ELETTIL ONLINE NEWS NIGHT 27-09-2018 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 September 2018

ELETTIL ONLINE NEWS NIGHT 27-09-2018

ELETTIL ONLINE NEWS NIGHT 27-09-2018
1194 കന്നി 11
1440 മുഹറം 17
വ്യാഴം                
🅾 ഇന്നത്തെ മന്ത്രിസഭാ യോഗ തീർമ്മാനങ്ങൾ ഇവ;  ഫയര്‍ഫോഴ്സില്‍ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്ക് നിയമനം നല്‍കും; ചാരക്കേസിലെ കോടതി ഉത്തരവ് പ്രകാരം നമ്പി  നാരായണന് 50 ലക്ഷം നല്‍കും; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികവും ജോലിയും നല്‍കും. പ്രളയബാധയെ തുടർന്ന് വാർഷിക പദ്ധതി. ഇനത്തിൽ 20 ശതമാനം കുറവ്‌ വരുത്തും. ആ പണം നവ കേരളത്തിന്റെ പുനർനിർമ്മാണത്തിന്‌ ഉപയോഗിക്കും.പ്രളയ ബാധിത പ്രദേശത്തെ പിന്നോക്കക്കാർക്ക്‌ മൂന്ന് മാസത്തേക്ക്‌ പ്രത്യേക കിറ്റ്‌ നൽകും. കാർഷിക, ക്ഷീര, വിദ്യാഭ്യാസ വായ്പകൾക്ക്‌ ഒരു വർഷത്തെ മൊറട്ടോറിയം ഏർപ്പെടുത്തും; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരരിച്ച്‌ മുഖ്യമന്ത്രി


🅾 ആഭ്യന്തര വിപണിയില്‍ വില ഇടിവ്; കേരളത്തില്‍ സ്വര്‍ണ്ണ വില കുറഞ്ഞു. പവന്‌ 80 രൂപ കുറഞ്ഞ്‌ 22880 രൂപ ആയി


🅾 ഇന്ധനവില ഇന്നും വർദ്ധിച്ചു. പെട്രോളിന്‌ 14 പൈസയും ഡീസലിന്‌ 12 പൈസയും ആണ്‌ വർദ്ധിച്ചത്‌.തിരുവനന്തപുരത്ത്‌ ഇന്ന് ഒരു ലിറ്റർ പെട്രോൾ വില 86.37 ഉം ഡീസൽ വില 79.46 ഉം ആണ്‌


🅾 ബാലഭാസ്‌കറിന്റെ നിലയില്‍ മാറ്റമില്ല..! കണ്ണുതുറന്ന ഭാര്യ ആദ്യം അന്വേഷിച്ചത് മകളെ കുറിച്ച്‌.


🅾 രണ്ടുനാള്‍ കാത്തെങ്കിലും പൊന്നുമോളെ തിരിച്ചറിയാനാവാതെ അച്ഛന്‍; ഒരുനോക്ക് കാണാനാവാതെ അന്ത്യയാത്രാമൊഴി; അമ്മ ലക്ഷ്മിയെ കാണിച്ച ശേഷം തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു; ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി മാത്രം; മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് ആശുപത്രി അധികൃതര്‍.


🅾 കിന്‍ഫ്രയില്‍ പത്തേക്കര്‍ അനുവദിച്ചത് വ്യവസായ വകുപ്പിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം; സര്‍ക്കാര്‍ ഭൂമിയില്‍ ഡിസ്റ്റലറി തുടങ്ങുന്ന ആദ്യ വ്യവസായിയായി അലക്‌സ് മാളിയേക്കല്‍; സിപിഎം നേതാക്കളുടെ സുഹൃത്തിന് ഉത്തരവിനൊപ്പം ഭൂമിയും നല്‍കിയത് സ്വജനപക്ഷപാതം തന്നെ; പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചത് 1999ലെ ഇടത് ഭരണകാലത്തെ വിനോദ് റായി ഉത്തരവ്; ഒന്നും ആരും അറിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞ് കാനം രാജേന്ദ്രനും; ചെന്നിത്തല തുറന്നുവിട്ട ബ്രൂവറി ചലഞ്ച് പിണറായി സര്‍ക്കാരിനെ ഉറക്കം കെടുത്തുന്നു.


🅾 മുന്‍ മന്ത്രി 'കെ ബാബു റീലോഡഡ്' ; കേരളത്തെ മദ്യപ്രളയത്തില്‍ മുക്കി കൊണ്ടാണോ നവകേരള സൃഷ്ടി നടത്തേണ്ടത്; ഇത് സിപിഎം ഏകപക്ഷീയമായി നടത്തിയ പകല്‍ക്കൊള്ള; ചെന്നിത്തലയുടെ ബ്രൂവറി ചലഞ്ച് ഏറ്റെടുത്ത് ബാര്‍ കോഴയില്‍ കള്ളനെന്ന് വിളിച്ചവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി തിരിച്ചു വരവ്; ബെന്നി ബെഹന്നാനെ യുഡിഎഫ് കണ്‍വീനറാക്കിയ ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ വിശ്വസ്തന് തിരിച്ചു നല്‍കും; തൃപ്പുണ്ണിത്തുറക്കാരുടെ ബാബുവേട്ടന്‍ ഇടപെടല്‍ തുടങ്ങി; മുന്‍ മന്ത്രി 'കെ ബാബു റീലോഡഡ്'


🅾 ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; സംസ്ഥാനത്ത് ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചത് ചട്ടപ്രകാരമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍.


