Trending

പന്നിക്കോട്ടൂർ ജി എൽ പി സ്കൂൾ:ഇംഗ്ലീഷ് ഫെസ്റ്റ്

പന്നിക്കോട്ടൂർ ജി എൽ പി സ്കൂൾ 2019-20 വർഷത്തെ ഇംഗ്ലീഷ് ഫെസ്റ്റ് പൂനൂർ ഗവ.ഹൈസ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ അബ്ദുല്ലത്തീഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ടി പി അജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.


എൻ കെ മുഹമ്മദ് മുസ്ലിയാർ, സിറാജുദ്ദീൻ പന്നിക്കോട്ടുർ എന്നിവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ പി സി അബ്ദുസലാം സ്വാഗതവും ഒ പി മുഹമ്മദ് നന്ദിയും പറഞ്ഞു.

സംസ്ഥാന തല ടാലന്റ് ടെസ്റ്റ് പരീക്ഷയിൽ റാങ്ക് ഉൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കിയ കെ ജി വിദ്യാർത്ഥികൾക്കും അർദ്ധവാർഷിക പരീക്ഷയിൽ മുഴുവൻ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം നടത്തി. 

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Previous Post Next Post
3/TECH/col-right