Trending

ELETTIL ONLINE NEWS NIGHT 08-09-2018

ELETTIL ONLINE NEWS NIGHT 08-09-2018




  🅾 സഹായനിധി 1179 കോടിയായി ഉയര്‍ന്നതോടെ പ്രത്യേക അക്കൗണ്ട് തുറക്കാനുള്ള തീരുമാനം റദ്ദ് ചെയ്ത് സര്‍ക്കാര്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും പണം മാത്രം പുതിയ അക്കൗണ്ടില്‍; പൊതു ജനങ്ങളുടെ സംഭാവന ദുരിതാശ്വാസ നിധിയില്‍ തന്നെ തുടരും; പുനരുദ്ധാരണ ഫണ്ട് ധൂര്‍ത്തടിക്കുമോ എന്ന് ആശങ്കപ്പെട്ട് വിമര്‍ശകര്‍.


🅾 എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയ കേസില്‍ ജേക്കബ് വടക്കഞ്ചേരിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു; വ്യാജപ്രചരണം നടത്തിയ വടക്കാഞ്ചേരിയെ കസ്റ്റഡിയിലെടുത്തത്  ചമ്പക്കരയിലുള്ള  ഓഫീസില്‍ നിന്ന്: കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരിഹസിച്ച ജേക്കബ് വടക്കാഞ്ചേരിക്ക് ഒടുവില്‍ സര്‍ക്കാരിന്റെ പൂട്ട് വീണു


🅾 പ്രളയത്തില്‍ നശിച്ച 36,000 ടണ്‍ ഗൃഹമാലിന്യം സംസ്‌കരിക്കാന്‍ പദ്ധതിയുമായി തദ്ദേശ സ്വയംഭരണവകുപ്പ്; പ്രവര്‍ത്തനത്തിനായി ശുചിത്വമിഷന്റെ കീഴിലുള്ള കമ്പനിക്ക്‌  ടെണ്ടര്‍ നല്‍കിയത് ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ച് കോടി നല്‍കി; മൂന്ന് മാസത്തിനുള്ളില്‍ സംസ്‌കരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍.


🅾 പൊളിയാത്ത വീട് പൊളിഞ്ഞെന്നും പറഞ്ഞ് നഷ്ടപരിഹാരത്തിന് ചെന്നാല്‍ പണി കിട്ടും; തകര്‍ന്ന വീടിരിക്കുന്ന സ്ഥലത്ത് നിന്നും തന്നെ ഫോട്ടോകള്‍ അപ് ലോഡ് ചെയ്താലെ ഇനി നഷ്ടപരിഹാരത്തിന് പരിഗണിക്കൂ: റീ ബില്‍ഡ് കേരളാ ആന്‍ഡ്രോയിഡ് ആപ്പിലെ ജിയോ ടാഗ് തട്ടിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയോടെ സര്‍ക്കാര്‍.


 🅾 തച്ചങ്കരിയുടെ പിടിമുറുകിയതോടെ ജീവനക്കാര്‍ പെരുവഴിയില്‍; രാവിലെ ഡ്യൂട്ടിക്ക് ചെന്നാല്‍ ഇടക്കുള്ള സമയം പണിയില്ലാതെ വെറുതെ ഇരിക്കണം; 12 മണിക്കൂര്‍ ജോലി സ്ഥലത്ത് ചെലവഴിച്ചാലും ഏഴ് മണിക്കൂര്‍ ഡ്യൂട്ടിയായേ കരുതൂ; നാളെ മുതല്‍ കെ എസ് ആര്‍ ടി സി സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കുമ്പോൾ  ജീവനക്കാര്‍ കടുത്ത നിരാശയില്‍.


