Trending

ടൂള്‍സ് റെന്റേഴ്സ് ജില്ലാ സമ്മേളനം 18 ന്

കോഴിക്കോട്: ടൂള്‍സ് റെന്റേഴ്സ് അസോസിയേഷൻ  കേരളയുടെ രണ്ടാം ജില്ലാ സമ്മേളനം 18ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. 


സംഘടനാ പ്രസിഡണ്ട് ഗഫൂർ വാഴയിൽ അധ്യക്ഷത വഹിക്കും. അഡ്വക്കറ്റ് പി എം ആതിര മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് ടൂൾസ് ഉപകരണങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. 

വാർത്താസമ്മേളനത്തിൽ ഗഫൂർ വാഴയിൽ. സുമേഷ് തിരുവമ്പാടി, സിദ്ദീഖ് നരിക്കുനി, ചെവിടിയിൽ  ശിഹാബ്, ഇകെ ജമാലുദ്ദീൻ കോവൂര്‍, തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right