Trending

News Night : 16.09.2108


2018 സെപ്റ്റംബർ 16 ഞായർ
1194 കന്നി 01
1440 മുഹറം 06


കേരള വാർത്തകൾ 
🅾 തിരൂരില്‍ വീട്ടുജോലിക്കാരി കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തിലും ജ്യൂസിലും വിഷംകലര്‍ത്തി നല്‍കി വന്‍ കവര്‍ച്ച നടത്തി മുങ്ങി; മൂന്ന് ദിവസം  മുമ്പ്‌ വീട്ടുജോലിക്കെത്തിയ തമിഴ്‌നാട്ടുകാരി മാരിയമ്മയെ തേടി പൊലീസ്; പിന്നില്‍ വന്‍സംഘമെന്നും ആസൂത്രിത കൊള്ളയെന്നും വ്യക്തം; പരിചയമില്ലാത്തവരെ വീട്ടുജോലിക്ക് നിര്‍ത്തുന്നവര്‍ സൂക്ഷിക്കുക!.3 ദിവസം മുമ്പാണ്‌ ഇവർ തിരൂർ ആലിങ്ങൽ എടശേരി ഖാലിദ്‌ അലിയുടെ വീട്ടിൽ ജോലിക്ക്‌ എത്തുന്നത്‌. സ്ത്രീയുടെ ഒരു രേഖയും വീട്ടുകാർ സൂക്ഷിച്ചിരുന്നില്ല.ഖാലിദ്‌ അലി, ഭാര്യ സൈനബ, മകൾ സഫീദ , മറ്റൊരു മകളുടെ കുട്ടി എന്നിവർക്കാണ്‌ വിഷപാനീയം നൽകിയത്‌. രാവിലെ അയൽക്കാർ ആണ്‌ വാതിൽ തുറന്ന് കിടക്കുന്നത്‌ കണ്ടത്‌. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റി.ഗൾഫിലായിരുന്ന കുടുംബവും ഒത്ത്‌ ഈയിടെ ആണ്‌ ഖാലിദ്‌ അലി നാട്ടിൽ താമസം തുടങ്ങുയത്‌.


🅾 നവതി ആഘോഷത്തില്‍ `രാജേട്ടനെ` പുകഴ്‌ത്തി മന്ത്രി എകെ ബാലന്‍; ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന സൗമ്യതയുടെ മുഖാണ് രാജഗോപാലിനെന്നും മന്ത്രി; വാക്കുകള്‍കൊണ്ട് പോലും ആരെയും നോവിക്കാത്ത നേതാവ് വിഎസിനെപ്പോലെയെന്നും മന്ത്രി.ഒ രാജഗോപാൽ എം എൽ എ യുടെ നവതി ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ ജന്മഗ്രാമം ആയ മണപ്പാടം കണ്ണന്നൂരിലെ ശ്രീ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച. നവതി സ്മൃതി മണ്ഡപത്തിന്റെയും വിവാഹ മണ്ഡപത്തിന്റെയും സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി എ കെ ബാലൻ.


🅾 കളിക്കുന്നതിനിടയില്‍ രണ്ടു വയസുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു; പിന്നാലെ പേരക്കുട്ടിയ രക്ഷിക്കാന്‍ ചാടിയ മുത്തച്ഛനും ദാരുണാന്ത്യം; ഒരു കുടുംബത്തിലെ രണ്ട് മരണത്തില്‍ ഞെട്ടി ചെര്‍പ്പുള്ളശ്ശേരി ഗ്രാമവാസികള്‍.ചേർപ്പുളശേരി മോളൂർ വാഴക്കാപ്പറമ്പിൽ ഖാലിദ്‌ (60) പേരക്കുട്ടി ജാബിർ (2) എന്നിവർ ആണ്‌ മരിച്ചത്‌.ഇന്ന് രാവിലെ 9.30 ന്‌ ആണ്‌ സംഭവം


