ELETTIL ONLINE NEWS UPDATES 09-09-2018
🅾 തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ പൊതുജനത്തോടുള്ള അനീതി; പ്രളയത്തിന് പിന്നാലെ ഹര്‍ത്താല്‍ നടത്തുന്നത് ശരിയല്ല; രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് വ്യവസായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
🅾 കേരളത്തെ കരകയറ്റാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് നില്‍ക്കണം; നാശനഷ്ടം മുപ്പതിനായിരത്തോളം കോടിയുടേതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
🅾 സ്ത്രീപീഡനക്കേസില്‍ കന്യാസ്ത്രീകള്‍ക്ക് പോലും സമരം ചെയ്യേണ്ട ഗതികേട്; സര്‍ക്കാരും പാര്‍ട്ടിയും മതമേധാവികളുടെ തടങ്കലില്‍; സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചിട്ടും മിണ്ടാട്ടമില്ലാത്ത ഡിവൈഎഫ്‌ഐയുടെ നിലപാടെന്തെന്നും വി മുരളീധരന്‍.
🅾 രക്ഷാപ്രവര്‍ത്തനത്തിനിടെ 'മുതുക്' ചവിട്ടുപടിയാക്കിയ ജെയ്‌സലിന് ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ധിക്ക് അഹമദിന്റെ വക മഹീന്ദ്രയുടെ 'മറാസോ' കാര്‍ സമ്മാനം; രക്ഷാപ്രവര്‍ത്തനത്തിന് ഇനി ഈ വാഹനം ഉപയോഗിക്കുമെന്ന് യുവാവ്; സമ്മാനം നല്‍കാന്‍ തീരുമാനിച്ചത് മരവിക്കാത്ത മനുഷ്യത്വത്തിനുള്ള അംഗീകാരമായി.
🅾 കേന്ദ്ര വിഹിതം കുറവ്; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വന്നേക്കും; 750 മെഗാവാട്ടിന്റെ കുറവെന്ന് മന്ത്രി എംഎം മണി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമത്തിൽ ആണ് കെ എസ് ഇ ബി
🅾 അഭിമന്യുവിന്റെ ശരീരത്തില്‍ കൊടുവാള്‍ കയറ്റിയ ആളെ ഒടുവില്‍ പൊലീസ് തിരിച്ചറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിയെ കുത്തിയവരും പൊലീസ് വലയില്‍; പന്തളത്തെ ബംഗ്ലാവില്‍ സുരക്ഷയില്‍ കഴിയവേ പുറത്ത് ചാടിച്ചത് പെരുവെള്ളം; വെള്ളത്തില്‍ കുടുങ്ങിയവര്‍ പരവേശത്തില്‍ പരസ്പരം ബന്ധപ്പെട്ടത് കുരുക്കായി; ഏത് നിമിഷവും അറസ്റ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍.
🅾 11 ബസുകളില്‍ ബക്കറ്റ് പിരിവ് നടത്തിയ ബസ് ഉടമ കൈമാറിയത് നാല് ബസിലെ കളക്ഷന്‍ മാത്രം; ഒരു ബസിന് 20,000 രൂപ വരെ കളക്ഷന്‍ ഉണ്ടാവുമായിരുന്നിട്ടും 11 ബസിനും കൂടി കൈമാറിയത് 40,000 രൂപ; ദുരിത ബാധിതര്‍ക്കെന്ന് പറഞ്ഞ് ബക്കറ്റില്‍ ശേഖരിച്ചത് ടിക്കറ്റ് കൊടുക്കുന്നതിന്റെ മൂന്നിരട്ടി പണം: ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ തൊടുപുഴയിലെ ബസ് ഉടമക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
🅾 പി. കെ ശശി മോഡല്‍ പീഡനം മുസ്ലിം ലീഗിലും; കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ലീഗ് നേതാവുമായ കെ.പി.എ സലീമിനെതിരെ പരാതിയുമായി വനിതാ ലീഗ് ജില്ലാ സെക്രട്ടേറിയറ്റംഗം; അധാര്‍മിക ചിന്തകളോടെ പെരുമാറുകയും ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ചു കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി ലീഗ്.