🅾 ബ്രൂവറികള്‍ അനുവദിച്ചത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍; മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫ് നയമെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവിന്റെ അഴിമതി ആരോപണം നിഷേധിച്ച്‌ എക്‌സൈസ് മന്ത്രി; അപേക്ഷ ക്ഷണിക്കാതെയും താത്പര്യ പത്രം സ്വീകരിക്കാതെയും ഇഷ്ടക്കാര്‍ക്ക് രഹസ്യമായി നല്‍കി എന്നത് മന്ത്രി ടി പി രാമകൃഷ്ണന്‍ തന്നെ സമ്മതിച്ചെന്ന് രമേശ് ചെന്നിത്തലയും: ബ്രൂവറി ചലഞ്ചില്‍ വിവാദം കൊഴുക്കുന്നു.


🅾 ഫ്രാങ്കോ മുളയ്ക്കല്‍ ഇനിയും ജയിലിലെ കൊതുകുകടി കൊണ്ട് കഴിയേണ്ടി വരും; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ബുധനാഴ്‌ച്ചയിലേക്ക് മാറ്റി ഹൈക്കോടതി; ഇപ്പോഴും ബിഷപ്പായി തുടരുന്ന ഫ്രാങ്കോ കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന് ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍; കന്യാസ്ത്രീക്കെതിരായ പരാതിയില്‍ നടപടി എടുത്തതിലുള്ള വൈരാഗ്യമെന്ന് വാദിച്ച്‌ പ്രതിഭാഗവും


🅾 ബിഷപ്പ്‌ ഫ്രാങ്കൊ പങ്കെടുത്ത കന്യാസ്ത്രീയുടെ വീട്ടിലെ മാമോദീസ ചടങ്ങിന്റെ ഫോട്ടൊ എടുത്ത സ്റ്റുഡിയോക്കാരനിൽ നിന്നും ഐ ജി ദൃശ്യങ്ങൾ സ്വന്തമാക്കിയെന്ന് കന്യാസ്ത്രീയുടെ പരാതി. സ്റ്റുഡിയോ ഉടമയ്ക്ക് ഐജി ഓഫീസില്‍ നിന്ന് വിളി വന്നു; സിഡിയും പെന്‍ഡ്രൈവും എത്തിച്ചുകൊടുത്തത് നിര്‍ദ്ദേശം വന്നതോടെ; പി.സി.ജോര്‍ജിന്റെ പക്കലും ദൃശ്യങ്ങള്‍ എത്തി; എല്ലാം വിളിച്ചുപറയാന്‍ സ്റ്റുഡിയോ ഉടമയെ നിര്‍ബന്ധിച്ച്‌ ജോര്‍ജ്; ജാമ്യത്തിനായി വാദിച്ച്‌ ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയ ദൃശ്യങ്ങള്‍ സ്റ്റുഡിയോയില്‍ നിന്ന് കടത്തിയതെന്ന് ആരോപണം; കാലടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി കന്യാസ്ത്രീയുടെ സഹോദരി.


🅾 കേരളത്തെ തകര്‍ത്തത് പാറമടകളെന്നു ലണ്ടനിലെ നേച്ചര്‍ മാസിക; റബറിന്റെ പങ്കും ചെറുതല്ലെന്ന് സോഷ്യല്‍ മീഡിയയും; കേരള മോഡല്‍ അനുകരിക്കാന്‍ പറ്റുന്നതല്ലെന്ന വിമര്‍ശനത്തിനിടയില്‍ റബറിനു പിന്തുണയുമായി കേന്ദ്രമന്ത്രി പ്രധാനും; കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ വിദഗ്ധനും രംഗത്ത്: മഹാപ്രളയത്തിന്റെ കാരണങ്ങള്‍ തേടുമ്പോൾ  ലോകം പറയുന്നത്.


🅾 ഇടുക്കിയില്‍ പുതിയ വൈദ്യുതി നിലയം; സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ സാധ്യതാ പഠനത്തിന് ഒരുങ്ങി കെഎസ്‌എബി. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച്‌ പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കുകയാണ്‌ ലക്ഷ്യം.


🅾 വീട് അനുവദിച്ചു നല്‍കിയാല്‍ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; പണമാണ് വേണ്ടതെങ്കില്‍ ഭര്‍ത്താവ് വന്നിട്ട് പറയാമെന്ന് യുവതി; തനിക്ക് പണമല്ല വേണ്ടതെന്ന് പറഞ്ഞ് ഫോണിലൂടെയും പിന്നാലെ നടന്നും ശല്യപ്പെടുത്തി; ഒടുവില്‍ തനിച്ചായിരിക്കവേ വീട്ടില്‍ കയറി വീട്ടമ്മയെ കടന്നുപിടിച്ച്‌ അതിക്രമവും: വയനാട്ടില്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത് യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ.സുൽത്താൻബത്തേരിക്ക്‌ അടുത്ത നെന്മേനി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി ആർ കറപ്പൻ ആണ്‌ രാജി വച്ചത്‌. യുവതി ഇന്നലെയാണ്‌ ഇത്‌ സംബന്ധിച്ച്‌ അമ്പലവയൽ പോലീസിൽ പരാതി നൽകിയത്‌.സംഭവത്തിൽ പ്രതിഷേധിച്ച്‌ ഇന്ന് രാവിലെ യു ഡി എഫും ബി ജെ പി യും പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി


🅾 മഞ്ഞുകാലത്തും മഴക്കാലത്തും രാത്രിയിലും അനായാസമായി വിമാനം ഇറക്കാം; രാത്രിയിലെ ലാന്‍ഡിങ് വിജയിച്ചാലുടന്‍ ലൈസന്‍സ്; അബുദാബിയിലേക്കും ദുബായിലേക്കും ഒമാനിലേക്കും മസ്‌ക്കറ്റിലും ഷാര്‍ജയിലും റിയാദിലും ദമാമിലേക്കും നേരിട്ട് പറക്കാം; എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസും ഇന്‍ഡിഗോയും എല്ലാം ഒരുക്കി കാത്തിരിക്കുന്നു; ഡിസംബറിലേക്ക് ഉദ്ഘാടനം മാറ്റേണ്ടി വരുമെന്ന തിരിച്ചറിവില്‍ കിയാലും.