🅾 രണ്ട് ജില്ലകളില്‍ ചായപ്പൊടിയില്‍ മായം കണ്ടെത്തി; നടപടി സ്വീകരിക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വിഭാഗം. . കോഴിക്കോട്‌ , മലപ്പുറം ജില്ലകളിലെ ഹോട്ടലുകളിൽ നിന്നും ചായക്കടകളിൽ നിന്നും ആണ്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ മായം ചേർത്ത ചായപ്പൊടി പിടി കൂടിയത്‌. സംസ്ഥാനത്തെ എല്ലാ ചായക്കടകളിലും പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ എം ജി രാജമാണിക്യം ആവശ്യപ്പെട്ടു. ചായപ്പൊടി വാങ്ങുന്ന എല്ലാ ചായക്കടക്കാരും നിർബന്ധമായും ബില്ല്‌ വാങ്ങണമെന്നും രാജമാണിക്യം നിർദ്ദേശിച്ചിട്ടുണ്ട്‌


🅾 ഡിവൈഎഫ്‌ഐയുടെ കരുതലില്‍ രാജ്യാന്തര വോളി താരം അനഘ രാധാകൃഷ്ണന്‌ ഇരിട്ടി ഉളിക്കലിൽ  സ്വപ്‌നവീട്; വോളി താരത്തിനുള്ള വീടിന് എം സ്വരാജ് എംഎല്‍എ തറക്കല്ലിട്ടു.പൊളിഞ്ഞ്‌ വീഴാറായ വീട്ടിലായിരുന്നു അനഘയും കുടുംബവും കഴിഞ്ഞിരുന്നത്‌


🅾 നിലയ്ക്കല്‍-പമ്ബ റൂട്ടില്‍ നിരക്ക് വര്‍ധിപ്പിച്ച്‌ കെഎസ്‌ആര്‍ടിസി; പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 31 രൂപയിൽ നിന്ന് 40 രൂപ ആയാണ്‌ നിരക്ക്‌ വർദ്ധിപ്പിച്ചത്‌


🅾 പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.തൃശൂർ വേലൂപ്പാടം കലവറക്കുന്നിൽ കുറുമാലി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വരന്തരപ്പള്ളി പൗണ്ട്‌ ചെറാട്ടിൽ മുസ്തഫ  മകൻ കൽഫാൻ എന്നിവരാണ്‌ മരിച്ചത്‌. മകനെ രക്ഷിക്കാമുള്ള ശ്രമത്തിൽ ആണ്‌ മുസ്തഫ മരിച്ചത്‌


🅾 തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ വില്‍പ്പന നടത്തേണ്ട..! കേഴിക്കോട് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തില്‍.തമിഴ്‌നാട്‌ കുളച്ചലിലെ മൽസ്യതൊഴിലാളികൾ ആണ്‌ പഴക്കമുള്ള മീൻ കോഴിക്കോട്‌ ചാലിയത്ത്‌ വിൽക്കുന്നത്‌. കേടാകാതിരിക്കാൻ ഫോർമ്മാലിൻ അടക്കമുള്ള രാസ വസ്തുക്കൾ ചേർത്ത്‌ ആണ്‌ വിൽപന


🅾 ഒരു കോടി രൂപ വില മതിക്കുന്ന നിരോധിച്ച നോട്ടുകളുമായി അഞ്ച് പേര്‍ നിലമ്പൂരിൽ പിടിയിൽ ആയി. മലപ്പുറം സ്വദേശികളായ ജലീൽ, ഫിറോസ്‌ ,ഷൈജൻ തിരുവനന്തപുരം സ്വദേശികളായ സന്തോഷ്‌, സോമനാഥൻ എന്നിവർ ആണ്‌ പിടിയിൽ ആയത്‌ പാലക്കാട്‌ ഉള്ള ഏജന്റിന്‌ 10 ലക്ഷം നൽകുലിയാണ്‌ പണം സംഘടിപ്പിച്ചതെന്ന് അറസ്റ്റിൽ ആയവർ


🅾 മലപ്പുറത്ത് കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; രണ്ടു പേര്‍ മരിച്ചു.പാണ്ടിക്കാട്‌ ഒറവുമ്പുറത്ത്‌ ആണ്‌ അപകടം നടന്നത്‌ . വെട്ടിക്കാട്ടിരി സ്വദേശി ഉമ്മർ, വെള്ളുവങ്ങാട്‌ സ്വദേശി അഹമ്മദ്‌ കബീർ എന്നിവർ ആണ്‌ മരിച്ചത്‌


🅾 പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും അവകാശങ്ങളില്ലേ ? അടച്ച്‌ പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ? കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ സമരത്തിന് പിന്തുണയുമായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍.