🅾 ഒരു ദിവസം കുറഞ്ഞത് 20 പൈസ വെച്ച് കൂടുന്നു; ചില ദിവസങ്ങളില്‍ അന്‍പത് പൈസ; രണ്ടാഴ്‌ച്ചയ്ക്കുള്ളില്‍ പെട്രോളിന് 2.55 രൂപയും ഡീസലിന് 3.30 രൂപയും വര്‍ദ്ധിച്ചു; ഇന്ധന വിലയുടെ കുതിപ്പ് കണ്ട് പകച്ച് മലയാളികള്‍; സാധാരണക്കാര്‍ വാഹനങ്ങള്‍ വീട്ടില്‍ ഇട്ട് ബസില്‍ കയറി യാത്ര തുടങ്ങി: ഇരു ചക്ര വാഹന ഉടമകള്‍ക്ക് പോലും ഇപ്പോള്‍ ബൈക്ക് പുറത്തെടുക്കാന്‍ പേടി.
🅾 മഹാപ്രളയത്തിന്റെ ബാക്കിയായി ആകെയുണ്ടായ മെച്ചം തോടുകളും പുഴകളും വൃത്തിയായത് മാത്രം; മനുഷ്യന്‍ നശിപ്പിച്ച നദികളെല്ലാം വൃത്തിയാക്കി പ്രകൃതി; പുനര്‍ജനിച്ച നദികളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് വീണ്ടും കൊല്ലാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് സര്‍ക്കാരും പൊലീസും: മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം പിഴയും കിട്ടുന്ന കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ഡിജിപി.
🅾 തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കാറപകടം: ഒരാള്‍ മരിച്ചു; 7 പേര്‍ക്ക് പരിക്ക്. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കൽ ബേബി ജോസഫ് (57) ആണ് മരിച്ചത്
🅾 ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ തിങ്കളാഴ്ച സര്‍വീസ് പുനഃരാരംഭിക്കും.
🅾 പ്രളയ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട്; ഉത്തരവ് പിന്‍വലിച്ചത് ദുരൂഹമെന്ന് ചെന്നിത്തല.
🅾 എലിപ്പനി നിയന്ത്രണ വിധേയമാണെങ്കിലും ജലജന്യ രോഗങ്ങള്‍ക്ക് സാധ്യത; ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം: ആരോഗ്യമന്ത്രി.
🅾 കന്യാസ്ത്രീക്ക് എതിരായെ പരാമര്‍ശം: പിസി ജോര്‍ജിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി കന്യാസ്ത്രീയുടെ കുടുംബം .
🅾 പിസി ജോര്‍ജിന്റെ ആക്ഷേപത്തില്‍ മനം നൊന്ത് മുറിയടച്ച് കഴിയുന്ന കന്യാസ്ത്രീ മാധ്യമങ്ങളെ കാണാനുള്ള തീരുമാനം റദ്ദാക്കി; ചരിത്രത്തില്‍ ആദ്യമായി നീതി തേടി കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിട്ടും കുലുങ്ങാതെ സഭയും പൊലീസും; വി എസും സുധീരനും പിന്തുണച്ചതോടെ ക്രൈംബ്രാഞ്ചിനെ കേസ് എല്‍പ്പിച്ച് സമയം നീട്ടാന്‍ ആലോചിച്ച് സര്‍ക്കാര്‍; ഫ്രാങ്കോ മുളയ്ക്കലിനെ തൊടാന്‍ കേരളാ പൊലീസിന് ഇപ്പോഴും പേടി തന്നെ.
🅾 ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല... സഭയില്ല, സര്‍ക്കാരില്ല, പൊലീസില്ല.. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്... പീഡനത്തിനിരയായ സിസ്റ്ററുടെ ദുഃഖം കാണുന്നവരാണ് ഞങ്ങള്‍...അവര്‍ക്ക് നീതികിട്ടണം... അതിനായി എന്തു സമരത്തിനും ഞങ്ങള്‍ ഒരുക്കമാണ്: uഎല്ലാവരും കൈവിട്ടിട്ടും പ്രതീക്ഷ കൈവിടാതെ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് പറയാനുള്ളത്.ജീവന് ഭീഷണി ഉണ്ട്.പുറത്ത് ഇറങ്ങുന്നത് പോലും പേടിച്ചാണ്. മുറി അടച്ച് ഇരിപ്പാണ്. പരാതിക്കാരിയായ സിസ്റ്ററെ ഒറ്റക്ക് മഠത്തിൽ ഇരുത്തിയാണ് സമരം ചെയ്യാൻ കൊച്ചിയിൽ എത്തിയത്.അത് കൊണ്ട് വേഗത്തിൽ അങ്ങോട്ട് പോവേണ്ടതുണ്ട്. പരാതിക്കാരിയായ സിസ്റ്ററെ 6 വട്ടം ചോദ്യം ചെയ്തപ്പോൾ ബിഷപ്പിനെ ഒരു പ്രാവശ്യമാണ് ചോദ്യം ചെയ്തത്.. സമരം ചെയ്ത കന്യാ സ്ത്രീകൾ പറഞ്ഞു.
