Trending

ELETTIL ONLINE NEWS UPDATES 01-10-2018

ELETTIL ONLINE NEWS UPDATES 01-10-2018
1194 കന്നി 15
1440 മുഹറം 21
തിങ്കൾ

 

                
🅾 ചെന്നിത്തലയുടെ ഒന്നാമത്തെ ചോദ്യത്തിന് മറുപടി നല്‍കേണ്ടത് എ.കെ.ആന്റണി; മലബാര്‍ ബ്രൂവറിക്ക് ലൈസന്‍സ് നല്‍കി ഉത്തരവിട്ടത് ആന്റണി സര്‍ക്കാര്‍; 10 ചോദ്യങ്ങളില്‍ ഒമ്പതിനും  മന്ത്രി തന്നെ മറുപടി നല്‍കിയത്; പ്രതിപക്ഷ നേതാവ് ഗീബല്‍സിയന്‍ തന്ത്രം പയറ്റുകയാണെന്നും എക്‌സൈസ് വകുപ്പിന്റെ വിശദീകരണക്കുറിപ്പില്‍ വിമര്‍ശനം.


🅾 നവകേരള നിര്‍മ്മാണം: ആസാദ് മൂപ്പന്‍ രണ്ടു കോടിയും ഗാനഗന്ധര്‍വന്‍ പത്ത് ലക്ഷവും നല്‍കി.


🅾 പ്രളയക്കെടുതിയില്‍ സഹായവുമായി ഗാനഗന്ധര്‍വനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10 ലക്ഷം.


🅾 വീടുകള്‍ നിര്‍മ്മിക്കാന്‍ 12.5 കോടി രൂപയും ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 കോടിയും; ജീവനക്കാരുടെയും ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ശേഖരിച്ചത് 15 കോടി; പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാന്‍ സര്‍ക്കാരിനൊപ്പം ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ നിര്‍മ്മാണം തുടങ്ങും.


🅾 അറബിക്കടലില്‍ ന്യൂനമര്‍ദ്ദം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, കടലില്‍ പോകുന്നവര്‍ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് തിരിച്ചെത്തണം.


🅾 കേരളത്തിന്റെ അതിജീവനത്തെ അഭിനന്ദിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി.എന്തൊരു തിരിച്ചുവരവാണ്‌ കേരളത്തിന്റേത്‌" , കേരള ടൂറിസത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി നിർമ്മിച്ച വീഡിയോ പങ്ക്‌ വച്ച്‌ കോഹ്‌ലി കേരളത്തെ വാഴ്ത്തി.


🅾 സിപിഎം സംസ്ഥാന സമിതി ഇന്ന് സമാപിക്കും; പികെ ശശിക്കെതിരായ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക്.


🅾 സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വിശ്വാസികള്‍ ഒരു പോലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുമ്ബോഴും ഉറച്ച നിലപാട് എടുക്കാന്‍ എന്തേ ബിജെപിക്ക് സാധിക്കുന്നില്ല? എന്‍ എസ് എസ് കാട്ടിയ തറ്റേടം പോലും എന്തുകൊണ്ട് ഹിന്ദു പാര്‍ട്ടിക്ക് ഇല്ലാതെ പോയി? സുപ്രീംകോടതി വിധിയിലേക്ക് നയിച്ചത് സിപിഎം ഭരിക്കുന്ന സര്‍ക്കാരിന്റെ നിലപാടാണെന്നിരിക്കവേ അനുകൂല സാഹചര്യം മുതലെടുക്കാന്‍ എന്താണ് ബിജെപി മടിക്കുന്നത്? അണികളുടെ രോഷം അണപൊട്ടി ഒഴുകുന്നു.


🅾 പേപ്പറില്‍ പേരുവരാനും ആളാകാനും കോടതിയില്‍ കേസുകൊടുക്കാനും ഷൈന്‍ ചെയ്യാനും നടക്കുന്നവര്‍ക്ക് എവിടെയും കയറാം; അന്തസും ദൈവവിശ്വാസവുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോവുകയില്ല: ഗണേശ് കുമാര്‍.