🅾 ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് 120 തടവുകാര്‍; മോചനം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം; പുറത്തിറങ്ങുന്നവര്‍ 55 വയസിന് മുകളില്‍ പ്രായമുള്ളവരും പകുതിശിക്ഷ പൂര്‍ത്തിയാക്കിയവരും ; വധശിക്ഷയ്ക്ക് വിധിച്ചവരേയും രാഷ്ട്രീയ തടവുകാരയേയും മോചനത്തില്‍ നിന്ന് ഒഴിവാക്കി.


🅾 പ്രളയത്തില്‍ നിന്നും കരകയറാന്‍ റെഡ്‌ക്രോസ് കേരളത്തിനായി നല്‍കിയത് 25 കോടിയുടെ സഹായങ്ങള്‍ ഇന്ത്യ റെഡ്‌ ക്രോസ്‌ സൊസൈറ്റിയുടെയും ഇന്റർനാഷണൽ റെഡ്ക്രോസ്‌ സൊസൈറ്റിയുടെയും സഹായത്തോടെ ആണിത്‌.


🅾 ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം: ബിഷപ്പിനെതിരെ തെരുവിലിറങ്ങി കന്യാസ്ത്രീകളും.കുറവിലങ്ങാട്‌ മഠത്തിലെ കന്യാസ്ത്രീകൾ ഒന്നടങ്കം ആണ്‌ ബിഷപ്പിനെതിരെ രംഗത്ത്‌ എത്തിയിരിക്കുന്നത്‌


🅾 ഞങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിയ്ക്കാന്‍ സഭ യാതൊന്നും ചെയ്തില്ല, പണവും സ്വധീനവും ഉള്ളതുകൊണ്ടല്ലേ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്...! ധര്‍ണയില്‍ കണ്ണീരോടെ കന്യാസ്ത്രീകള്‍.


🅾 നീതി തേടി ഏതറ്റം വരെ പോകാനും ഞങ്ങള്‍ ഒരുക്കം; ഇരയായ കന്യാസ്ത്രീയുടെ വാര്‍ത്താ സമ്മേളനം നാളെ വിളിക്കും; പൊലീസ് മൊഴിയെടുത്തതല്ലാതെ തുടരന്വേഷണം നടത്തുന്നില്ല; സര്‍ക്കാരും സഭയും കൈവിട്ടതോടെ ഇനി കോടതി മാത്രം ആശ്രയമെന്ന് കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നിലപാട് കടുപ്പിച്ച്‌ കൊച്ചിയില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധ ധര്‍ണ.


🅾 സുരക്ഷിതമെന്ന് കരുതുന്ന കൈകളില്‍ നിന്നും ആപത്തുണ്ടായാല്‍ എങ്ങോട്ട് ഓടി രക്ഷപ്പെടുമെന്ന് സിസ്റ്റര്‍ ജെസ്മി; ഐപിസി 376 പ്രകാരം കേസെടുത്താല്‍ അറസ്റ്റ് ചെയ്യാമെന്നിരുന്നിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നതെന്തിനെന്ന് അഡ്വ. വിനീത് കുമാര്‍; ഒരു കന്യാസ്ത്രീ ബലാത്സംഗം ചെയതെന്ന് പറഞ്ഞാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അതിനപ്പുറം എന്തു തെളിവാണ് വേണ്ടതെന്ന് ആളൂര്‍ വക്കീല്‍; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതികരണവുമായി പ്രമുഖര്‍.


🅾 ബിഷപ്പിനെതിരായ പീഡന പരാതി! ഇരയായ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണും.


🅾 പീഡനപരാതിയുടെ പേരില്‍ കന്യാസ്ത്രീകള്‍ തെരുവിലറങ്ങി പ്രതിഷേധിക്കുന്നത് അതീവഗൗരവതരം; ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ല; കന്യാസ്ത്രീകളുടെ പ്രതിഷേധ സമരത്തെ പിന്തുണച്ച്‌ വി എസ് അച്യുതാനന്ദന്‍.


