കൊയിലാണ്ടി - താമരശ്ശേരി റൂട്ടിൽ പ്രൈവറ്റ് ബസുകളുടെ സംഹാര താണ്ഡവം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 15 June 2019

കൊയിലാണ്ടി - താമരശ്ശേരി റൂട്ടിൽ പ്രൈവറ്റ് ബസുകളുടെ സംഹാര താണ്ഡവം

ബാലുശ്ശേരി:കൊയിലാണ്ടി - താമരശ്ശേരി റൂട്ടിൽ പ്രൈവറ്റ് ബസുകൾ മനുഷ്യത്വ രഹിതമായി വിഹരിക്കുന്നു.ശാസ്ത്രീയമല്ലാതെയും ഇടതടവില്ലാതെയും സമയം ക്രമീകരിക്കുകയും  കാൽനടക്കാർക്കും മറ്റു വാഹനങ്ങൾക്കും അപകടകരമാകുന്ന രീതിയിലാണ് ബസുകളുടെ സഞ്ചാരം. 


അധികൃതർ തികഞ്ഞ അനാസ്ഥ കാണിക്കുന്നത് ബസുകാരുടെ ദുഷ്പ്രവണതകൾക്ക് ആക്കം കൂട്ടുന്നു. ജംഗ്‌ഷനുകളിൽ തിരിഞ്ഞു പോകാൻ വേഗത കുറക്കുന്ന മറ്റു വാഹനക്കാരെയും സുരക്ഷിതമായി വാഹനമോടിക്കുന്നവരെയും വിരട്ടുന്നു രീതി ഇവർ തുടർന്ന് വരുന്നതായി ആക്ഷേപമുണ്ട്. 

ബസിൽ യാത്ര ചെയ്യുന്നവരും ഇവരുടെ അമിത വേഗതയിൽ ആവലാതിപ്പെടുന്നവരാണ്. പ്രൈവറ്റ് ബസുകളെ ആശ്രയിച്ചാണ് നല്ലൊരു വിഭാഗം ജനങ്ങളും യാത്ര ചെയ്യുന്നതെങ്കിലും പൊതു ജനങ്ങൾ കൂടുതൽ സുരക്ഷിതത്വം പ്രതീക്ഷിക്കുന്നതായി പതിവ് യാത്രക്കാർ പറയുന്നു.

No comments:

Post a Comment

Post Bottom Ad

Nature