🅾 ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം; എസ്പി അഭിപ്രായം തേടി.
🅾 പുതിയ കാര്‍ വാങ്ങുന്നത് ഒഴിവാക്കി ചെലവ് ലാഭിക്കുകയാണ് ചെയ്തത്; സൂതാര്യമാകാനാണ് ടെന്‍ഡര്‍ വിളിച്ചത്; കാര്‍ മോടിപിടിപ്പിക്കാന്‍ വന്‍തുക മുടക്കി ടെന്‍ഡര്‍ വിളിച്ചതിനെ ന്യായീകരിച്ച് പുലിവാല്‍ പിടിച്ച് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി എസ് ശ്രീകല; വീടും ഓഫീസും മോടി പിടിപ്പിക്കുന്നത് പോലെ പഴയ കാര്‍ പുതുക്കി പണിയുന്നത് എങ്ങനെയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ
🅾 കാമുകിയായ ഭവ്യക്ക് ക്യാൻസർ വന്നിട്ടും കൂടെ നിന്ന് ആത്മവിശ്വാസം പകരുകയും രോഗത്തിനിടെ തന്നെ വിവാഹം കഴിക്കുകയും ചെയ്ത പോത്തുകൽ പൂളപ്പാടം സ്വദേശി സച്ചിനെയും ഭാര്യ ഭവ്യയെയും കാണാന്‍ പാണാക്കാട് മുനവ്വറലി ശിഹാബ് തങ്ങളെത്തി; ചികിത്സ സഹായമായി 25000 രൂപ നല്‍കി യുവ നേതാവ്; ദമ്പതികൾക്ക് ലഭിക്കുന്നത് മലയാളികളുടെ അകമഴിഞ്ഞ പിന്തുണ; സച്ചിനും ഭവ്യയും കൂടുതല്‍ കരുത്തോടെ മുന്നോട്ട് തന്നെ
🅾 എകെജിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും വിവേചനമില്ലെന്നുമുള്ള വസ്തുത ഈയടുത്താണ് മനസ്സിലായത്; പി.കെ.ശശി വിവാദത്തില്‍ സിപിഎമ്മിനെ വീണ്ടും ട്രോളി വി.ടി.ബല്‍റാം.
🅾 കര്‍ണാടകത്തില്‍ കൊല്ലപ്പെട്ട പെരുമ്പാവൂരിനെ വിറപ്പിച്ച സ്പിരിറ്റ് ഉണ്ണിയുടെ കഥ ഇങ്ങനെ; എന്നും ആഘോഷിച്ചത് ആര്‍ഭാടജീവിതം; നാടറിഞ്ഞുള്ള വിവാഹത്തിന് പുറമേ രണ്ടുചിന്നവീട്; നാട്ടില്‍ ഹീറോയായത് ടിപ്പര്‍ ഓടിക്കുന്നതിലെ അസാമാന്യ വിരുതുകൊണ്ട്; കൊള്ളമുതല്‍ തട്ടിയെടുക്കുന്നതില്‍ കമ്പം ഏറിയതോടെ ശത്രുക്കളുടെ എണ്ണവുമേറി; പൊലീസ് ഇന്‍ഫോര്‍മറിന്റെ റോള്‍ കൂടിയായതോടെ സുഹൃത്തുക്കളും എതിരായി
🅾 ക്ഷേമ പെന്‍ഷന്‍ കിട്ടാഞ്ഞ് കാരണം തിരക്കിയപ്പോള്‍ സ്വന്തമായി കാറുണ്ടെന്നറിഞ്ഞ് ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശി അമ്മൂമ്മ ഞെട്ടി; അടച്ചുറപ്പുള്ളൊരുവീടുപോലുമില്ലാത്ത തനിക്ക് കാറോ? മാരുതി കാറിന്റെ ഉടമയാണ് ഉമ്മിണിഅമ്മയെന്ന് നെടുമങ്ങാട് ആര്‍ടിഒ ഓഫീസ് പറയുമ്പോൾ പെന്‍ഷന്‍ തടഞ്ഞ് പഞ്ചായത്ത് അധികാരികള്‍; കാറിന്റെ ഉടമയെ കണ്ടെത്താന്‍ നെട്ടോട്ടം; വയോധികയ്ക്ക് നീതി തേടി നിയമ പോരാട്ടവുമായി ആര്‍വൈഎഫ് നേതാവ് ഉല്ലാസ് കോവൂര്‍