🅾 12 തവണ പീഡിപ്പിച്ചപ്പോള്‍ ദുഃഖമില്ലായിരുന്ന കന്യാസ്ത്രീക്ക് 13ാം തവണ മാത്രം എങ്ങനെ പരാതിയുണ്ടായി; കൊച്ചിയില്‍ സമരം നടത്തിയ കന്യാസ്ത്രീകളെ പരിശോധിച്ചാല്‍ അറിയാം അവര്‍ കന്യകമാരാണോ എന്ന്; കന്യകാത്വം ഇല്ലാത്തവരെ കന്യാസ്ത്രീയെന്ന് വിളിക്കരുത്; ബിഷപ്പിനെതിരായ പരാതി അന്വേഷിക്കുന്നത് പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ട്; ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരേയും അധിക്ഷേപിച്ച്‌ പിസി ജോര്‍ജ് രംഗത്ത്.


🅾 ബിഷപ്പിനെതിരായ പരാതി; വൈകിയാല്‍ സ്വാധീനമുണ്ടാകാന്‍ ഇടയുണ്ടെന്ന് ഫാ പോള്‍ തേലക്കാട്ട്. കന്യാസ്ത്രീകളുടെ കരച്ചിൽ വേദനാജനകമെന്നും തേലക്കാട്ട്‌


 🅾 സ്വര്‍ണവിലയില്‍ നേരിയ കുറവ്: പവന് 22, 680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു.


🅾 സ്വന്തം കരുത്ത് ചോരുന്നുവെന്ന ആശങ്കയില്‍ പികെ ശശി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മാളത്തിലൊളിച്ചു; പിടിച്ച്‌ നില്‍ക്കാനുള്ള അവസാന അടവായി പികെ ശശി വിളിച്ച്‌ ചേര്‍ത്ത  ഏരിയ  കമ്മറ്റിയില്‍ പങ്കെടുക്കാന്‍ എത്തിയത് 19 പേരില്‍ മൂന്ന് പേര്‍ മാത്രം; വിഎസിന്റേയും യെച്ചൂരിയുടേയും കര്‍ശന നിലപാട് തലവേദനയായി; യുഡിഎഫ് നേതാക്കള്‍ക്കെതിരെ നടത്തിയ ചാരിത്ര പ്രസംഗവും വൈറലായി; പീഡനാരോപണത്തില്‍ എംഎല്‍എ ഒറ്റപ്പെടുന്നു.


🅾 പരാതിയോ? ആരുടെ? എപ്പോള്‍? എന്നൊക്കെ ചോദിച്ച്‌ ഉരുണ്ട് കളിച്ച ശശിയും സിപിഎമ്മും ഒടുവില്‍ പരാതിക്കാര്യം സ്ഥിരീകരിച്ചു; പരാതിയെ തുടര്‍ന്ന് ശശിയെ വിളിച്ച്‌ മൊഴിയെടുത്തുവെന്നും പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍; ആദ്യം പറഞ്ഞതെല്ലാം നിഷേധിച്ചതോടെ സ്ത്രീപീഡന പരാതിയില്‍ പോലും സിപിഎമ്മിന്റെ ലാഘവ ബുദ്ധി ചര്‍ച്ചയാകുന്നു; വിഷയം പരസ്യമായതോടെ തലയൂരാന്‍ കമ്മീഷന്‍ അംഗങ്ങളായ പികെ ശ്രീമതിയും എകെ ബാലനും.


🅾 പി.കെ.ശശി എംഎല്‍എക്കെതിരെ നടപടി വൈകാന്‍ കാരണം പ്രളയമെന്ന് എ.കെ.ബാലന്‍; സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി തന്നെ അന്വേഷിക്കുമ്പോൾ  പീഡനപരാതി പൊലീസിന് കൈമാറില്ലെന്ന് ഉറപ്പായി; അച്ചടക്ക നടപടിയെടുത്ത് പ്രശ്‌നം തീര്‍ക്കാന്‍ സിപിഎം ഒരുങ്ങുമ്പോൾ  അപകടം മണത്ത് നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് പി.കെ.ശശിയും


🅾 ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡനാരോപണം; കുറ്റക്കാരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് അന്വേഷണ കമ്മിഷന്‍ അംഗമായ മന്ത്രി എ.കെ ബാലന്‍.