🅾 എന്റെ ചോറൂണ് ചടങ്ങ് ശബരിമലയില്‍ അമ്മയുടെ മടിയിലിരുത്തി; ടികെഎ നായര്‍.മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയും ഉപദേഷ്ടാവും ആയിരുന്നു ടി കെ എ. നായർ


🅾 അധികം വൈകാതെ ക്ഷേത്രങ്ങളില്‍ ചെഗുവേരയുടെ വിഗ്രഹം വച്ച്‌ പൂജിക്കേണ്ട ഗതികേട് ഹിന്ദുവിന് ഉണ്ടാകുമെന്ന് സംവിധായകൻ രാജസേനന്‍.


🅾 ശബരിമല സ്ത്രീപ്രവേശനം; നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം.


🅾 കുന്നംകുളത്ത് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. കുന്നംകുളം ചൂണ്ടൽ പാടത്തിന്‌ സമീപത്തെ മോട്ടോർ പുരയിൽ ആണ്‌ മൃതദേഹം കണ്ടത്‌.  മൃതദേഹത്തിന്‌ ഒരു മാസത്തെ പഴക്കം തോന്നും. അടുത്ത്‌ നിന്ന് ഒരു കാവി വസ്ത്രവും ലഭിച്ചു.


🅾 മുസ്ലിം പള്ളികളില്‍ പുരുഷന്മാര്‍ക്കൊപ്പം പ്രാര്‍ത്ഥിക്കാന്‍ സ്ത്രീകളെ അനുവദിച്ചു കൊണ്ട് ഉത്തരവിടാന്‍ കോടതിക്ക് ധൈര്യമുണ്ടോ അതോ ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമുള്ളതാണോ ഈ നിലപാട്? ശബരിമലയുടെ കാര്യത്തില്‍ കാട്ടിയ ആവേശം ജഡ്ജിമാര്‍ക്ക് തന്നെ ബാധ്യതയാകും; ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കാതെയുള്ള വിധി കുടത്തില്‍ നിന്നും തുറന്നുവിട്ട ഭൂതം പോലെ; ജസ്റ്റീസ് മാര്‍ഖണ്ഡേയ കട്ജു പറയുന്നത്.


🅾 തിരക്കുള്ള സമയത്ത് വിദ്യാലയങ്ങളുടെ സമീപത്തുള്ള ബസ് സ്‌റ്റോപ്പുകളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍; തലസ്ഥാനത്ത് ഓപ്പറേഷന്‍ റോമിയോയില്‍ 89 പൂവാലന്മാര്‍ അറസ്റ്റില്‍.


🅾 അതിസാഹസികമായി പിടികൂടി 24 മണിക്കൂര്‍ തികയും മുന്‍പ് `വട്ടി രാജയ്ക്ക്` ജാമ്യം; കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ആബ്‌സന്റ്; പിടികൂടിയതിന്റെ ഉത്സാഹം കസ്റ്റഡിയില്‍ വെക്കാനില്ല; കാത്തിരുന്ന് കൈയില്‍ കിട്ടിയ കൊള്ളപ്പലിശക്കാരനെ തൊടാന്‍ ഉന്നത അധികാരികള്‍ക്ക് ഭയമോ? വ്യവസ്ഥകളോടെ ജാമ്യം നേടിയ മഹാരാജ മഹാദേവനെ രക്ഷിക്കാന്‍ രാഷ്ട്രീയക്കാരും സജീവമെന്ന് ആരോപണം.


🅾 വാഹനപരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ചുകടക്കാന്‍ ശ്രമം; കോടികള്‍ വിലമതിക്കുന്ന ലഹരി ഗുളികകള്‍ വില്‍ക്കാന്‍ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥികളുടെയും ഷോപ്പിങ് മാളുകളിലെ യുവാക്കളുടെയും ഇടയില്‍; കൊച്ചിക്ക് പിന്നാലെ കോഴിക്കോട്ടും ലഹരി മരുന്ന് വേട്ട; ബാങ്ക് ജീവനക്കാരന്‍ പിടിയില്‍.വിൽപനക്കായി കൊണ്ട്‌ വന്ന 175 പ്രാസ്മൊ പ്രോക്സിവോൺ ഗുളികകളുമായി കോഴിക്കോട്‌ നടക്കാവ്‌ കുന്നുമ്മൽ സ്വദേശി ജിഷാദിനെ ആണ്‌ കോഴിക്കോട്‌ ടൗൺ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌


🅾 കേരള പുനര്‍നിര്‍മ്മാണം:നെതര്‍ലന്‍ഡിനോട് കേന്ദ്ര സര്‍ക്കാര്‍ സഹായമഭ്യര്‍ഥിച്ചു.ഇന്ത്യൻ അംവാസഡർ വേണു രാജാമണി കത്ത്‌ നെതർലാൻഡിന്‌ കൈമാറി


🅾 പൊലീസുകാരന്റെ കഴുത്ത് തല്ലിയൊടിച്ച എഡിജിപിയുടെ മകളെ പേരിന് പോലും അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പൊലീസ് ഒടുവില്‍ കുറ്റാരോപിതയെ സുഖമായി വിദേശത്തേക്കും അയച്ചു; തല്ലുകൊണ്ടു പൊലീസുകാരന്‍ ഗവാസ്‌കര്‍ വേദനിച്ച ജീവിതം തള്ളിനീക്കുമ്ബോള്‍ കുറ്റപത്രം പോലും തയ്യാറാക്കാതെ പൊലീസ്; കൗണ്ടര്‍ കേസ് ഉണ്ടാക്കാന്‍ നല്‍കിയ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിന്റെ പേരില്‍ ഒന്നും ചെയ്യാതെ ഉന്നത ഉദ്യോഗസ്ഥര്‍


🅾 നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ പമ്പാ  തീരത്ത് മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിന് വേറെന്തു തെളിവ് വേണം? ആറന്മുളയ്ക്ക് സമീപം പമ്ബാ തീരത്ത് കണ്ടെത്തിയ പഴയ കളിമണ്‍ പാത്രങ്ങള്‍ പത്താം നൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിച്ചതെന്ന് പ്രാഥമിക നിഗമനം; കേരളത്തിന്റെ ചരിത്രത്തിന് പുതിയ ദിശാബോധം നല്‍കിയ കണ്ടെത്തലുകള്‍.


🅾 മിച്ചഭൂമി തട്ടിപ്പ് വിവാദം: സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വിജയന്‍ ചെറുകര വീണ്ടും; തീരുമാനം സിപിഐ ജില്ലാ കൗണ്‍സില്‍ യോഗത്തിന് പിന്നാലെ; ഭൂമി പതിച്ചു നല്‍കാന്‍ വിജയന്‍ ഇടനിലക്കാരനായി നിന്നുവെന്ന ചാനല്‍ വാര്‍ത്ത കെട്ടിച്ചമച്ചതെന്നും കാനം രാജേന്ദ്രന്‍.


🅾 ബീയര്‍ നിര്‍മ്മാണശാലയ്ക്ക് നയപരമായ തീരുമാനമെടുക്കണമെന്നു കുറിച്ച ഋഷിരാജ് സിംഗിന്റെ വാക്കുകള്‍ മറികടന്ന അംഗീകാരം; വെള്ളക്കടലാസിലെ അപേക്ഷയ്ക്കും അനുമതി നല്‍കിയ ചട്ടലംഘനം; നയനാര്‍ അനുവദിച്ച ബ്രൂവറി ആന്റണിയുടെ തലയില്‍ കെട്ടിവച്ച കള്ളക്കളി; കിന്‍ഫ്രയിലെ ഭൂമിയിലെ അവ്യക്തതയ്‌ക്കൊപ്പം ഇടതു സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകളും; പ്രതിപക്ഷത്തിന്റെ ബ്രൂവറി അഴിതി ആരോപണത്തില്‍ ആടിയുലഞ്ഞ് എക്‌സൈസ് വകുപ്പ്; കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറെടുത്ത് പ്രതിപക്ഷവും.


