Trending

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് ഹോട്ടലുടമ മരിച്ചു.

നാദാപുരം: വാണിമേല്‍ കുളപ്പറമ്പില്‍ സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി കാല്‍നട യാത്രക്കാരനായ ഹോട്ടലുടമ മരിച്ചു. 



കുളപ്പറമ്പ് സ്വദേശി കാക്കിയോട്ടുമ്മല്‍ രാജനാണ് (48) മരിച്ചത്. രാവിലെ 9.20 ഓടെയാണ് സംഭവം. സമീപത്തെ രാഗം ഹോട്ടലുമടമയാണ് രാജന്‍. 

ഹോട്ടലിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിറങ്ങിയ രാജനെ ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

സമീപത്തെ സിമന്റ് കടയില്‍ ഇടിച്ചാണ് ബസ് നിന്നത്.


Previous Post Next Post
3/TECH/col-right