🅾 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം ഫലം കണ്ടു; കോട്ടയം മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ പ്രവേശനസമയം ദ്വീര്‍ഘിപ്പിച്ചു. 7.30 ആയിരുന്നത്‌ 9.30 ആയാണ്‌ വർദ്ധിപ്പിച്ചത്‌


🅾 മുജാഹിദ് സംഘടനകളുടെ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മുസ്ലിംലീഗ് സുന്നി ഐക്യത്തിന് തുരങ്കം വെക്കുന്നു; ഐക്യശ്രമങ്ങള്‍ പുരോഗമിക്കവേ നിസ്സഹകരിച്ച്‌ ലീഗ് മുഖപത്രം ചന്ദ്രിക; ഹൈദരലി ശിഹാബ് തങ്ങള്‍ ഐക്യത്തിന് പച്ചക്കൊടി കാട്ടിയപ്പോള്‍ പാര പണിത് സാദിഖലി തങ്ങള്‍; ലീഗ് രാഷ്ട്രീയത്തിന് ഭീഷണിയായ നീക്കത്തിന് എതിരായ ശ്രമങ്ങളില്‍ അമര്‍ഷത്തോടെ ഇരുവിഭാഗം സുന്നികളും.


🅾 ദുബായിലെ തന്റെ കമ്പനിയായ   ക്രൗണ്‍ ഇന്റീരിയറില്‍  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ പാര്‍ട്ട്ണര്‍ഷിപ്പ് വില്‍ക്കാനായി സരിതയുടെ സഹോദരനെ ബന്ധപ്പെട്ടു; സഹായം അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്തത്; സരിതാ എസ് നായരെ കെണിയില്‍ പെടുത്തി പണം തട്ടിയെന്ന വാര്‍ത്തയോട് അനിതാ എസ്.നായരുടെ പ്രതികരണം ഇങ്ങനെ.


🅾 പറന്നുയരാനൊരുങ്ങന്ന കണ്ണൂരില്‍ പുരോഗമിക്കുന്നത് അവസാനവട്ട മിനുക്കുപണികള്‍; പ്രതിദിനം 27ല്‍ അധികം സര്‍വ്വീസുകള്‍; വിശാലമായ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ 24 കൗണ്ടറുകള്‍; വിശാലമായ പാര്‍ക്കിങ് ലോഞ്ചില്‍ 700 ബൈക്കുകള്‍ക്കും 200 കാറുകള്‍ക്കും സ്‌പെയ്‌സ്; ചിറക് വിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളിലൊന്ന്.


🅾 ചാരക്കേസിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും എംഎം ഹസ്സനും; ചാരക്കേസില്‍ ലക്ഷ്യംവെച്ചത് കരുണാകരനെ മാത്രം; ഹസ്സന്‍ അവസരവാദിയെന്നും കോണ്‍ഗ്രസ് നേതാവ് ടിഎച്ച്‌ മുസ്തഫ. കേരള കോൺഗ്രസും മുസ്ലിം ലീഗും ഗൂഡാലോചനയിൽ പങ്കാളിയാണ്‌. തനിക്ക്‌ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞാൽ കേരളം നെട്ടുമെന്നും ടി എച്ച്‌ മുസ്തഫ


🅾 ചോദ്യം ചെയ്യലിന് റെഡിയായി ഫ്രാങ്കോ ഇന്ന് കൊച്ചിയിലെത്തും; പ്രതിഷേധം ഭയന്ന് താമസം സ്വകാര്യ സുരക്ഷാ ഭടന്മാരുടെ സംരക്ഷണയില്‍ രഹസ്യതാവളത്തില്‍; ആദ്യ പീഡനം നടന്നത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയുടെ തലേന്നാള്‍; യാത്ര ഒരുമിച്ചാക്കാമെന്ന് നിര്‍ബന്ധിച്ച്‌ ബലാത്സംഗത്തിന് വിധേയയാക്കി; കുമ്പസാരത്തിൽ   അട്ടപ്പാടിയിലെ വൈദികരുടെ മൊഴിയെടുക്കും; വത്തിക്കാന്‍ ഇടപെടല്‍ കളവെന്ന് കന്യാസ്ത്രീയുടെ സഹോദരനും; മെത്രാന് പൊലീസ് കൊടുക്കുക ചോദ്യാവലി മാത്രം.