🅾 രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍; ശ്വാസോച്ഛോസം കൃമത്തിലായി; മരുന്നുകളോട് പ്രതികരിച്ചും തുടങ്ങി; എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ആശ്വാസമെത്തു; ബോധം തിരിച്ചു കിട്ടിയിട്ടും മകളുടെ വിയോഗ വാര്‍ത്ത മാത്രം അറിയിച്ചില്ല; മലയാളത്തിന്റെ പ്രിയ വയലിനിസ്റ്റ് ജീവിതത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയില്‍ കേരളം.



ദേശീയം

 
🅾 റഫാൽ ഇടപാട്‌ ബൊഫേഴ്സിന്റെ പിതാവാണെന്നും കേന്ദ്ര സർക്കാരിന്റെ അഴിമതിക്കെതിരെ നിരന്തരമായി ശബ്ദിക്കുന്നതിലൂടെ രാഹുൽ ഗാന്ധിയുടെ ദേശീയ പ്രാധാന്യം ഉയർന്നെന്നും ശിവസേന .


🅾 കോണ്‍ഗ്രസ് ശ്രമിക്കുന്നത് റാഫേലിന്റെ പേരില്‍ തെറ്റിദ്ധാരണ പരത്താന്‍; വിവരങ്ങള്‍ പരസ്യമാക്കുക അപ്രായോഗികം; റാഫേല്‍ കരാറിലെ എല്ലാ വിവരങ്ങളും പുറത്ത് വിടാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്.


🅾 അസുഖം ഭേദമാക്കാനെന്ന വ്യാജേന നിര്‍ബന്ധിച്ച്‌ ആശ്രമത്തിലെത്തിച്ച്‌ പീഡനം; 24കാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍; ആള്‍ദൈവവും സഹായികളായ സ്ത്രീകളും ഡല്‍ഹി പൊലീസ് പിടിയില്‍.വെസ്റ്റ്‌ ഡൽഹിയിലെ ജനക്‌ പുരിലുള്ള യോഗ ആശ്രമത്തിൽ വച്ച്‌ 24 കാരിയെ ആൾ ദൈവം ഹരിനാരായണൻ ബലാൽസംഗം ചെയ്തു എന്നാണ്‌ കേസ്‌


🅾 ഡൽഹി കന്റോണ്മെന്റിൽ  വീട്ടുജോലി ചെയ്യുന്നതിനിടയില്‍ മേജര്‍  ഗൗരവ്‌ പീഡിപ്പിച്ചെന്ന് പരാതി; പീഡിപ്പിച്ചത് ഭര്‍ത്താവിനെ മനഃപൂര്‍വ്വം പുറത്തേക്ക് പറഞ്ഞ് വിട്ടതിന് ശേഷമെന്നും യുവതി; മേജറും ബന്ധുവും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും യുവതിയുടെ പരാതി.


🅾 ലൈംഗിക പീഡനക്കേസ്: പ്രതികളെ രക്ഷിക്കാന്‍ മൊഴി മാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാം; അതീവഗൗരവമായ കേസുകള്‍ മൊഴി മാറ്റി അട്ടിമറിക്കുന്നത് നോക്കിനില്‍ക്കാനാവില്ലെന്നും സുപ്രീം കോടതി.


🅾 സുപ്രീംകോടതി തടയിട്ടത് വ്യാജ പീഡന കേസുകളുടെ പ്രളയകാലത്തിന്; ആരെയെങ്കിലും കുടുക്കാനായി പീഡന പരാതി നല്‍കുന്നവരും പരാതിക്കാരില്‍ നിന്നും കാശു വാങ്ങി കേസ് ഒതുക്കുന്നവരും ഇനി അഴിക്കുള്ളിലേക്ക്; പീഡനക്കേസില്‍ മൊഴി മാറ്റുന്ന സ്ത്രീകളെ അകത്തിടാന്‍ സുപ്രീംകോടതി കാട്ടിയ പച്ചക്കൊടി കേരളത്തില്‍ ഏറെ നിര്‍ണ്ണായകം.


