Trending

നിങ്ങളുടെ പ്രാർത്ഥനകൾ വേണം...നമ്മുടെ കുട്ടികൾ ഇന്ന് ചരിത്രമെഴുതുകയാണ്




എളേറ്റിൽ എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ 26 കൊമേഴ്സ്‌ വിദ്യാർത്ഥികൾ ഇന്ന് CMA( Cost and Management Accountant) ആവാനുള്ള ആദ്യ ഘട്ട കടമ്പകളിലൊന്നായ CAT(Certified Accounting Technician) പരീക്ഷ എഴുതുകയാണ്.ICAI( Institue of Cost Accountants Of India) നടത്തുന്ന National level Exam ആണിത്‌. ഹയർ സെക്കണ്ടറി പഠനത്തോടൊപ്പം ഈ യോഗ്യതയും കൂടെ നേടാൻ സാഹചര്യമൊരുക്കുന്ന കേരളത്തിലെ ചുരുക്കം ചില സ്കൂളുകളിൽ ഒന്നും കോഴിക്കോട്‌ ജില്ലയിലെ ഏക സ്കൂളും നമ്മുടെ എം ജെ ആണെന്നതിൽ അഭിമാനിക്കുന്നു. ഈ പരീക്ഷയിലെ വിജയം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉയർന്ന യോഗ്യതയിലേക്ക്‌ അവരെ നയിക്കുമെന്നതിനപ്പുറം നമ്മുടെ നാട്ടിൻ പുറത്തുള്ള സാധാരണക്കാരുടെ മക്കൾക്ക്‌ ഉന്നതങ്ങൾ വെട്ടിപ്പിടിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുകാനാവും.നമ്മുടെ വിദ്യാർത്ഥികളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കൊമേഴ്സ്‌ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന CA/CMA Academy യിൽ കഴിഞ്ഞ ഒരു വർഷത്തെ തീവ്ര പരിശീലനത്തിനു ശേഷമാണ് അവർ ഇന്ന് പരീക്ഷക്ക്‌ 
 പോകുന്നത്‌.
ഉണ്ടാവണം നമ്മുടെ മക്കൾക്ക് വേണ്ടി നിങ്ങളുടെ പ്രാർത്ഥനകൾ ....
ആശംസകൾ
Previous Post Next Post
3/TECH/col-right