Trending

എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി,മാനേജ്‌മെന്റ്‌ ക്വോട്ടയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ +1 കമ്മ്യൂണിറ്റി,മാനേജ്‌മെന്റ്‌ ക്വോട്ടയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

കമ്മ്യൂണിറ്റി ക്വോട്ടയിൽ അപേക്ഷിക്കുന്നവർ സ്കൂൾ ഓഫീസിൽ നിന്നും ഫോം വാങ്ങി പൂരിപ്പിച്ചു മതിയായ രേഖകളോടൊപ്പം 25 രൂപ ഫീസടച്ചു സ്കൂളിൽ തന്നെ സമർപ്പിക്കണം.


Last date(Community Quota) MAY 25

മാനേജ്‌മെന്റ്‌ ക്വോട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായാണു അപേക്ഷിക്കേണ്ടത്‌.

അപേക്ഷിക്കേണ്ട വിധം:

സ്കൂൾ വെബ്സൈറ്റ്‌ ആയ www.mjhss.org സന്ദർശിച്ച്‌ Application for +1 Admission under management quota എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക.അപ്പോൾ ദൃശ്യമാവുന്ന മാനേജറുടെ കുറിപ്പിന്റെ താഴെയുള്ള PROCEED ബട്ടൺ ക്ലിക്ക്‌ ചെയ്താൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച്‌ ഫോമിന്റെ അവസാന ഭാഗത്തുള്ള സബ്മിറ്റ്‌ ബട്ടൺ പ്രസ്സ്‌ ചെയ്യുക.


അതിനു ശേഷം പ്രത്യക്ഷമാകുന്ന പൂരിപ്പിച്ച അപേക്ഷ പ്രിന്റ്‌ ചെയ്ത്‌ മതിയായ രേഖകളോടൊപ്പം(SSLC/CBSE Mark list,Address,Monthly income,Category എന്നിവ തെളിയിക്കുന്നതിനു റേഷൻ കാർഡിന്റെ കോപ്പി,ആർട്സിലോ സ്പോർട്ട്സിലോ കഴിവ്‌ തെളിയിച്ചിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന്റെ കോപ്പി തുടങ്ങിയവ)വെരിഫിക്കേഷനായി 25 രൂപ അപേക്ഷാ ഫീസടച്ച്‌ സ്കൂളിൽ സമർപ്പിക്കേണ്ടതാണു.സ്കൂളിൽ സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.


Last date(Management Quota)May 25

കമ്മ്യൂണിറ്റി,മാനേജ്‌മന്റ്‌ ക്വോട്ടാ റാങ്ക്‌ ലിസ്റ്റ്‌ പിന്നീട്‌ സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാവും.

പുതുതായി ആരംഭിക്കുന്ന എം ജെ അക്കാദമിയിലേക്കുള്ള (+1 Humanities & Commerce batches for girls) അപേക്ഷകൾ മെയ്‌ 22 മുതൽ ഓഫീസിൽ നിന്നും ലഭ്യമാവുന്നതാണ്.
Previous Post Next Post
3/TECH/col-right