🅾 പികെ ശശി എംഎല്‍എയ്ക്ക് എതിരായ പരാതി സിപിഎമ്മിന്റെ ആഭ്യന്തര പ്രശനം; അഭിപ്രായം പറയാന്‍ ആളല്ലെന്ന് കാനം രാജേന്ദ്രന്‍; ജലന്ധര്‍ ബിഷപ്പിന്റെ കാര്യത്തിലും അഭിപ്രായം പറയാതെ സിപിഐ സെക്രട്ടറി.


🅾 പൊതുജനാരോഗ്യത്തിന് ഹാനികരമായ ഉപയോഗിച്ച എണ്ണ ഇനി വാഹന ഇന്ധനമാവും; ഹോട്ടലുകളിലും മറ്റും വറക്കാനും പൊരിക്കാനും ഉപയോഗിച്ച എണ്ണകള്‍ ഏജന്‍സികള്‍ മുഖേന ശേഖരിക്കും: 2022 ഓടെ 2.2 ദശലക്ഷം ഉപയോഗിച്ച എണ്ണ ജൈവ ഇന്ധനമാക്കാന്‍ ഉറച്ച്‌ (ഫസ്സായി) ഭക്ഷ്യ സുരക്ഷ ഗുണനിലവാര അഥോറിറ്റി.


🅾 സ്ത്രീ സമത്വത്തെക്കുറിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്തിന്റെ പേരില്‍ വനിതാ അംഗത്തെ തരംതാഴ്‌ത്തി സിപിഎം നടപടി; വിവാദ നടപടി ഓദ്യോഗിക പാനലിനെതിരെ ഏരിയാ സമ്മേളനത്തില്‍ മത്സരിച്ച വനിതാ അംഗത്തിനെതിരെ; പോസ്റ്റിന് പിന്തുണയര്‍പ്പിച്ച മറ്റൊരു അംഗത്തേയും തരംതാഴ്‌ത്തി; തലയോലപ്പറമ്പ്‌  ഏരിയാ കമ്മിറ്റിയുടെ നടപടിയില്‍ അണികള്‍ക്കുള്ളില്‍ പൊട്ടിത്തെറി. ചെമ്പ്‌ മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കല മങ്ങാട്ടിന്‌ ആണ്‌ നടപടി നേരിടേണ്ടി വന്നത്‌


🅾 നെല്‍കൃഷി വര്‍ധിപ്പിക്കുന്നത് മോക്ഷം കിട്ടുന്ന പോലെ! മന്ത്രി സുനില്‍കുമാറിനൊപ്പം വിഎസിനേയും ബിനോയ് വിശ്വത്തേയും കളിയാക്കി സീമകള്‍ എല്ലാം ലംഘിച്ചു; സര്‍ക്കാര്‍ നയത്തെ പൊതുവേദിയില്‍ വിമര്‍ശിച്ച പിഎച്ച്‌ കുര്യനെ സസ്പെന്റ് ചെയ്യണമെന്ന് സിപിഐ; അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത നിലപാടുമായി കൃഷിമന്ത്രി; ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാമെന്നും അത് ഗവണ്‍മെന്റ് ചെലവില്‍ നടക്കില്ലെന്നും സുനില്‍കുമാര്‍.


🅾 വിശ്വാസ സമൂഹത്തിന് ആത്മനിര്‍വൃതിയേകി മണര്‍ക്കാട് മാര്‍ത്താ മറിയം പള്ളിയില്‍ നട തുറന്നു; വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള പുണ്യദര്‍ശനം കാണാന്‍ കാത്ത് വിശ്വാസിസമൂഹത്തിന്റെ പ്രവാഹം.