🅾 പ​ശു സം​ര​ക്ഷ​ണ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍.സംസ്ഥാനത്തെ പശു സംരക്ഷണ ബോർഡ്‌ മന്ത്രാലയമായി രൂപപ്പെടുത്തുമെന്നും മധ്യപ്രദേശ്‌ മുഖ്യമന്ത്രി


🅾 മ​ധ്യ​പ്ര​ദേ​ശി​ന് നി​വാ​രി ഇനി പു​തി​യ ജി​ല്ല.തിക്കാഗഡ്‌ ജില്ലയിലെ മൂന്ന് താലൂക്കുകൾ രൂപപ്പെടുത്തിയാണ്‌ ജില്ല രൂപീകരിക്കുന്നത്‌ . ഇതോടെ മധ്യപ്രദേശിൽ 52 ജില്ലകൾ ആയി


🅾 പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു; സബ്‌സിഡി സിലിണ്ടറിന് 502.4 രൂപ ആയി.  സബ്സിഡി സിലിണ്ടറിന്‌ 2 രൂപ 89 പൈസ വർദ്ധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്‌ 59 രൂപയും കൂട്ടി


🅾 മാരുതിയുടെ കരുത്തായ എര്‍ട്ടിഗ അടുത്ത മാസം നിരത്തിലെത്തും.


🅾 പേടിഎമ്മുമായി കൈകോര്‍ത്ത് ഐഡിയയും വോഡഫോണും.പേ ടിഎം വഴി റീചാർജ്ജ്‌ ചെയ്യുന്ന ഉപഭോക്താക്കൾക്ക്‌ ക്യാഷ്‌ ബാക്ക്‌ ഓഫറുകൾ പ്രഖ്യാപിച്ചു


🅾 പരസ്ത്രീ ബന്ധം ചൂണ്ടിക്കാട്ടിയ ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞത് സുപ്രീം കോടതി പോലും തെറ്റല്ലെന്ന് പറഞ്ഞുവെന്ന്; മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു; വിവാഹേതര ബന്ധത്തെ കുറിച്ചുള്ള സുപ്രീം കോടതി വിധിയുടെ ആദ്യ രക്തസാക്ഷി ചെന്നൈയില്‍.എം ജി ആർ നഗറിൽ താമസിക്കുന്ന പുഷ്പലത (24) യാണ്‌ ഭർത്താവിന്റെ ചെയ്തികളിൽ മനം നൊന്ത്‌ ആത്മഹത്യ ചെയ്തത്‌


അന്താരാഷ്ട്രീയം

🅾 അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം ആയ എസ്‌ 400 ട്രയംഫ്‌ റഷ്യയിൽ നിന്ന് വാങ്ങുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ വ്ലാഡിമിർ പുട്ടിൽ ഈ മാസ. 4,5 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇക്കാര്യം ചർച്ചയാകും.


🅾 ഭീകരര്‍ ഭരിക്കുന്ന പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ വെറും പ്യൂണ്‍ മാത്രം! പാക്കിസ്ഥാനെ നാലായി വിഭജിക്കണം; ഇന്ത്യയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ അതില്‍ മൂന്ന് ഭാഗം ഇങ്ങോട്ടേ ലഭിക്കണം; പരിഹാര മാര്‍ഗം നിര്‍ദ്ദേശിച്ച്‌ സുബ്രഹ്മണ്യന്‍ സ്വാമി.


🅾 ഫാസിസം പ്രചരിപ്പിക്കുന്ന ആര്‍എസ്‌എസ് കേന്ദ്രങ്ങളാണ് തീവ്രവാദത്തിന്റെ വിളനിലം; ക്രൈസ്തവരും മുസ്ലീങ്ങളും അടങ്ങുന്ന ന്യൂനപക്ഷങ്ങളെ പൊതുസ്ഥലത്ത് തച്ചുകൊല്ലുന്ന രാജ്യത്തിന് മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്ത് അര്‍ഹത? ഇന്ത്യക്കെതിരെ ശക്തമായ വിമര്‍ശനവുമായി പാക് പ്രതിനിധി യുഎന്നില്‍; യോഗി ആദിത്യനാഥിനെയും അമിത്ഷായെയും കടന്നാക്രമിച്ച്‌ സാദ് വരെയ്ഷ്; മറുപടി നല്‍കിയത് പാക്കിസ്ഥാന്‍ തീവ്രവാദത്തിന്റെ പ്രചാരകരാണെന്ന ആരോപണത്തിന്.