🅾 ഗര്‍ഭിണികള്‍ ആഗ്രഹിച്ചാല്‍ പ്രസവ മുറിയില്‍ ആശ്വാസം പകരാന്‍ ഭര്‍ത്താവിനോ അമ്മയ്‌ക്കോ കൂട്ടിരിക്കാം; പ്രസവമുറിയില്‍ കൂട്ട്' പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കുന്നു. പ്രസവ മുറിയിൽ ഗർഭിണിക്കൊപ്പം ഭർത്താവ്‌, മാതാവ്‌, ഭർത്തൃ മാതാവ്‌, സഹോദരി ഇവരിൽ ആർക്കെങ്കിലും പ്രവേശനം നൽകുന്നതാണ്‌ പദ്ധതി . ആരു വേണമെന്ന് ഗർഭിണിക്ക്‌ തീരുമാനിക്കാം .


🅾 സാലറി ചാലഞ്ചിലെ സോഫ്റ്റ് വെയര്‍ ശരിയാകാന്‍ ദിസവങ്ങളെടുക്കും; ഇത്തവണ മാസം ഒന്നിന് ശമ്പളമില്ല. പങ്കെടുക്കാത്തവരുടെ ലിസ്റ്റില്‍ നോ എന്ന് ചേര്‍ക്കും; ജീവനക്കാരുടെ പ്രതീക്ഷയെല്ലാം ഹൈക്കോടതിയിലെ കേസിലും


🅾 ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം സിയാല്‍ (നെടുമ്പാശേരി എയർപ്പോർട്ട്‌) ഏറ്റുവാങ്ങി;  ചാമ്പ്യൻ  ഓഫ് എര്‍ത്ത് പുരസ്‌ക്കാരം പ്രളയക്കെടുതി നേരിത്ത കേരള ജനതയ്ക്ക് സമര്‍പ്പിച്ച്‌ എം ഡി വി ജെ കുര്യന്‍.


🅾 ഭൂചലനമുണ്ടായിട്ടും അടൂരില്‍ ഉദ്യോഗസ്ഥര്‍ക്ക് കുലുക്കമില്ല; മണ്ണു മാഫിയ-പൊലീസ് ലോബി മലകള്‍ തുരക്കുന്നു; മാഫിയ ബന്ധമുള്ള പൊലീസുകാരെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപിക്ക്; പാര്‍ട്ടിയുടെ തണലില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സുഖവാസം; രഹസ്യം ചോര്‍ത്തി സ്പെഷല്‍ ബ്രാഞ്ചും; പരിസ്ഥിതി ലോല പ്രദേശം വീണ്ടും മാഫിയകളുടെ പിടിയില്‍.


🅾 ആദ്യം വൈസ് പ്രസിഡന്റിന്റെ പിന്‍സീറ്റ് ഡ്രൈവിങ് അവസാനിപ്പിക്ക്; പിന്നീട് രാജി വയ്ക്കുന്ന കാര്യം പരിഗണിക്കാം; സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച്‌ ഇരവിപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത അനിൽകുമാർ;  തന്റെ കള്ളയൊപ്പിട്ട് ബില്ലുകള്‍ മാറിയെന്നും വൈസ് പ്രസിഡന്റ് എൻ രാജീവ്‌ സാമ്പത്തിക   അഴിമതിക്കാരനെന്നും വനിതാ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടും  സി പി എം സംസ്ഥാന കമ്മറ്റി അംഗം അനന്തഗോപന്റെ അടുത്ത ബന്ധുവും ആണ്‌ രാജീവ്‌.


🅾 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതി: വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ട് വിജിലന്‍സ് കോടതി; പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലിനും എതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം തേടി വിജിലന്‍സ്.


🅾 പത്തനംതിട്ട  ഇലന്തൂരിലെ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതികള്‍ വലയിലെന്ന് സൂചന;    മദ്യപിച്ച ശേഷം രാത്രിയിൽ ഉണ്ടായ വഴക്കിന്റെയും മര്‍ദനത്തിന്റെയും പ്രതികാരമായി യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തി; മുളകുപൊടി വിതറിയും തൊണ്ടു കൂട്ടിയിട്ട് കത്തിച്ചു തെളിവു നശിപ്പിക്കാനും ശ്രമം; ഇലന്തൂരിലെ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതികള്‍ വലയിലെന്ന് സൂചന; കൊലയ്ക്ക് പിന്നില്‍ അയല്‍വാസിയായ സിജോ.


🅾 ചാലക്കുടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി; കല്ലൂർ കളത്തിൽ ശിവദാസിന്റെ മകൻ ഗോകുൽദാസിന്റെ ,(22) മൃതദേഹമാണ്‌ ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്‌.  മൃതദേഹം കണ്ടെത്തിയത് ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ദ്ധര്‍. ബുധനാഴ്ച്ച വൈകിട്ട്‌ കൂട്ടുകാരും ഒത്ത്‌ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു  ഗോകുൽദാസ്‌ എന്ന അപ്പൂസ്‌.


