Trending

കൗൺസിലിംഗും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

പൂനൂർ:പൂനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിലെ കേഡറ്റുകളുടെ രക്ഷിതാക്കൾക്ക് കൗൺസിലിംഗും SPC പ്രവർത്തന ഘടനയെക്കുറിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 


ബോധവൽക്കരണ പരിപാടി ബാലുശ്ശേരി പോലിസ് സ്റ്റേഷനിലെ സീനിയർ ASI വിനോദും കൗൺസിലിംഗ് ക്ലാസ് ലത്തീഫ് മലോറവും നയിച്ചു. PTA പ്രസിഡന്റ് എൻ. അജിത്കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ HM ഇൻ ചാർജ് EV അബ്ബാസ്  അധ്യക്ഷത വഹിച്ചു. 

ടി.പി.അജയൻ ആശംസകൾ നേർന്നു സ്കൂൾ CPO ഉന്മേഷ് MS സ്വാഗതവും ACPO ഷൈനി നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right