Trending

കേരളത്തിൽ ആദ്യമായി ഒരു വസ്ത്ര സ്ഥാപനം ഫാമിലി മീറ്റ് നടത്തി.

കൊടുവള്ളിയിലെ അൻസാരി സിൽക്സാണ് ഈ അപൂർവ സംഗമം നടത്തിയത്.1955 തുടങ്ങിയ സ്ഥാപനത്തിൽ ജോലി ചെയ്തു ഇന്ന് വരെയുള്ള എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ഫാമിലി മീറ്റ് ആണ് കൊടുവള്ളി ഈസ്റ്റ്‌ കിഴക്കോത്ത് അൽഫിത്ര ഓഡിറ്റോറിയത്തിൽ വെച്ചു നടത്തിയത്. പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 250-ഓളം ആളുകൾ പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ചു  അൻസാരി സിൽക്‌സ് ചാരിറ്റി പ്രവർത്തനത്തിന്റെ പ്രഖ്യാപനം നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി പി മുഹമ്മദിന്റെ അധ്യക്ഷതയ്യിൽ പി പി ഉസ്മാൻ മാസ്റ്റർ നിർവഹിച്ചു. 


എം പി സി നാസർ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ പി ടി മൊയ്‌ദീൻകുട്ടി മാസ്റ്റർ,  മാനേജിങ് പാർട്ണർ അൻസാരി മുഹമ്മദ്‌ ഹാജി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി . മുതിർന്ന സ്റ്റാഫുകളെ  ചടങ്ങിൽ വെച്ചു വിവിധ ആളുകൾ ആദരിച്ചു. കൂടുതൽ കാലം സ്ഥാപനത്തിൽ ജോലി ചെയ്യുകയും ഇപ്പോഴും സ്ഥാപനത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന റശീദ് മദ്രസ ബസാറിന് ഓൾഡ് സ്റ്റാഫിന്റെ ഉപഹാരം അൻസാരി മുഹമ്മദ്‌ ഹാജി നിർവഹിച്ചു.


സംഗമത്തോട് അനുബന്ധിച്ചു അൻസാരി സിൽക്‌സ് ചാരിറ്റബിള് പ്രവർത്തനത്തിന് തുടക്കമായി.അൻസാരി മുഹമ്മദ്‌ ഹാജി രക്ഷാധികാരിയും മജീദ് ഒതയോത്ത് പ്രസിഡന്റും അഷ്‌റഫ്‌ പുത്തൂർ സെക്രട്ടറിയും ഇസ്സുദ്ധീൻ അൻസാരി ട്രെഷററുമായി 28 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.പരിപാടിയിൽ കുട്ടികൾക്കുള്ള വിവിധ തരം മത്സരങ്ങളും കലാ പരിപാടിയും നടന്നു.   

റഷീദ് അണ്ടോണ, ഷാജി കട്ടിപ്പാറ,  ഹനീഫ റഹ്മാനി, മുഹമ്മദ്‌ നംമ്പാടൻ, അബുഹാജി താന്നിക്കൽ, മുഹമ്മദ്‌ ഒതയോത്ത്, ഇസ്സുദ്ധീൻ അൻസാരി, അമീർ പാലിയിൽ, നിസാർ എം ടി,ഷമീർ സൗത്ത് കൊടുവള്ളി,  നാസർ ആവിലോറ, ഷരീജ് മുക്കിലങ്ങാടി, ബാവ അൻസാരി  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 

മജീദ് ഒതയോത്ത്  സ്വാഗതവും അഷ്‌റഫ്‌ പുത്തൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right