🅾 'കോണ്‍ഗ്രസിനെ കോണ്‍ഗ്രസുകാര്‍ സ്വയം വിശേഷിപ്പിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്നാണ്, തിരഞ്ഞെടുപ്പില്ലാതെ നേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ എവിടെയാണ് ജനാധിപത്യം? ഇനി ഇപ്പോള്‍ ഇതായിരിക്കുമോ ജനാധിപത്യം': കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മണിയാശാന്‍.


🅾 ഗുരുവായൂരില്‍ 32 ദിവസത്തിനുള്ളില്‍ ആകസ്മിക മരണങ്ങള്‍, ലഹള, പൊട്ടിത്തെറി തുടങ്ങിയവ സംഭവിക്കും; അഷ്ടമംഗലപ്രശ്‌നത്തില്‍ ദോഷങ്ങള്‍ പ്രവചിച്ച്‌ കൈമുക്ക്‌ രാമൻ അക്കിത്തിരിപ്പാട്. അഷ്ഠമംഗല പ്രശ്നം 30 ന്‌ സമാപിക്കും


🅾 ആലപ്പുഴയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നവവരന്‍ മരിച്ചു.അരയൻപറമ്പ്‌ സ്വദേശി അഖിൽ സാബുവാണ്‌ മരിച്ചത്‌. ഭാര്യ സീതാലക്ഷ്മി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. എറണാകുളം ജില്ലാ ജയിലർ ആണ്‌ അഖിൽ


🅾 വാഹനപരിശോധന ഇനി 24 മണിക്കൂറും! പുതിയ പദ്ധതിയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായി 255 തസ്തികകളിൽ ഉടൻ നിയമനം നടത്തും. മൂന്ന് ഷിഫ്റ്റുകളിലായി ദിവസം മുഴുവൻ സ്ക്വാഡുകൾ ഇറങ്ങും


🅾 ശബരിമലയിലെ സ്ത്രീ പ്രവേശനം..! സുപ്രീം കോടതി നാളെ വിധി പറയും


🅾 മകളുടെ കൂട്ടുകാരിയെ ഓട്ടോറിക്ഷയില്‍ വച്ച്‌ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍; സംഭവം കാസര്‍കോട്. ബന്തിയോട്‌ സ്വദേശി ഗംഗാധരൻ ആണ്‌ അറസ്റ്റിൽ ആയത്‌.


🅾 ആറ് വര്‍ഷത്തെ പരിശ്രമം; 35 കിലോ ഭാരമുള്ള ഖുര്‍ആന്‍ കൈയ്യെഴുത്ത് പ്രതി തയ്യാറായി.ലോകത്തിലെ തന്നെ ഏറ്റവും വലുത്‌ എന്ന് കരുതുന്ന വിശുദ്ധ ഖുർആന്റെ കയ്യെഴുത്ത്‌ പ്രതിയാണ്‌ പെരിന്തൽമണ്ണയിൽ തയ്യാറാവുന്നത്‌.പെരിന്തൽമണ്ണ മാനത്ത്‌ മംഗലം ചാത്തോലിപ്പറമ്പിൽ മുഹമ്മദ്‌ (66) ആണ്‌ കയ്യെഴുത്ത്‌ പ്രതി തയ്യാറാക്കിയത്‌. സൗദി മതകാര്യ വകുപ്പ്‌ പ്രസിദ്ധീകരിക്കുന്ന 'ഉസ്മാനി മുസ്‌ഹഫിന്റെ തനി രൂപത്തിൽ ആണ്‌ കയ്യെഴുത്ത്‌ പ്രതി.94 സെന്റി മീറ്റർ നീളവും 61 സെന്റിമീറ്റർ വീതിയും 6 സെന്റി മീറ്റർ കട്ടിയും ഉള്ള കയ്യെഴുത്ത്‌ പ്രതിക്ക്‌ 35 കിലോ ഭാരം വരും


🅾 ബിജെപി സംസ്ഥാന നേതൃയോഗത്തിന് കൊച്ചിയില്‍ തുടക്കം; കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.


🅾 കിളിമാനൂരില്‍ പതിനേഴുകാരി പ്രസവിച്ചു, അയല്‍വാസിയായ രഞ്ജിത്‌ (21) എന്ന യുവാവ്‌ അറസ്റ്റിൽ.  എന്നാൽ യുവാവ്‌ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പലവട്ടം ശ്രമിച്ചിരുന്നു എന്നും എന്നാൽ അയൽപക്ക ബന്ധം വേണ്ട എന്ന തീരുമാനമായിരുന്നു പെൺകുട്ടിയുടെ വീട്ടുകാരുടേത്‌ എന്നും പോലീസ്‌ അന്വേഷണത്തിൽ വ്യക്തമായി


🅾 കൊച്ചിയില്‍ നഗരമധ്യത്തിലെ ഗാന്ധി പ്രതിമ തകര്‍ത്തനിലയില്‍; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു.കച്ചേരിപ്പടി ഗാന്ധിഭവനോട്‌ ചേർന്ന പ്രതിമ ആണ്‌ തകർക്കപ്പെട്ടത്‌.


🅾 തൃശ്ശൂരില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.തൃശൂർ ആമ്പല്ലൂർ വെണ്ടോർ കനാൽ പാലത്തിന്‌ സമീപം കനാലിൽ ആണ്‌ മൃതദേഹം കണ്ടത്‌.വെണ്ടോർ കരുമാലിക്ജൽ ലോനപ്പന്റെ ഭാര്യ അന്ന് (79) ആണ്‌ മരിച്ചത്‌ എന്ന് തിരിച്ചറിഞ്ഞു


🅾 കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം തകര്‍ന്ന് വീണു; വിദ്യാര്‍ത്ഥിക്ക് പരുക്ക്; അധ്യാപകരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍.


