എം.ആര്‍
വ്യക്തമാക്കിയിരുന്നു.
തമിഴ് നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ഉത്തര്‍പ്രദേശുകാരനായ വ്യക്തി ഡല്‍ഹിയില്‍ നിന്ന് ട്രെയിന് വഴി തമിഴ്നാട്ടിലേക്ക് യാത്രചെയ്തിട്ടുണ്ട്. ഇത് സമൂഹ വ്യാപനത്തിന് കാരണമായിട്ടുണ്ടാവാം എന്നാണ് പ്രാഥമിക നിഗമനം.
ഈ വിവരം ഡല്‍ഹി സര്‍ക്കാരിനെ തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച വഴികള്‍ കണ്ടെത്താനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 169 ആയി.
കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍
ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിക്കാണ് കോവിഡ്
സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്നുവന്ന സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം 25 ആയി.
നിലവില്‍ മുപ്പത്തൊന്നായിരം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:
HEALTH