🅾 ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്റെ മനസ്സ് അപ്പോള്‍ മറ്റൊരു അവസ്ഥയിലായിരുന്നു....; അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത്; അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം; വേദനിച്ചെങ്കില്‍ മാപ്പ്: കന്യാസ്ത്രീ - ഫ്രാങ്കൊ പീഡന   വിവാദത്തില്‍ ക്ഷമചോദിച്ച്‌ മോഹന്‍ലാല്‍.


🅾 ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പകരം ഇപ്പോള്‍ നടക്കുന്നത് ഗുണ്ടാപിരിവ് മാത്രം; കേരളത്തിന്റെ ഭരണം ജയരാജന്മാരില്‍ മാത്രമായി ഒതുങ്ങി; വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയ ശേഷം ദുരിത ബാധിതരെ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് രമേശ് ചെന്നിത്തല.


🅾 ഭാര്യയ്ക്ക് മറ്റൊരു യുവായുമായി ബന്ധമുണ്ടെന്ന കള്ളക്കഥ കേട്ട് ഗള്‍ഫില്‍ നിന്ന് പറന്നെത്തി; നിസ്‌കാര സമയത്ത് അപ്രതീക്ഷിതമായി വീട്ടില്‍ കയറി കത്തിക്ക് കുത്തി; എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചുവെന്ന് കുറ്റസമ്മതം നടത്തി സഞ്ജു സുലാല്‍ സേട്ട്; കല്ലൂരിലെ ഷീബയുടെ കൊലയക്ക് കാരണം സുഹൃത്തിന്റെ അപരാധം പറച്ചില്‍.


🅾 ഗണേഷ ഉത്സവത്തിൽ പങ്കെടുത്ത്‌ ബൈക്കിൽ മടങ്ങുന്നതിനിടെ ബാംഗളൂർ ഹെബ്ബാൾ ലുംബിനി ഗാർഡന്‌ സമീപം വച്ച്‌ അഞ്ജാത വാഹനം ഇടിച്ച്‌ കാസർക്കോട്‌ സ്വദേശികളായ സുരേഖയും (30) മകൾ ആരാധ്യ (3) യും മരിച്ചു.


🅾 പാര്‍ട്ടി സര്‍ജ്ജന് ഡോക്ടര്‍ വധു! കിര്‍മാണി മനോജിന് ശേഷം ടിപിയെ വെട്ടുനുറുക്കി കൊന്ന പ്രധാനിക്കും മാഗല്യമെന്ന് സൂചന; പരോള്‍ ലഭിച്ചാല്‍ രണ്ട് ദിവസത്തിനകം മിന്നുകെട്ട്; കൊടി സുനിക്ക് വധുവായെത്തുന്നത് മംഗലാപുരം ആശുപത്രിയിലെ ഡോക്ടറെന്ന് അഭ്യൂഹം; പൂവണിയാന്‍ പോകുന്നത് ഫേസ്‌ബുക്കില്‍ മൊട്ടിട്ട പ്രണയമോ? കണ്ണൂരിലെ പുതിയ കല്യാണക്കഥ ഇങ്ങനെ.


🅾 വീണ്ടും ബഹുത്തച്ഛാ ദിന്‍; പെട്രോള്‍ വില പതിവ് പോലെ പിന്നെയും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 85 കടന്ന് 85.27 ഉം ഡീസൽ വില 78.92 ഉം ആയി. ഇന്ന് പെട്രോളിന്‌ 29 പൈസയും പെട്രോളിന്‌ 19 പൈസയും ആണ്‌ വർദ്ധിച്ചത്‌


🅾 ലൈംഗീക ആരോപണം; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കെഎസ്‌യു.സംസ്ഥാന പ്രസിഡണ്ട്‌ എ എം അഭിജിത്ത്‌


🅾 ജലന്ധര്‍ ബിഷപ് ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും.