🅾 ഇരുതല മൂരികള്‍ കൂട്ടത്തോടെ മണ്ണിന് പുറത്തേക്ക്; ഒരിക്കലും വറ്റാത്ത പുഴകളും തോടുകളും വറ്റി വരളുന്നു; ഭൂമി പിളര്‍ന്നതും വീടുകള്‍ താഴുന്നതും പതിവാകുന്നു; എങ്ങും പച്ചപ്പ് നഷ്ടപ്പെട്ട പ്രതീതി; മഹാപ്രളയത്തിന് ശേഷം രണ്ടാഴ്ച തികയും മുമ്പ്‌ പ്രകൃതി ആകെ മാറുമ്പോൾ  ആശങ്കയോടെ ഭൗമ ശാസ്ത്രജ്ഞരും; കാത്തിരിക്കുന്നത് മഹാവരള്‍ച്ചയെന്ന ആശങ്ക എങ്ങും ശക്തം.


 🅾 ആലുവയില്‍ കഞ്ചാവുമായി ദമ്പതിമാർ അറസ്റ്റിൽ . ചങ്ങനാശേരി സ്വദേശികളായ. ഐറിൻ, മോഹന്ദാസ്‌ എന്നിവരാണ്‌ 2 കിലോ കഞ്ചാവുമായി പിടിയിൽ ആയത്‌


🅾 മൂവാറ്റു പുഴ കെഎസ്‌ആര്‍ടിസി സ്റ്റാന്റിന് സമീപം ബസിനടിയില്‍ പുരുഷന്റെ മൃതദേഹം! ശരീരത്തില്‍ ആഴത്തില്‍ കുത്തിക്കുത്തേറ്റ മുറിവുകള്‍;.മാറാടി പൊട്ടേകണ്ടത്തിൽ ഫക്കീർ റാവുത്തരുടെ മകൻ പി പി അഷറഫ്‌. ആണ്‌ കൊല്ലപ്പെട്ടത്‌.


🅾 വിധിയുടെ ക്രൂരത..! ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെ പ്രവാസി മലയാളിയ്ക്ക് കുവൈറ്റിൽ  ദാരുണാന്ത്യം...പാലക്കാട്‌ പട്ടാമ്പി സ്വദേശി നവീൻ ടി എൻ ആണ്‌ മരിച്ചത്‌. സുഹൃത്തുക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.


 🅾 പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തില്‍! എത്തുക ഇരുപതംഗ സംഘം. 5000 കോടി രൂപയുടെ ദീർഘകാല വായ്പയാണ്‌ കേരളം പ്രതീക്ഷിക്കുന്നത്‌


🅾 സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്‍വര്‍ഷങ്ങളിലേതു പോലെ നടത്തണമെന്ന് എസ്‌എഫ്‌ഐ.


🅾 കുതിക്കാനൊരുങ്ങി കേരളത്തിലെ ഐ.ടി മേഖല; വിവിധ പാര്‍ക്കുകളിലായി 6600 കോടിയുടെ അധികനിക്ഷേപം; സൃഷ്ടിക്കപ്പെടുന്നത് 60,000 പുതിയ തൊഴില്‍ അവസരങ്ങള്‍; എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് ഏറെ പ്രതീക്ഷ.


 🅾 ജാതിയേതുമായിക്കോട്ടെ സര്‍ട്ടിഫിക്കറ്റ് റെഡിയാണ്! ഏത് സഭാംഗമാണെങ്കിലും കൈയില്‍ പണമുണ്ടെങ്കില്‍ അഡ്‌മിഷന് തടസ്സമില്ല; 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി ഇതരസമുദായക്കാര്‍ക്ക് സിഎംഎസ് ആംഗ്ലിക്കന്‍ സഭയുടെ സാക്ഷ്യ പത്രം; ബാംഗ്ലൂരിലും ഇതേ ബിസിനസുണ്ടെന്ന് പറഞ്ഞ് പണം പറ്റുന്ന ബിഷപ്പ് ഡേവിഡ് വി ലൂക്കോസിന്റെ കഥ.ഇങ്ങനെ .കാരക്കോണം മെഡിക്കൽ കോളേജിലെ അഡ്മിഷന്‌ ഇതര സമുദായ അംഗത്തിന്‌ സർട്ടിഫിക്കറ്റ്‌ നൽകാൻ ബിഷപ്‌ ഡേവിഡ്‌ വി ലൂക്കോസ്‌  10 ലക്ഷം വാങ്ങുന്നതിന്റെ ഒളി ക്യാമറ ദൃശ്യങ്ങൾ പുറത്ത്‌


