Trending

ജില്ലാ ബോൾ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ ടീമംഗങ്ങളെ അനുമോദിച്ചു

മടവൂർ: കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാതല സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പായ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ടീമംഗങ്ങളെ സ്റ്റാഫ് & പി.ടി.എ അനുമോദിച്ചു.സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാ ടീമിലേക്ക് സ്കൂളിലെ വിദ്യാർത്ഥികളായ എൻ.പി ഷഹാന തസ് ലി, ലിയാന ഫാത്തിമ, കെ.ദിയ മിർഷ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.




അനുമോദന ചടങ്ങ് സ്കൂൾ ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് എ.പി യൂസുഫലി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ അധ്യാപകരായ എൻ.പി അബ്ദുൽ ഹബീബ്, സി.എം ജമീല, ആർ.അബ്ദുൽ ജലീൽ, പി.വിപിൻ‌, വി.കെ ഹസ്സൻകോയ, കെ.കെ.റഷീദ്, കെ.കെ സാഹിർ, ടി. റസീന, പി.എം സിറാജ് തുടങ്ങിയവർ സംസാരിച്ചു.                                       
Previous Post Next Post
3/TECH/col-right