🅾 പാക്‌ ചാര സംഘടന ഐ എസ്‌ ഐ യുടെ മേധാവി ലഫ്‌. ജനറൽ നവീദ്‌ മുക്താർ ഇന്ന് വിരമിക്കും.


🅾 അടുത്ത മാസം കൊച്ചിയിൽ ' ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയം' സംഘടിപ്പിക്കും 35 രാജ്യങ്ങളിലെ നാവിക സേന തലവന്മാർ പങ്കെടുക്കും


🅾 ദുബായിലെ മദ്യശാലയില്‍ കൂളിങ് ഗ്ലാസ് ധരിച്ച മഹാത്മ ഗാന്ധിയുടെ ചിത്രം; ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം സ്ഥാപിച്ചിരിക്കുന്നത് ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള പബ്ബില്‍: പ്രതിഷേധവുമായി ദുബായിലെ ഇന്ത്യക്കാര്‍.


🅾 ഇന്തോനേഷ്യയുടെ നെഞ്ച് പിളര്‍ന്ന ഭൂകമ്ബത്തില്‍ മരണ സംഖ്യ 1,203 കടന്നു; മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും; ഭൂകമ്ബത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും ഇപ്പോഴും കൂട്ട നിലവിളികള്‍ ഉയരുന്നു; പൂര്‍ണ്ണമായും തകര്‍ന്ന പാലു നഗരത്തില്‍ മണ്ണില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കൂടിക്കിടക്കുന്നു: മിനിറ്റുകള്‍ക്കുള്ളില്‍ ഉയരുന്ന മരണ സംഖ്യ കണ്ട് എന്തു ചെയ്യണമെന്ന് അറിയാതെ സര്‍ക്കാരും.



കായികം

🅾 ഐ എസ്‌ എല്ലിൽ ഇന്ന് ഗോവ , നോർത്ത്‌ ഈസ്റ്റിനെ നേരിടും.


🅾 ഐഎസ്‌എല്ലില്‍ ബെംഗലൂരു എഫ്‌സിക്ക് വിജയതുടക്കം; ചെന്നൈയിന്‍ എഫ്‌സിയെ തറപറ്റിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്; സൂപ്പര്‍ കപ്പ് ജേതാക്കളുടെ വിജയഗോള്‍ നേടിയത് മിക്കു; സീസണ്‍ നാലിലെ ഫൈനല്‍ തോല്‍വിക്ക് പകരം വീട്ടി ഛേത്രിയും കൂട്ടരും.


🅾 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ പീഡന ആരോപണവുമായി അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗ; പീഡനാരോപണം ഉന്നയിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; കെട്ടി ചമച്ചതെന്നും കാര്യമാക്കുന്നില്ലെന്നും പോര്‍ച്ചുഗീസ് നായകന്‍.


🅾 രോഹി​ത് ശ​ര്‍​മക്ക് ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ നേട്ടം.കോഹ്‌ലിക്ക്‌ തൊട്ട്‌ താഴെ രണ്ടാം സ്ഥാനത്ത്‌ ആണ്‌  രോഹിത്‌ ശർമ്മ.


🅾 അമ്പെയ്ത്ത്‌ ലോകകപ്പിൽ ഇന്ത്യയുടെ ദീപിക കുമാരിക്ക്‌ വെങ്കലം.


🅾 അണ്ടർ 19 ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ യു എ ഇ ക്കെതിരെ ഇന്ത്യക്ക്‌ 227   റൺസിന്റെ ജയം . ഇന്ത്യയുടെ 354 ന്‌ എതിരെ യു എ ഇ  127 ന്‌ പുറത്തായി. മലയാളി താരം ദേവദത്ത്‌ ഇന്ത്യക്കായി 121 റൺസ്‌ നേടി.


