സംസ്ഥാന സര്‍ക്കാറിന് ബിജെപിയുടെ മുന്നറിയിപ്പ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 5 January 2019

സംസ്ഥാന സര്‍ക്കാറിന് ബിജെപിയുടെ മുന്നറിയിപ്പ്

ദില്ലി: ശബരിമല സംസ്ഥാന സർക്കാറിന് മുന്നറിയിപ്പുമായി ബിജെപി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കുള്ളിൽ നിന്നുള്ള വലിയ പ്രത്യാഘാതം സര്‍ക്കാറിനും സിപിഎമ്മിനും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് നരസിംഹറാവു പറഞ്ഞു. 


സംസ്ഥാന സർക്കാർ എന്ത് പ്രത്യാഘാതം ആണ് നേരിടേണ്ടി വരിക എന്ന ചോദ്യത്തിന് ബുദ്ധിയുള്ളവർക്ക് മനസിലാകും എന്നായിരുന്നു നരസിംഹറാവുവിന്‍റെ മറുപടി.

ലിംഗപരമായ തുല്യ നീതിക്കായി നിലകൊള്ളുന്ന പാർട്ടിയാണ് ബിജെപി. പക്ഷെ ഇവിടെ പ്രശ്നം വിശ്വാസത്തിന്റേതും ആചാരത്തിന്റേതും കൂടിയാണ്. മുത്തലാക്ക് ജെൻഡർ വിഷയവും ശബരിമല വിശ്വസ വിഷയവുമാണ്- നരസിംഹറാവു പറഞ്ഞു. ശബരിമല സംബന്ധിച്ച കോൺഗ്രസ്‌ നിലപാടും കാപട്യമാണ്.

ദേശിയ തലത്തിലും കേരളത്തിലും കോൺഗ്രസിനു രണ്ടു നിലപാടാണ്. ഇത് ഇരട്ടത്താപ്പാണ്. അതേസമയം ഓർഡിനൻസ് കൊണ്ടു വരുന്നതുമായ ബന്ധപ്പെട്ട ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.  വിഷയം കോടതിയുടെ പരിഗണനയിൽ ആയതിനാൽ പ്രതികരിക്കാനാവില്ല എന്നായിരുന്നു മറുപടി.

No comments:

Post a Comment

Post Bottom Ad

Nature