🅾 സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സുധീരന്‍.


🅾 പ്രളയദുരന്തം: സംസ്ഥാനത്ത് പതിനൊന്നായിരം വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി റവന്യൂമന്ത്രി.


ദേശീയം


🅾 റിസര്‍വേഷന്‍ ക്ലാര്‍ക്കുമാര്‍ ഇനി സാധാരണ ടിക്കറ്റും നല്‍കും; ജനുവരിയോടെ പുതിയ സംവിധാനം നിലവില്‍ വരും.റിസർവേഷൻ - ടിക്കറ്റ്‌ ഉദ്യോഗസ്ഥ ലയനം പൂർത്തിയായതോടെ ആണിത്‌


🅾 ജമ്മുകാശ്മീരില്‍ അനന്ത്‌നാഗിൽ  പൊലീസ്‌ പിക്കറ്റിന്‌ നേരെ ആക്രമണം; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു: ഒരു പൊലീസുകാരനും പരിക്ക്


🅾 ഇല്ല, ശുഭവാര്‍ത്തയില്ല: നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥന വിഫലമായി; ട്രെയിനില്‍ വച്ച്‌ കാണാതായ സൈനികന്‍ അനീഷ് കുമാറിന്റെ മൃതദേഹം നാഗ്പൂരില്‍ ട്രാക്കില്‍ നിന്ന് കണ്ടെടുത്തു; വാതിലില്‍ നിന്ന് വീണതാകാമെന്ന് പ്രാഥമിക നിഗമനം.


🅾 വൈദികന്‍ പീഡിപ്പിക്കുന്നതായി ജമ്മു കാശ്മീരിലെ കത്വ അനാഥാലയത്തിലെ കുട്ടികള്‍: പോലീസെത്തി കുട്ടികളെ മോചിച്ചു, മലയാളി പെന്തകോസ്ത്‌ വൈദികന്‍ തോമസ്‌ ആന്റണി  പിടിയില്‍


🅾 ഇനി ഉച്ചത്തിലുള്ള ഹോണടി കുറച്ചോളൂ... ഹോണടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.


🅾 തമിഴ്‌നാട്ടിലെ  ശിവകാശിയിൽ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച്‌ മൂന്ന് മരണം; രണ്ടുപേരുടെ നില അതീവഗുരുതരം.


🅾 ബീഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഉച്ച ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടതായി വിദ്യാര്‍ത്ഥിയുടെ മൊഴി.


🅾 കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും'; ഫറൂഖ് അബ്ദുളള.

 

അന്താരാഷ്ട്രീയം


🅾 മൂന്നിലൊന്ന് അമേരിക്കക്കാരും ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു; ഡിലീറ്റ് ഫേസ്‌ബുക്ക് ക്യാമ്പെയിൻ   വൈറലായി യൂറോപ്പിലേക്കും പടരുന്നു; വിവരം ചോരല്‍ വിവാദത്തിന് പിന്നാലെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായി ഫേസ്‌ബുക്ക്.