ദേശീയം


🅾 വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല, വിവാഹ മോചനത്തിന് വിവാഹേതര ലൈംഗിക ബന്ധം കാരണമായിട്ട്‌ എടുക്കാം; വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുകളുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്താം; ഭാര്യയുടെ ഉടമയല്ല ഭര്‍ത്താവ്; ഐപിസി 497ാം വകുപ്പ് റദ്ദു ചെയ്ത് സുപ്രീംകോടതി; സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് എതിര്; അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നും ചരിത്രവിധി.


🅾 മറ്റൊരാളുടെ ഭാര്യയാണെന്ന അറിവോ അങ്ങനെ വിശ്വസിക്കാന്‍ കാരണമോ ഉള്ള ഒരു സ്ത്രീയുമായി ആരൊരാള്‍ ബന്ധപ്പെട്ടാലും അഴിക്കുള്ളിലാവുന്ന കരിനിയമമാണ് ഐ.പി.സി 497; വിവാഹിതായ സ്ത്രീക്ക് മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതം വേണം; ഈ നിയമപ്രകാരം കുറ്റം പുരുഷന് മാത്രം; നൂറ്റാണ്ടു പിന്നിട്ട ഒരു കരിനിയമം കൂടി റദ്ദാകുന്നു.


🅾 താന്‍ ഭാര്യയുമല്ല തനിക്കൊരു ഭര്‍ത്താവും ഇല്ല; ഈ വിഷയത്തില്‍ തന്നോട് ചോദ്യം ഒന്നും ചോദിക്കരുത്: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയോട് പ്രതികരണം തേടിയവരോട് അഡ്വ. സംഗീത ലക്ഷ്മണ പറയുന്നു.


🅾 ഗര്‍ഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമായ ഐപിസി 377ാം വകുപ്പ് റദ്ദാക്കി; ഇപ്പോള്‍ ഐപിസി 497ഉം; മീശവിവാദത്തിലും അഡാര്‍ലൗ കേസിലുമൊക്കെ ഉറച്ചുനിന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്ത്; ഹാദിയ കേസിലും വ്യക്തി-മത സ്വാതന്ത്ര്യങ്ങള്‍ക്കൊപ്പം നിന്നു; ആധാര്‍ കേസിലും വസ്തുതകള്‍ പഠിച്ചുള്ള വിധി; ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ വിധികള്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു; റദ്ദാക്കപ്പെടുന്നത് 150  വര്‍ഷം പഴക്കമുള്ള കരിനിയമങ്ങള്‍.


🅾 മോഡി കള്ളനാണ്,അത് ഇനിയും പറയും; രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയില്‍ രൂക്ഷപരാമര്‍ശവുമായി ദിവ്യ സ്പന്ദന .  മോദി കള്ളന്‍ തന്നെ! ഇനിയുമത് പറയുമെന്ന് ദിവ്യ ; #pmchorhai ഹാഷ് ടാഗുമായി വീണ്ടും ട്വീറ്റ്.


🅾 പാക്ക് മണ്ണില്‍ ഇന്ത്യന്‍ കമാന്‍ഡോകള്‍ നടത്തിയ മിന്നല്‍ പ്രഹരത്തിന് രണ്ടു വയസ് ; ഉറി ഭീകരാക്രണത്തിന് തിരിച്ചടിയായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സ്മരണയില്‍ രാജ്യം; രണ്ടാം വാര്‍ഷിക വേളയില്‍ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍.


🅾 താനും മുസ്ലിം യുവാവും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച്‌ കയറി; രണ്ടു പേരെയും രണ്ടു വണ്ടികളിലാക്കി മീററ്റ്‌  പൊലീസ് സ്റ്റേഷനിലെത്തിച്ചു; യുവാവിനെതിരെ മാനഭംഗത്തിന് പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് മര്‍ദ്ദിച്ചു: ലൗ ജിഹാദ് ആരോപണം നിഷേധിച്ച്‌ പൊലീസ് മര്‍ദ്ദനത്തിന് ഇരയായ യുവതി.


🅾 സ്വന്തം കൈയിലിരുന്ന തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; ഇന്ത്യന്‍ വ്യോമസേന ഉപമേധാവിക്ക് പരിക്ക്.എയർ മാർഷൽ ഷിരീഷ്‌ ബാബൻഡിയോക്ക്‌  ആണ്‌ കാലിൽ വെടിയേറ്റത്‌.


🅾 വിദേശ ഇനങ്ങളില്‍പ്പെട്ട പശുക്കളുടെ പാല്‍ കുടിക്കുന്നത് അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കും; നല്ല ആരോഗ്യമുണ്ടാകാന്‍ നാടന്‍ പശുവിന്റെ പാല്‍ കുടിക്കണം: ഹിമാചല്‍ പ്രദേശ് ഗവര്‍ണർ ആചാര്യ ദേവവൃതിന്റെ പ്രസംഗം കേട്ട് മൂക്കത്ത് വിരല്‍ വെച്ച്‌ ജനങ്ങള്‍


🅾 പ്രതിരോധ ഉപകരണനിര്‍മ്മാണത്തില്‍ ഒരു മുന്‍പരിചയവും അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനില്ല; യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ പല  കമ്പനിയും കഴുത്തോളം കടത്തിലാണ്; അത്തരമൊരു സ്വകാര്യകമ്ബനിക്ക് എങ്ങനെയാണ് അത്യാധുനിക ഉപകരണങ്ങളും യുദ്ധവിമാനങ്ങളും നിര്‍മ്മിക്കാനുള്ള കരാര്‍ നല്‍കുക; റഫേല്‍ കരാറില്‍ മോദി രണ്ടുതരത്തില്‍ കുറ്റക്കാരനാണെന്ന് പ്രകാശ് കാരാട്ട്.