സിനിമാ ഡയറി

🅾 ചലച്ചിത്ര നടൻ ആലുവ അയ്യപ്പങ്കാവ്‌ പണിക്കശേരി ഏണസ്റ്റ്‌ (73) ആദ്യ സിനിമയായ,  നദിയുടെ ലൊക്കേഷൻ ആയ ആലുവ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.. ക്യാൻസർ ബാധിച്ചതിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു


🅾 തരികിടയില്‍ നിന്ന് നായകനിലേക്ക്! ബിഗ്‌ബോസ് മലയാളം ടൈറ്റില്‍ വിന്നര്‍ സാബുമോന്‍, ഒരുകോടിയുടെ സമ്മാനവുമായി മടക്കം.


🅾 സാബുമോന്‍ ആരാ മോന്‍!; വില്ലനായി വന്ന് ഹീറോയായി മടക്കംബിഗ് ബോസ് കിരീടം ചൂടി സാബുമോന്‍; കപ്പിനും ചുണ്ടിനും ഇടയില്‍ 'പേളിക്ക് പാളി'.


🅾 ഒരു കോടി സാബു മോന്‌. 100 ദിവസത്തെ ടാസ്‌കുകള്‍ക്കും മത്സരത്തിനും ശേഷം സാബുമോന്‍ ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിന്നര്‍; ബിഗ് ബോസ് ഫിനാലെ ചാനലില്‍ നടക്കുമ്പോൾ  വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്‌ബുക്കില്‍ സൂപ്പര്‍ ഹിറ്റ്; വിജയിയുടെ ചിത്രം പുറത്ത് വിട്ടത് ആരെന്ന് അറിയാതെ അണിയറ പ്രവര്‍ത്തകര്‍; സസ്‌പെന്‍സ് പൊളിഞ്ഞ ഞെട്ടലില്‍ ഏഷ്യാനെറ്റ്; തരികിട എന്ന പേരില്‍ എത്തി ബിഗ് ബോസായി മടങ്ങുന്ന സാബുവിന് അഭിനന്ദന പ്രവാഹം.


🅾 മോഹൻലാൽ - രഞ്ജിത്‌ ചിത്രം ഡ്രാമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് (ഒക്ടോബര്‍ 1ന് ) എത്തും


🅾 സൂര്യ ചിത്രം 'എന്‍ജികെ' യുടെ പുതിയ വാര്‍ത്തകള്‍ അടുത്ത മാസം പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ. എം എൽ എ വേഷത്തിൽ ആകും സൂര്യ എത്തുന്നതെന്നും സൂചന.





​​   ഇന്നത്തെ വില നിലവാരം  

കറൻസി വിനിമയ നിരക്കുകൾ

1.🇸🇦സൗദി റിയാൽ               : 19.40
2.🇦🇪യു.എ.ഇ ദിർഹം            : 19.81
3.🇶🇦ഖത്തർ റിയാൽ            : 19.98
4.🇴🇲ഒമാൻ റിയാൽ              : 189.03
5.🇧🇭ബഹ്‌റൈൻ ദിനാർ      : 193.01
6.🇰🇼കുവൈറ്റ് ദിനാർ           : 239.92
7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 17.57
8.🇺🇸അമേരിക്കൻ ഡോളർ : 72.77
 

സ്വർണ്ണം (22K) & വെള്ളി വില

സ്വർണ്ണം ഒരു പവൻ    : 22760 രൂപ
സ്വർണ്ണം ഒരു ഗ്രാം       : 2845 രൂപ

വെള്ളി ഒരു കിലോ     :41,100 രൂപ
വെള്ളി ഒരു ഗ്രാം          :41.10 രൂപ
 



പെട്രോൾ & ഡീസൽ വില - HP
 

1.🌊കോഴിക്കോട്
പെട്രോൾ: 86.11       ഡീസൽ: 79.44

2.🛫മലപ്പുറം
പെട്രോൾ: 86.41       ഡീസൽ: 79.72

3.🌾പാലക്കാട്
പെട്രോൾ: 86.71       ഡീസൽ: 79.98

4.🎇തൃശൂർ
പെട്രോൾ: 86.31      ഡീസൽ: 79.61 .
Previous Post Next Post
3/TECH/col-right