🅾 ട്രമ്പ്‌ നിയമവാഴ്ചയെ ബഹുമാനിക്കാതെ ഭയപ്പെടുത്തി ഭരിക്കുന്ന മുട്ടാളന്‍; തകര്‍ന്ന സാമൂഹിക ക്രമത്തിന്റെ ജീവിച്ചിരിക്കുന്ന അടയാളം; ജനാധിപത്യം കാക്കാന്‍ ജനങ്ങള്‍ ഉണരണം; മൗനം വെടിഞ്ഞ് ട്രംപിനെതിരേ ആഞ്ഞടിച്ച്‌ ഒബാമ; പ്രസംഗം കേട്ടിട്ട് ഉറങ്ങിപ്പോയെന്ന് ട്രംപ്.


🅾 കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; പഠനത്തിന്റെ ഭാഗമായുള്ള സര്‍വേ ക്യാംപില്‍ പങ്കെടുക്കവേ തടാകത്തില്‍ വീണു മരിച്ചത് തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു: മരണം സംഭവിച്ചത് അന്‍പതിലേറെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഫ്‌ളോട്ടിങ് ഡെക്കില്‍ പിടിച്ച്‌ നിക്കുമ്പോൾ  കൈ വഴുതി വെള്ളത്തിലേക്ക് വീണ്.

 

കായികം


🅾 ഇന്ത്യ, ഇംഗ്ലണ്ട്‌ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ട്‌ 332 ന്‌ പുറത്ത്‌.  കൈയില്‍കിട്ടയ അവസരം കളഞ്ഞ് കുളിച്ച്‌ ഇന്ത്യ; ജോസ് ബട്‌ലറിന്റെ മികവില്‍ മുന്നൂറ് കടന്ന് ഇംഗ്ലണ്ട് സ്‌കോര്‍; ബട്‌ലര്‍ക്ക് അര്‍ധ സെഞ്ച്വറി; ബുംറയ്ക്കും ഇഷാന്തിനും മൂന്ന് വിക്കറ്റ്.


🅾 യു എസ്‌ ഓപ്പൺ വനിത സിംഗിൾസ്‌ ഫൈനൽ ഇന്ന്


🅾 നവംബർ 1 ന്‌ നടക്കുന്ന കാര്യവട്ടം ഏകദിനം: ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു.നവംബർ 1 ന്‌ നടക്കുന്ന വെസ്റ്റ്‌ ഇൻഡീസും ഇന്ത്യയും കളിക്കുന്ന മൽസരത്തിന്‌ 1000, 2000, 3000, 6000 രൂപ ടിക്കറ്റുകൾ ആണ്‌ ഉണ്ടാവുക


🅾 ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു; ടിക്കറ്റ് നിരക്ക് 1000 മുതല്‍ 6000 വരെ; വിദ്യാര്‍ത്ഥികള്‍ക്കും ക്രിക്കറ്റ് ക്ലബ്ബുകള്‍ക്കും ഇളവ്; ഏകദിനത്തിന് പിന്നാലെ രാഹുല്‍ ദ്രാവിഡും സംഘവും തിരുവനന്തപുരത്തേക്ക്; ഇന്ത്യ എ-ഇംഗ്ലണ്ട് എ ഏകദിന പരമ്ബരയിലെ എല്ലാ മത്സരങ്ങളും സ്പോര്‍ട്സ് ഹബ്ബില്‍; ക്രിക്കറ്റ് ലഹരിയില്‍ തലസ്ഥാനം.


🅾 ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം.അർജ്ജന്റിന ഗ്വാട്ടിമലയെ 3-0 ന്‌ പരാജയപ്പെടുത്തി.


🅾 അമേരിക്കന്‍ മണ്ണില്‍ ബ്രസീലിന് മിന്നും വിജയം! തിളങ്ങി നെയ്മറും ഫിര്‍മിനോയും.2-0 ന്‌ ആണ്‌ ബ്രസീൽ അമേരിക്കയെ പരാജയപ്പെടുത്തിയത്‌


സിനിമാ ഡയറി

🅾 സിനിമ കണ്ടു, പിന്നാലെ സിഗററ്റ് വലിയും നിര്‍ത്തി... സൂപ്പര്‍ ബ്രോ'; തീവണ്ടി കണ്ട് ടൊവിനോയ്ക്ക് നന്ദി അറിയിച്ച്‌ ആരാധകര്‍; തനിക്ക് കിട്ടിയ അംഗീകാരത്തിന് നന്ദി അറിയിച്ച്‌ താരം.