🅾 ആരാധനാലയങ്ങള്‍ മുസ്ലിം വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ല. തുറസായ ഏത്‌ സ്ഥലത്തും മുസ്ലിംകൾക്ക്‌ ആരാധന ചെയ്യാം. പള്ളി ഒത്തു ചേരലിനുള്ള സ്ഥലം മാത്രം.; ഇസ്മയില്‍ ഫറൂഖി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി; കേസ് ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും; അയോധ്യ കേസില്‍ ഈ വിധി പ്രസക്തമല്ലെന്നും കോടതി; ഭൂരിപക്ഷ വിധിയോട് വിയോജിച്ച്‌ ജസ്റ്റിസ് അബ്ദുള്‍ നസീര്‍: ഭൂമി തര്‍ക്ക കേസില്‍ താമസിയാതെ വാദം തുടങ്ങും.


🅾 പണം  സമ്പാദിക്കാത്ത  ഒരു ബിജെപി മന്ത്രിയെ എങ്കിലും കാണിച്ചു തരു! ബിജെപിക്ക് ധാര്‍മ്മികത നഷ്ടമായി തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ഗോവയിൽ നിന്നുള്ള മുന്‍ ആര്‍എസ്‌എസ് നേതാവ് സുഭാഷ്‌ വെലിംഗർ; പരീക്കര്‍ രോഗികളായ രണ്ടുപേരെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കി; എന്നാല്‍! ഗുരുതര രോഗത്തിന് ചികിത്സയിലുള്ള പരീക്കര്‍ അധികാരത്തില്‍ തുടരുന്നെന്നും പരിഹാസം.


🅾 താജ്മഹല്‍ സന്ദര്‍ശകര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ അധികൃതരുടെ വക 'ഇടിത്തീ' ! ടിക്കറ്റിന് 50 രൂപ വാങ്ങുന്ന സ്ഥാനത്ത് 200 രൂപ അധികം വാങ്ങാന്‍ നീക്കം.ഇതോടെ ടിക്കറ്റ്‌ നിരക്ക്‌ 250 രൂപയാകും.  ഷാജഹാന്റെയും മുംതാസിന്റെയും ശവകുടീരം കാണണമെന്നത് സ്വപ്‌നമായി നില്‍ക്കുമോ എന്ന ആശങ്കയില്‍ സാധാരണക്കാര്‍.


🅾 ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു..! സെന്‍സെക്‌സ് 218.10 പോയിന്റ് താഴ്ന്ന് 36324.17 പോയന്റിലും നിഫ്റ്റി 76.30പോയന്റ്‌ താഴ്‌ന്ന് 10977.50 പോയന്റിലും വ്യാപാരം അവസാനിപ്പിച്ചു


🅾 പ്രളയ ദുരിതാശ്വാസത്തിനായി ഹൈദരാബാദിന്റെ കൈത്താങ്ങ്; കോടതികളില്‍ നിന്നും മാത്രമായി 1.5 കോടിയുടെ സഹായം.


🅾 ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍: ജവാനടക്കം മൂന്ന് മരണം.


🅾 ഡി എം കെ അധ്യക്ഷൻ സ്റ്റാലിന്‍ ആശുപത്രിയില്‍; അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ്‌ ശസ്ത്രക്രിയ.


🅾 നില വഷളായ ജയലളിതയെ വിദഗ്ദ ചികിത്സയ്ക്കായി മാറ്റാനൊരുങ്ങിയപ്പോള്‍ അപ്പോളോ ആശുപത്രി അധികൃതര്‍ തടയുകയായിരുന്നു' തുറന്നു പറച്ചിലുമായി പനീര്‍ശെല്‍വം.


അന്താരാഷ്ട്രീയം

 
 🅾 ഒരു വശത്ത് സ്‌റ്റൈല്‍ റാണി എന്ന നിലയില്‍ രാജ്ഞിയേക്കാള്‍ പേരെടുത്ത് നിൽക്കുമ്പോൾ  മേഗന് പാരയാകുന്നത് സ്വന്തം വീട്ടിലെ പ്രശ്നങ്ങള്‍ തന്നെ; അമേരിക്കയില്‍ നിന്നെത്തുന്ന സഹോദരിയെ കാണാന്‍ വിസമ്മതിച്ച്‌ മേഗന്‍; അമ്മയൊഴികെ എല്ലാവരും കൈവിട്ട് രാജകുമാരി.


🅾 സാലിസ്‌ബറിയില്‍ എത്തി വിഷം തളിച്ച്‌ മടങ്ങിയത് റഷ്യന്‍ ഏജന്റ് തന്നെ; പുട്ടിന്‍ പ്രത്യേക അവാര്‍ഡ് കൊടുത്ത് ആദരിച്ച രഹസ്യ പൊലീസുകാരന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബ്രിട്ടന്‍; ബ്രിട്ടനും റഷ്യയും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക്.