🅾 കാശു വാങ്ങാന്‍ വേണ്ടി 15 മാനേജ്‌മെന്റ് സീറ്റുകള്‍ ആംഗ്ലിക്കന്‍ സഭയ്ക്ക് സംഭാവന ചെയ്തു; സംവരണ സീറ്റുകള്‍ കോഴ വാങ്ങി കൊടുക്കാന്‍ അക്രൈസ്തവര്‍ക്കും സഭാഗം എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി; കാരക്കോണം മെഡിക്കല്‍ കോളേജിലെ കോഴ വിവാദം പുറം ലോകത്തെത്തിയതോടെ പ്രിന്‍സിപ്പാളിനൊപ്പം സസ്‌പെന്‍ഷനിലായത് സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമും; ലോക്‌സഭാ സീറ്റുപോലും കോഴ വാങ്ങി വില്‍ക്കുന്നുവെന്ന എല്‍ഡിഎഫിനെതിരെയുള്ള ആരോപണം വീണ്ടും കരുത്ത് പ്രാപിക്കുന്നു.
🅾 വ്യാജ സർട്ടിഫിക്കറ്റ്; കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടറെയും പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്തു
🅾 ഇരുനൂറ് ടൺ ഭക്ഷ്യ വസ്തുക്കളുമായി ഡൽഹിയിൽ നിന്ന് ഇന്ന് ഗുഡ്സ് ട്രെയിൻ യാത്ര തിരിക്കും ഷൊർണ്ണൂരിൽ ആവും ഇവ ഇറക്കുക.
🅾 ഗുരുവായൂർ മേൽശാന്തി നറുക്കെടുപ്പ് 14 ന് നടക്കും 41 പേരെ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചു 47 പേരാണ് അപേക്ഷിച്ചിരുന്നത്..
🅾 നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് വൈപ്പിൻ ചെറായി സ്വദേശി ജിതീഷ് (24) പയ്യോളിയിൽ മരണപ്പെട്ടു
🅾 എറണാകുളം പള്ളിമുക്കിൽ കേടായ പെട്ടി ഓട്ടോറിക്ഷ കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെ കയറിൽ കുരുങ്ങി വീണ് ബൈക്ക് യാത്രികൻ പള്ളുരുത്തി സ്വദേശ്ഗി കെ പി ബിനീഷ് (49) മരണപ്പെട്ടു
ദേശീയം
🅾 കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലും 2019 ലെ തിരഞ്ഞെടുപ്പിന് സജ്ജമാകലും ലക്ഷ്യ.ഇട്ട് ബി ജെ പി ഉൾപെടെ 56 പരിവാർ പ്രസ്ഥാനങ്ങളുടെ നേതൃയോഗം ആർ എസ് എസ് വിളിച്ച് ചേർക്കും
🅾 കാലിതീറ്റ കേസിൽ ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവിന് വിഷാദ രോഗം എന്ന് മെഡിക്കൽ ബുള്ളറ്റിൻ
🅾 പട്ടേൽ സംവരണ നേതാവ് ഹാർദ്ദിക് പട്ടേൽ ആശുപത്രിയിലും നിരാഹാരം തുടരുന്നു
🅾 ആക്സിസ് ബാങ്ക് എം ഡി ആയി അമിതാഭ് ചൗധരിയെ തിരഞ്ഞെടുത്തു . ശിഖ ശർമ്മ വിരമിച്ച ഒഴിവിൽ ആണിത്.