ദേശീയ വാർത്തകൾ 

🅾 കേന്ദ്ര മന്ത്രിയായതുകൊണ്ടാണ് ഇന്ധനവില വര്‍ദ്ധനവ് തന്നെ ബാധിക്കാത്തത്; സാധാരണ ജനമായിരുന്നെങ്കില്‍ ഞാനും ദുരിതമനുഭവിച്ചേനെ; ഇന്ധനവില വര്‍ദ്ധനവില്‍ തുറന്നുപറച്ചിലുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാല.


🅾 മോദിയെ അധികാരത്തിലെത്തിച്ച ഇലക്ഷന്‍ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തില്‍; നിതീഷ് കുമാറിനൊപ്പം ജെഡിയുവില്‍ ചേരുന്നുവെന്ന് വെളിപ്പെടുത്തിയത് പ്രശാന്ത് തന്നെ; ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനെന്ന് ട്വീറ്റും.


🅾 'സര്‍ക്കാര്‍ അനുവദിച്ചാല്‍ പകുതി വിലയ്ക്ക് പെട്രോളും ഡീസലും ലഭ്യമാക്കും' ! ; ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന് വലിയ വില നല്‍കേണ്ടി വരും; പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്നത് ഞങ്ങളുടെ മൗലിക അവകാശമാമെന്ന് തുറന്നടിച്ച്‌ യോഗാ ഗുരു ബാബാ രാംദേവ്.


🅾 ത്രിപുരയിലെ മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ആധിപത്യത്തിന് ശവമടക്ക്! ഈ മാസം 30ന് നടക്കുന്ന ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റിലും എതിരില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നടിഞ്ഞതിന് തെളിവ്; നിയമസഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ നേതാക്കളും അണികളും കൂട്ടത്തോടെ മറുകണ്ടം ചാടുന്നത് പതിവ്; സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കരുത്തില്ലാത്ത ഈര്‍ക്കില്‍ പാര്‍ട്ടിയായി ക്ഷീണിച്ച്‌ ത്രിപുരയിലെ സിപിഎം.


🅾 'ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താനായാല്‍ അത് രാജ്യം എമ്പാടും  ആവര്‍ത്തിക്കാനാകും'; വിശാലപ്രതിപക്ഷ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപിയെ ഭരണത്തില്‍ നിന്നും ഉറപ്പായും താഴെയിറക്കുമെന്നും അഖിലേഷ് യാദവ്.


🅾 ജെഎന്‍യുവില്‍ വീണ്ടും ചെങ്കൊടി പാറി! വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ജനറല്‍ സീറ്റിലും ഇടതു മുന്നേറ്റം; ഐസ നേതാവ് സായി ബാലാജി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മലയാളിയായ അമുത ജയദീപ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു; എബിവിപി ഭീഷണി മറികടന്ന് ഉജ്ജ്വല വിജയംനേടി ഇടതു സഖ്യം.


🅾 ഹരിയാന കൂട്ടമാനഭംഗത്തില്‍ ഒരാള്‍ അറസ്റ്റില്‍; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്‌പിക്ക് സ്ഥലം മാറ്റവും; പ്രതികളിലൊരാളായ സൈനികനെ കണ്ടെത്താതെ പൊലീസ്. സി ബി എസ്‌ ഇ റാങ്ക്‌ ജേതാവായ പെൺകുട്ടിയെ തട്ടിക്കൊണ്ട്‌ പോയി  മാനഭംഗപ്പെടുത്തിയ പട്ടാളക്കാരൻ ആണ്‌ ഒളിവിൽ . പീഡനത്തിന്‌ സ്ഥലം ഒരുക്കി നൽകിയ ദീൻ ദയാൽ ആണ്‌ പിടിയിൽ ആയത്‌.


🅾 2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടും..! വിവാദപ്രസ്താവനയുമായി ബിജെപി നേതാവ് ഗിരിരാജ് സിങ്ങ്.മുസ്ലിം ജനസംഖ്യ വർദ്ധനവ്‌ ചൂണ്ടിക്കാട്ടിയാണ്‌ ഗിരിരാജിന്റെ പ്രസ്ഥാവന


🅾 വാഗ്ദാനങ്ങള്‍ ലംഘിച്ച്‌ ബിജെപി സര്‍ക്കാര്‍..! വാജ്‌പേയ്യുടെ മരണം പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ ഉപയോഗിച്ചു; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മായാവതി. തങ്ങളുടെ പരാജയം മറക്കാൻ ഭിന്നിപ്പിക്കൽ നയം തുടരുകയാണ്‌ ബി ജെ പി ; അവർ കുറ്റപ്പെടുത്തി


🅾 തെലങ്കാനയില്‍ പ്രചാരണം തുടങ്ങി ബിജെപി; ടിആര്‍എസുമായി സംഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ.