🅾 ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികള്‍ ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും തന്നെ; എന്നാൽ  നല്ല യൂണിവേഴ്‌സിറ്റികളുടെ എണ്ണത്തിൽ   ബ്രിട്ടനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി അമേരിക്കയ്ക്ക് പിന്നില്‍ ജപ്പാന്‍ രണ്ടാമതെത്തി; ഇന്ത്യയില്‍ മുന്നില്‍ ബംഗളുരുവിലെ ഐഐഎസ്സി


🅾 ദോഹയില്‍ നിന്നും ഹൈദരാബാദിനുള്ള യാത്രക്കിടെ ശ്വാസം മുട്ടി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ഖത്തർ എയർവേയ്സ്‌ അന്വേഷണം പ്രഖ്യാപിച്ചു . ക്യാബിൻ പ്രഷർ മരണ കാരണം ആയൊ എന്ന് അന്വേഷിക്കും.


🅾 മലയാളികള്‍ക്ക് തിരിച്ചടി! നഴ്സിംഗ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പാക്കാനൊരുങ്ങി യുഎഇ.നിലവിൽ നഴ്സിംഗ്‌ മേഖലയിൽ സ്വദേശികൾ 3 ശതമാനം ആണ്‌ . ഇത്‌ ഘട്ടം ഘട്ടമായി ഉയർത്താൻ ആണ്‌ നീക്കം


കായികം


🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ ഫൈനൽ നാളെ . ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. പാകിസ്ഥാൻ പുറത്ത്‌ പോയതോടെ ഇന്ത്യ , പാക്‌ ഫൈനലിന്റെ ആവേശം ചോർന്ന് കാണികൾ.


🅾 രാഷ്ട്രപതിയില്‍ നിന്നും ഖേല്‍രത്‌ന ഏറ്റുവാങ്ങുന്ന ഭര്‍ത്താവിന് വേണ്ടി കയ്യടിച്ച്‌ അനുഷ്‌കാ ശര്‍മ്മ; കറുത്ത ബ്ലൗസും ഗോള്‍ഡന്‍ സാരിയും അണിഞ്ഞ് അതിസുന്ദരിയായി ഭര്‍ത്താവിനൊപ്പം രാഷ്ട്രപതി ഭവനിലെത്തിയ അനുഷ്‌കയുടെ വീഡിയോ വൈറലാകുന്നു.


🅾 ഐപിഎല്ലിലൂടെ ക്രിക്കറ്റില്‍ പാഡ് അണിയാനുള്ള മോഹം ലാലേട്ടന്‍ ഉപേക്ഷിച്ചത് ഉത്തരേന്ത്യന്‍ ലോബിയുടെ കള്ളക്കളിയില്‍ മനംനൊന്ത്; സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ ഉടമസ്ഥാവകാശം നഷ്ടമാക്കിയത് പ്രിയന്‍-ലിസി കുടുംബ പ്രശ്നങ്ങളും; ഫുട്ബോളില്‍ പന്ത് തട്ടാന്‍ സൂപ്പര്‍താരമെത്തുന്നത് ചില്ലിക്കാശു പോലും മോഹിക്കാതെ; വിയര്‍പ്പോഹരിയും വന്‍ കരാര്‍ തുകയും വേണ്ടെന്ന് വച്ച്‌ മഞ്ഞപ്പടയ്ക്കൊപ്പം ലാലെത്തുന്നതിന്റെ ആവേശത്തില്‍ ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും: കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് ആവേശമൊഴുക്കാന്‍ ലാല്‍ ഫാന്‍സുകാരും.


🅾 കാര്യവട്ടത്തെ 'ഗ്രീന്‍ ഫീല്‍ഡ് അഹങ്കാരത്തിന്' വെല്ലുവിളിയായി ഐ.എല്‍ ആന്‍ഡ് എഫ്.എസിന്റെ 91,000കോടിയുടെ കടബാധ്യത; ലോണടയ്ക്കാന്‍ പണമില്ലെന്ന് തുറന്നു പറഞ്ഞ് സ്പോര്‍ട്സ് ഹബ്ബിന്റെ മാതൃ കമ്പനി.   നാഷണല്‍  കമ്പനി ലോ ട്രിബ്യൂണലിന് മുമ്പിൽ ; എല്ലാ ആസ്തികളും കണ്ടു കെട്ടുമ്പോൾ  കഴക്കൂട്ടത്തെ പ്രോപ്പര്‍ട്ടിയും സീല്‍ ചെയ്യും; ദേശീയ ഗെയിംസിന്റെ ഭാഗമായെത്തിയ അത്യാധുനിക സ്റ്റേഡിയവും നാശത്തിലേക്കെന്ന് സൂചന; ഇന്ത്യാ-വിന്‍ഡീസ് ഏകദിനത്തിലും പ്രതിസന്ധി.


🅾 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യ ഫൈനല്‍ ഇല്ല; പാക്കിസ്ഥാനെ തുരത്തി ബംഗ്ലാദേശ് ഫൈനലിലേക്ക് മാര്‍ച്ച്‌ ചെയ്തത് 37 റണ്‍സ് വിജയവുമായി; ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ തോല്‍പ്പിക്കുന്നത് ആദ്യം; കലാശ പോരാട്ടം നാളെ വൈകിട്ട് 5ന്.