🅾 ചെന്നൈ- സേലം 8 വരി പാതക്കെതിരെ കർഷകർ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കാൻ എത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് തമിഴ്‌നാട്ടില്‍ പൊലീസ് കസ്റ്റഡിയില്‍; അറസ്റ്റിലായത് കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ
🅾 തമിഴ്‌നാട്ടില്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിന് കസ്റ്റഡി മര്‍ദ്ദനം; അറസ്റ്റ് ചെയ്തത് ദേശീയപാതയ്‌ക്കെതിരായ കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍; യാദവിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു.
🅾 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭാവി അമിത്ഷായുടെ കയ്യില്‍ തന്നെ; സംഘടനാ തിരഞ്ഞെടുപ്പുമായി തത്കാലം മുന്നോട്ടില്ലെന്ന് നേതൃത്വം; തിരഞ്ഞെടുപ്പ് ചുമതലകള്‍ അമിത്ഷാ തന്നെ വഹിച്ചാല്‍ മതിയെന്ന് ദേശിയ നിര്‍വാഹക സമിതി യോഗം.
🅾 അനാഥാലയത്തിന്റെ മറവില്‍ പാസ്റ്റര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് സ്ഥിരം പരിപാടി; പാസ്റ്റര്‍ പീഡിപ്പിച്ചിരുന്നതായി കാശ്മീരിലെ കത്വയില്‍ പൊലീസ് മോചിപ്പിച്ച കുട്ടികള്‍; പെണ്‍കുട്ടികളെ പരിചരിക്കാന്‍ സ്ത്രീകളുമില്ല പുറത്ത് ബോര്‍ഡുമില്ല; പിടിയിലായത് മലയാളി പാസ്റ്റര്‍; കത്വയില്‍ അനാഥാലയവുമില്ല തോമസ് ആന്റണിയെ അറിയുകയുമില്ലെന്ന് സഭയും; പാസ്റ്ററുടെ ഭാര്യ മുങ്ങിയതോടെ അന്വേഷണം കേരളത്തിലേക്കും.
🅾 ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡ് ബഹുമതിയുമായി എച്ച് ഡി എഫ് സി ബാങ്ക്.
അന്താരാഷ്ട്രീയം
🅾 നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് ആറ് മരണം; അപകടം വന മേഖലയില്‍; മരിച്ചവരില്‍ ജപ്പാന്‍ സ്വദേശിയായ വിനോദ സഞ്ചാരിയും; രക്ഷപ്പെട്ടത് ഒരു വനിത മാത്രം.
🅾 ഇന്ത്യ നേതൃത്വം നല്‍കുന്ന സൈനികാഭ്യാസത്തിന് നേപ്പാള്‍ ഇല്ലെന്ന് സൂചന; പിന്മാറ്റത്തിന് കാരണം ചൈനയെന്ന് അഭ്യൂഹം ശക്തം.
🅾 പ്ലൂട്ടോയുടെ ഗ്രഹപദവി തിരിച്ച് നല്‍കണം! ആവശ്യവുമായി ഫ്‌ളോറിഡ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍; പുറത്താക്കിയപ്പോഴുള്ള മാനദണ്ഡം 200 വര്‍ഷം പഴക്കമ്മുള്ളതെന്നും ശാസ്ത്രജ്ഞര്‍.
🅾 ഇന്ത്യക്കും ചൈനയ്ക്കും നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്
🅾 അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയ കാറപകടത്തില്‍ മരിച്ചു.
🅾 സൗദിയിൽ നിതാഖാത്തിന്റെ ഭാഗമായി 70% സ്വദേശിവൽകരണം നടപ്പാക്കുന്നതിനുള്ള അന്തിമ ഘട്ടം 2 ദിവസത്തിനകം തുടങ്ങും. 3 വിഭാഗങ്ങളിൽ ആയാണ് ഇത്തവണ സ്വദേശിവൽകരണം. മലയാളികൾ അടക്കം ഉള്ള ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടും എന്നാണ് കരുതുന്നത്.
