Trending

ജില്ലാ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

കോഴിക്കോട്: പതിനഞ്ചാമത് കോഴിക്കോട് ജില്ലാ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോരങ്ങാട് ഗവ:ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. 

ജില്ലാ സബ്ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം എ ഡ്യേർഡ് കളിക്കാരെ പരിചയപ്പെടുന്നു.

ആൺ കുട്ടികളുടെ വിഭാഗത്തിൽ കോടഞ്ചേരി ഹയർ സെക്കന്ററി സ്കൂളിനെ 4-2 നു പരാജയപ്പെടുത്തി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളും എളേറ്റിൽ എം.ജെ എച്ച് എസ് എസി നെ 3-2 നു പരാജയപ്പെടുത്തി മരുതോങ്കര എച്ച് എസ് എസ് ഉം, പെൺകുട്ടികളുടെ വിഭാഗത്തിൽ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളും എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളും ഫൈനലിൽ പ്രവേശിച്ചു.

ചാമ്പ്യൻഷിപ്പ് ജില്ലാ ബേസ്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി .എം എ ഡ്യേർഡ് ഉദ്ഘാടനം ചെയ്തു. ഇർഷാദ് പ്രാവിൽ അദ്ധ്യക്ഷനായിരുന്നു.


ചടങ്ങിൽ പി.ഷഫീഖ്, എ. മിഥിൽ ലാൽ ,കെ.അക്ഷയ്, വിപുൽ, കെ.വൈഷ്ണവ് എന്നിവർ സംസാരിച്ചു. 

ജില്ലാ ബേസ്ബോൾ അസോസിയേഷൻ സെക്രട്ടറി അനീസ് മടവൂർ സ്വാഗതവും വി. ജിതേഷ് നന്ദിയും പറഞ്ഞു

.
Previous Post Next Post
3/TECH/col-right