🅾 ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കാന്‍ പുതിയ നായകന്‍; എഷ്യന്‍  ചാമ്പ്യൻസ്‌ ട്രോഫിയില്‍ ശ്രീജേഷിന് പകരം മന്‍പ്രീത് സിങ് ടീമിനെ നയിക്കും;ശ്രീജേഷിനൊപ്പം യുവ ഗോള്‍കീപ്പര്‍ കൃഷന്‍ ബഹാദൂര്‍ പഥക്കും ഇന്ത്യന്‍ ടീമില്‍.അടുത്ത മാസം മസ്കറ്റിൽ ആണ്‌ ചാമ്പ്യൻഷിപ്പ്‌.  ഇന്ത്യയാണ്‌ നിലവിലെ ചാമ്പ്യന്മാർ


🅾 ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന്റെ ശ്രീശങ്കറിന് സ്വര്‍ണം. ലോംഗ്‌ ജമ്പിൽ 8.20 മീറ്റർ ചാടിയാണ്‌  സ്വർണ്ണം നേടിയത്‌


സിനിമാ ഡയറി


🅾 ബിഗ് ബോസ് അവസാനിക്കാന്‍ നാല് ദിവസം മാത്രം ബാക്കി നില്‍ക്കേ കിരീട പോരാട്ടത്തില്‍ മുന്നില്‍ പേളി മാണിയും സാബു മോനും;സൈബര്‍ ലോകത്ത് പോരാട്ടവും സാബു-പേളി ഫാന്‍സുകാര്‍ തമ്മില്‍


🅾 യന്തിരന്‍ രണ്ടാം ഭാഗത്തിന് വേണ്ടി സൃഷ്ടിച്ചത് ആറോളം പക്ഷികളെ; മെര്‍സലില്‍ താരമായത് പൊക്കിള്‍ കൊടിയടക്കമുള്ള നവജാത  ശിശുവിനെ  സൃഷ്ടിച്ച്‌: ഹോളിവുഡില്‍ മാത്രം കണ്ടു വരുന്ന അനിമട്രോണിക്സ് സ്പെഷല്‍ ഇഫക്‌ട്സ് വിഭാഗത്തില്‍ കരവിരുത് നേടി ഒരു ഇന്ത്യക്കാരനും: ചലിക്കുന്ന കുഞ്ഞിനെയും പക്ഷിയേയും സൃഷ്ടിച്ച്‌ പ്രേക്ഷകരെ വിസ്മയിപ്പിച്ച്‌ ചേര്‍ത്തല പൂച്ചാക്കൽ ഉളവെയ്‌പ്‌ സ്വദേശി സജയ് മാധവന്‍.


🅾 പൈററ്റ്‌സ് ഓഫ് ദി കരീബിയനെയും ജോണിഡെപ്പിനെയും അനുസ്മരിപ്പിച്ച്‌ ആമീര്‍ഖാന്റെ 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ ട്രെയിലര്‍; വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത ആക്ഷന്‍- അഡ്വഞ്ചര്‍ ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും; ചിത്രം കോപ്പിയെന്ന് ആരാധകര്‍.


🅾 നൃത്തം ചെയ്യേണ്ടത് കന്നഡ ഗാനത്തിനൊപ്പം ആയിരിക്കണം; സണ്ണിയെത്തുന്നതിനോട് എതിര്‍പ്പില്ല; നവംബര്‍ മൂന്നിന് സണ്ണി ലിയോണിന് ബാംഗളൂരുവില്‍ നൃത്തം ചെയ്യാന്‍ അനുമതി നല്കി കര്‍ണാടക രക്ഷണ വേദികെ സംഘടന.


🅾 തീവണ്ടിയിലെ ജീവാംശമായി എന്ന് ഹിറ്റ് ഗാനം കോപ്പിയടി തന്നെയെന്ന് കൈലാസ് മേനോന്‍; അഞ്ച് വര്‍ഷം  മുമ്പ്‌ ലുലുവിന്റെ പരസ്യചിത്രത്തിന് വേണ്ടി താന്‍ ഒരുക്കിയ സംഗീതംപുനര്‍ജനിച്ചതെന്ന് വ്യക്തമാക്കി സംഗീതസംവിധായകന്‍.


🅾 മാതാ അമൃതാനന്ദമയിക്ക്‌ ഫേസ്ബുക്കിൽ 65 ആം പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാള്‍ ആശംസകള്‍'; മാതാ അമൃതാനന്ദമയിക്ക് ആശംസകളുമായി മോഹന്‍ലാല്‍.


🅾 'ഒരിക്കലും നികത്താനാകാത്ത നഷ്ടം; മടങ്ങി വരാനുള്ള ശക്തി ആ കുടുംബത്തിന് ദൈവം നല്‍കട്ടെ'; ബാലഭാസ്‌കറിനും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥനകളോടെ ശോഭന.


🅾 ഞാന്‍ ഭാഗമാവാന്‍ കൊതിച്ച ചിത്രങ്ങളാണ് അരുവിയും, സുഡാനി ഫ്രം നൈജീരിയയും; തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍.


🅾 അജുവിന് ഇനി ശ്വാസം വിടാം; അക്രമത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലെ കേസ് കോടതി റദ്ദാക്കി; നടി അനുകൂലമായി നല്‍കിയ സത്യവാങ്മൂലവും തുണയായി; വിവാദമായത് നടന്‍ ദിലീപിനെ പിന്തുണച്ച്‌ ഫെയ്‌സബുക്കിലിട്ട പോസ്റ്റ്.


🅾 'എന്റെ പേര് തനുശ്രീയെന്നോ നാനാ പടേക്കര്‍ എന്നോ അല്ല പിന്നെങ്ങനെയാണ് ഞാനീ ചോദ്യത്തിന് മറുപടി പറയുക'?; മീ ടു ക്യാമ്പയിൻ  ചോദ്യത്തില്‍ നിന്ന് തടിതപ്പി ബിഗ് ബി; ഇത്തരം സംഭവങ്ങള്‍ എപ്പോളായാലും നടക്കുന്നത് ദുഃഖകരമാണ്; അതു സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച്‌ കണ്ടെത്തണമെന്ന് ആമിര്‍ ഖാന്‍.

No comments:

Post a Comment

Post Bottom Ad

Nature