Trending

താമരശേരി -ചുങ്കത്ത് നാളെ (13-02-2020) മുതൽ ഗതാഗത നിയന്ത്രണം

താമരശേരി: ദേശീയപാത 766 ല്‍ താമരശ്ശേരി ചുങ്കം ജംഗ്ഷന്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍  ഫെബ്രുവരി 13  മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. 


കൊയിലാണ്ടി ഭാഗത്തുനിന്ന് താമരശ്ശേരിയിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചുങ്കം ജംക്ഷനില്‍  പ്രവേശിക്കാതെ പുതിയ ബൈപ്പാസ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ടതാണ്.

വയനാട് ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ ലൈൻ ബസ്സുകളും, ആമ്പുലൻസുകളുമൊഴികെയുള്ള വാഹനങ്ങൾ പുല്ലാഞ്ഞിമേട് അൽഫോൺസ റോഡ് കോരങ്ങാട് വഴി താമരശ്ശേരിയിലേക്കും തിരിച്ചും പോകേണ്ടതാണ്.

മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍  കുടിക്കിലുമ്മാരം - കാരാടി റോഡ് വഴിയും തിരിച്ചും പോകേണ്ടതാ ണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Previous Post Next Post
3/TECH/col-right