Trending

തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി

തിരുവനന്തപുരം:തിങ്കളാഴ്ച   (01-10-2018) നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി ഇപ്രൂവ്‍മെന്‍റ് പരീക്ഷ വെള്ളിയാഴ്ചത്തേക്ക്  (05-10-2018) മാറ്റി.


ശിവസേന തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്നതിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ശിവസേനയുടെ ഹര്‍ത്താല്‍.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശിവസേനയുടെ ഹര്‍ത്താല്‍.




Source: https://www.asianetnews.com/news/higher-secondary-improvement-exam-date-changed-pftj48
Previous Post Next Post
3/TECH/col-right