🅾 ഹിന്ദുക്കൾക്ക് ആധിപത്യ മനോഭാവം ഇല്ലെന്ന് അമേരിക്കയിലെ ഷിക്കാഗൊയിൽ ആർ എസ് എസ് മേധാവി മോഹൻ ഭഗത്. സ്വാമി വിവേകാനന്ദന്റെ ചരിത്ര പ്രഭാഷണത്തിന്റെ 125 ആം വാർഷികത്തിൽ കൂടിയ ലോക ഹിന്ദു കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🅾 ബ്രദർഹുഡ് നേതാക്കൾ അടക്കം 75 പേർക്ക് ഈജിപ്തിൽ വധശിക്ഷ. . ബ്രദർഹുഡ് പരമോന്നത നേതാവ് മുഹമ്മദ് ബാദിക്ക് ജീവപര്യന്തം. .മുഹമ്മദ് മുർസ്സിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് നടന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് ശിക്ഷ.
കായികം
🅾 യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ ഇന്ന് . സെർബ് താരം നൊവാക് ജോക്കോവിക്ക് അർജന്റിനയുടെ യുവാൻ മാർട്ടിൻ ഡെൽപെട്രൊയെ നേരിടും
🅾 യു എസ് ഓപ്പൺ വനിത സുംഗിൾസ് ഫൈനലിൽ സെറീന വില്യംസിന് പരാജയം. 6-2, 6-4 എന്ന സ്കോറിനാബ്ബ് ജപ്പാൻ താരം ഒസാക്ക് സെറീനയെ പരാജയപ്പെടുത്തിയത്
🅾 യുഎസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ അമ്ബയറിനെതിരെ പൊട്ടിത്തെറിച്ച് സറീന വില്യംസ്; കോച്ച് നിര്‍ദ്ദേശം നല്‍കിയെന്നാരോപിച്ച് ഒരു പെനാല്‍റ്റി നല്‍കിയ അമ്ബയറിനെ കള്ളനെന്ന് വിളിച്ച് കരഞ്ഞും ആക്രോശിച്ചും സറീന നടന്നത് പരാജയത്തിലേക്ക്; 23 തവണ കിരീടം നേടിയ അമേരിക്കന്‍ താരം കളം വിട്ടത് കണ്ണീര്‍ തുടച്ച്.
🅾 ഓവല്‍ ടെസ്റ്റിലും ഇന്ത്യ പരുങ്ങലില്‍; ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തകര്‍ച്ച; ബാറ്റിങിലും മികച്ച തുടക്കം പാഴാക്കി കോലിപ്പട; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ സ്‌കോര്‍ 6ന് 174; ഉജ്വല തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട്.ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 332 റൺസ് നേടിയിരുന്നു
🅾 മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായി; മുരളി വിജയ് ഇനി കൗണ്ടി ക്രിക്കറ്റിലേക്ക്; എസക്‌സുമായി കരാറിലെത്തി തമിഴ്‌നാട് താരം.
🅾 സാഫ് കപ്പ് ഫുട്ബോളിൽ നിലവിലെ ജേതാക്കൾ ആയ ഇന്ത്യ രണ്ടാം മൽസരത്തിനായി ഇന്ന് ഇറങ്ങും മാലദ്വീപ് ആണ് എതിരാളികൾ
🅾 ഐ എ എഫ് കോണ്ടിനെന്റൽ കപ്പ് അത്‌ലറ്റിക്സിൽ 1500 മീറ്ററിൽ പി യു ചിത്രക്ക് നാലാം സ്ഥാനം.
🅾 യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ; ഇന്നത്തെ മൽസരങ്ങൾ:
ഉക്രൈൻ - സ്ലോവാക്യ 6.30 പി എം
ഡെന്മാർക്ക് - വെയിൽസ് 9.30 പി എം
ഫ്രാൻസ് - ഹോളണ്ട് 12.30 പി എം
മൽസരങ്ങൾ സോണി ടെൺ ചാനൽ തൽസമയം
🅾 സൗഹൃത ഫുട്ബോളിൽ ഇന്ന് ജർമ്മനി പെറുവിനെ നേരിടും
സിനിമാ ഡയറി
🅾 മമ്മൂട്ടി ചിത്രം കുട്ടനടൻ ബ്ലോഗ് സെപ്റ്റംബർ 14 ന് പ്രദർശനത്തിന് എത്തും.
🅾 ടര്‍ബോ പീറ്ററായി ജയസൂര്യ; ജയസൂര്യ-മിഥുന്‍ മാനുവല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

Tags:
ELETTIL NEWS