🅾 ദിലീപ് നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറുന്നു; ചിത്രത്തില്‍ പ്രായമായ കഥാപാത്രമായി അഭിനയിക്കാനില്ലെന്ന് ദിലീപ്; ചിത്രത്തില്‍ നായികയായി കാസ്റ്റ് ചെയ്തത് ഉര്‍വശിയെ; നാദിര്‍ഷായുടെ കേശു ഈ വീടിന്റെ നായകന്‍ പെരുവഴിയില്‍.


🅾 ജൂഹി ചൗളയെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു; ആ ഇഷ്ടം അവളുടെ അച്ഛനോട്‌ പറഞ്ഞപ്പോള്‍ എനിക്കതിനുള്ള യോഗ്യതയില്ലെന്നായിരുന്നു മറുപടി'; ആര്‍ക്കും ആരാധന തോന്നുന്ന വ്യക്തിയായിരുന്നു ജൂഹി; ജൂഹി ചൗളയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സല്‍മാന്‍ ഖാന്‍.


🅾 കാവ്യ എട്ട് മാസം ഗര്‍ഭിണിയാണെന്ന് പിതാവ് വെളിപ്പെടുത്തുമ്പോൾ  പൊളിയുന്നത് തന്റെ ഭാര്യ ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്ന വാദം; മീനാക്ഷി ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നുവെന്നും കാവ്യയുടെ പിതാവ്


🅾 എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്!; അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല; ഒരു വര്‍ഷത്തിന് ശേഷം മകളുടെ ചിത്രം പങ്കുവച്ച്‌ പൃഥ്വി; അല്ലിക്ക്  (അലംകൃത) പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ച്‌ ആരാധകരും.


🅾 ചെങ്കല്‍ രഘുവിന്റെ നായികയായി എത്തുന്നത് അനു സിതാര; ബിജു മേനോന്റെ പടയോട്ടം സെപ്റ്റംബര്‍ 14ന് തിയേറ്ററുകളിലെത്തും; കോമഡിയും ആക്ഷനും ഇടകലര്‍ന്ന് ചിത്രത്തിനായി കാത്തിരിപ്പില്‍ ആരാധകര്‍


🅾 മറ്റൊരു മഹാപ്രതിഭ കൂടി 26-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങി; ലോക പ്രശസ്തനായ റോക്ക്‌സ്റ്റാര്‍ മാക് മില്ലറുടെ അന്തകനായതും മയക്കുമരുന്ന്; അരിയാന ഗ്രന്‍ഡെയുടെ മുന്‍കാമുകന്‍ കൂടിയായ ഗായകന്‍ അമേരിക്കന്‍ പോപ് സംസ്‌കാരത്തിന്റെ അവസാനത്തെ ബലിയാട്.


🅾 ആരാധകരെ ത്രസിപ്പിക്കാന്‍ സ്‌റ്റൈലിഷ് ലുക്കില്‍ രജനി; പേട്ട ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.കാർത്തിക്‌ സുബ്ബരാജ്‌ ആണ്‌ 'പേട്ട' യുടെ സംവിധാനം


🅾 ഹരി എന്ന ബ്ലോഗെഴുത്തുകാരനായി മമ്മൂട്ടിയെത്തുന്നു; ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ത്രീഡി മോഷന്‍ പോസ്റ്റര്‍ ശനിയാഴ്ച.


🅾 ജയസൂര്യയും മിഥുന്‍ മാനുവലും ഒന്നിക്കുന്ന പുതിയ ചിത്രം 'ടര്‍ബോ പീറ്റര്‍'.
Previous Post Next Post
3/TECH/col-right