Trending

കൊറോണ: മാര്‍ച്ച് 22ന് പബ്ലിക് കര്‍ഫ്യൂ- പ്രധാനമന്ത്രി

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതു മണിവരെ ജനങ്ങൾ പുറത്തിറങ്ങരുത് എന്നും, 10 വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും മറ്റ് ദിവസങ്ങളിലും പുറത്തിറങ്ങരുത് എന്നും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണയായി ഒരു ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി- അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം കരുതലോടെയിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമഹായുദ്ധകാലത്ത് നേരിടാത്ത പ്രതിസന്ധിയാണ് ലോകം നേരിടുന്നത്. ഇന്ത്യയെ ബാധിക്കില്ലെന്ന ചിന്ത പൂര്‍ണമായും തെറ്റാണെന്ന് മോദി പറഞ്ഞു.

വൈറസ് വ്യാപനത്തെ അത്യന്തം കരുതലോടെ നേരിടണം. സ്വയം രോഗബാധിതരാവില്ലന്ന് പ്രതിജ്ഞയെടുത്ത് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു. ഒരു പൗരനും ലാഘവത്തെടെ കോവിഡ് ഭീതിയെ സമീപിക്കരുത്. ലോകമാകെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മെല്ലെ തുടങ്ങി അതിവേഗം പടരുന്ന കാഴ്ചയാണ് കാണുന്നതെന്നും മോദി പറഞ്ഞു.

വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ അടിയന്തര നടപടി എടുത്ത രാജ്യങ്ങള്‍ക്ക് മാത്രമാണ് രോഗത്തെ നേരിടാനായത്. അലസതയോടെ ആരും വൈറസ് വ്യാപനത്തെ സമീപിക്കരുത്. കൊറോണയ്ക്ക് ഇതുവരെ ശാസ്ത്രം പ്രതിവിധി കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഏതാനും ആഴ്ചകള്‍ കൂടിപ്രതിരോധിക്കണമെന്നും മോദി പറഞ്ഞു.

👉ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും വീടിന് പുറത്തിറങ്ങരുതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

👉അടുത്ത രണ്ട് ദിവസം ഈ സന്ദേശം ഫോണിലൂടെ പ്രചരിപ്പിക്കണം.

👉ജനതാ Curfew ജനങ്ങൾ സ്വയം പ്രഖ്യാപിക്കണം.

👉നമ്മുടെ സുരക്ഷക്ക് വേണ്ടി അധ്വാനിക്കുന്നവരെ അഭിനന്ദിക്കണം.

👉ഒരു മാസം ആശുപത്രകളിലെ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം.

👉അടിയന്തിര ശസ്ത്രക്രിയകൾ ഒഴിവാക്കണം.

👉COVID-19: ലോക മഹാ യുദ്ധകാലത്തുപോലും സംഭവിക്കാത്ത തരം പ്രതിസന്ധിയാണ് ലോകം ഇപ്പോൾ നേരിടുന്നതെന്ന്‌
പ്രധാനമന്ത്രി.

👉രാജ്യത്തെ ഒരു പൌരനും കൊറോണയെ ലാഘവത്തോടെ കാണരുതെന്നും അലസത കാണിക്കരുതെന്നും  പ്രധാനമന്ത്രി.

👉COVID ബാധിതൻ ആകില്ലെന്ന് ഓരോ പൌരനും ഉറപ്പ് വരുത്തണം.

👉ജനം കരുതലോടെ ഇരിക്കണം.

👉130  കോടി ജനങ്ങൾ കുറച്ച് ദിനങ്ങൾ രാജ്യത്തിന് നൽകണം.

👉COVID-19 ന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

👉പൌരൻമാർ സാമൂഹിക അകലം പാലിച്ചിരിക്കണം.

👉65 വയസ്സിനു മുകളിൽ പ്രായമുള്ളവർ വീടിനു പുറത്തിറങ്ങരുത്.

👉മറ്റുള്ളവരുടെ ആരോഗ്യം നമ്മൾ ഉറപ്പാക്കണം.

👉ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിവായി നിൽക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Previous Post Next Post
3/TECH/col-right