Trending

വിദ്യാര്‍ത്ഥികള്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കണം-ടി.എം.അബ്ദുറഹിമാന്‍ മാസ്റ്റര്‍

പൂനൂര്‍:വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ-കായിക ചിന്തകളുണര്‍ത്തുന്നതിനായി പൂനൂര്‍ ഐ ഗേറ്റിന്റെ  ആഭിമുഖ്യത്തില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് അംഗം കെ.കെ പ്രദീപൻ നിര്‍വ്വഹിച്ചു.


വിവിധ ടീമുകളായാണ് മത്സരം സംഘടിപ്പിച്ചത്.ഒരോ ടീമിനും പിന്തുണ നല്‍കാനായി അധ്യാപകരും എത്തിയിരുന്നു.വിജയികള്‍ക്കുള്ള സമ്മാന വിതരണം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ടി.എം. അബ്ദുറഹിമാന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികള്‍ കായികക്ഷമത വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 

സലീം സി.കെ അദ്ധ്യക്ഷത വഹിച്ചു. ഫസല്‍ വാരിസ്, മുഹമ്മദ് ഗഫൂർ പി.സി,  ഹക്കീം മാസ്റ്റർ,  ഒ.വി. മൂസ മാസ്റ്റർ, മുനീർ കെ കെ,
ജമാല്‍.കെ, ഹര്‍ഷാദ്, അബ്ദുല്‍ ഗഫൂര്‍, സുല്‍ഫീക്കര്‍ ഇബ്രാഹിം, ഷബീറലി എന്‍, ഷബീര്‍ പൂനൂര്‍,അഷറഫ് എ.കെ,യൂസഫലി എസറ്റേറ്റ് മുക്ക് എന്നിവര്‍ സംസാരിച്ചു.


ഫായിസ്.കെ.പി സ്വാഗതവും ഷാഹിര്‍.കെ നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right