🅾 ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപിയുമായി സീറ്റ് വിഭജനത്തില്‍ ധാരണയായതായി നിതീഷ് കുമാര്‍.


🅾 മോഹന്‍ലാലും അക്ഷയ്‌കുമാറും മാധുരിയും ബി ജെ പി സ്ഥാനാര്‍ത്ഥികളാകുകും എന്ന് സൂചന . അക്ഷയ്‌ കുമാർ ഡൽഹിയിലും മാധുരി ദീക്ഷിത്‌ മുംബൈയിലും മോഹൻലാൽ തിരുവനന്തപുരത്തുംസണ്ണി ഡിയോൾ ഗുരുദാസ്‌,പൂരിലും മൽസരിക്കും എന്നാണ്‌ അഭ്യൂഹങ്ങൾ...


🅾 അഞ്ചു ക്യാമറയുള്ള ഫോണുമായി എല്‍ജി ; ഒക്ടോബര്‍ 3ന് വിപണിയിലെത്തും.


🅾 യമഹയും ഇലക്‌ട്രിക് വാഹനങ്ങളുമായെത്തുന്നു ; 2022ഓടെ പുറത്തിറങ്ങും.


🌏 അന്താരാഷ്ട്ര വാർത്തകൾ 

🅾 ബുദ്ധ സന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച്‌ 99 കാലഘട്ടം മുതല്‍ തനിക്ക് അറിയാം; ഇത്തരം കാര്യങ്ങള്‍ പുതിയതല്ലെന്നും ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ; വെളിപ്പെടുത്തല്‍ ചൂഷണത്തിന് ഇരയായ സ്ത്രീകളുടെ കത്തിന് പിന്നാലെ  നെതര്‍ലാന്‍ഡിലെ ചാനലിന് നല്‍കിയ അഭിമുഖത്തില്‍.


🅾 മേഘന്‍ രാജകുമാരിയുമായി ഉടക്കിയ പിതാവിന് വധഭീഷണിയും; ഹാരിയുടെ ഭാര്യാപിതാവ് ആകെ നിരാശയില്‍; പപ്പരാസികള്‍ക്ക് വേണ്ടി മകളെ തള്ളിപ്പറഞ്ഞതില്‍ ആശങ്ക; വധഭീഷണി കൂടിയായതോടെ എങ്ങും ആശയക്കുഴപ്പം.


🅾 പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; കെട്ടിട വാടക കുറയ്ക്കാനൊരുങ്ങി ഷാര്‍ജ എമിറേറ്റ്‌സ്. വീടിന്റെ വാടക കൂടിയത്‌ ഉൾപെടെയുള്ള കാരണങ്ങളാൽ ഷാര്‍ജയിലെ താമസക്കാർ ദുബായി ,  അജ്മാൻ എന്നിവിടങ്ങളിലേക്ക്‌ താമസം  മാറിയതാണ്‌ വാടക കുറക്കാൻ കാരണം.


🅾 അമേരിക്കന്‍ യുവതിയെ ഇന്ത്യക്കാരനായ ഭര്‍ത്താവ് തമിഴ്‌നാട്ടിലെ തെരുവില്‍ ഉപേക്ഷിച്ച്‌ മുങ്ങി; വിദേശ വനിതയ്ക്ക് സഹായമായി എത്തിയത് ഓട്ടോ റിക്ഷാ തൊഴിലാളികള്‍; തെരുവില്‍ അലഞ്ഞ യുവതിയെ പൊലീസ് അഗതിമന്ദിരത്തിലാക്കി.



കായിക വാർത്തകൾ 

🅾 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌; ഇന്ന് നടന്ന കളിയിൽ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ്‌ ചെയ്ത ഹോംകോങ്ങ്‌ 116 റൺസിന്‌ പുറത്ത്‌ ആയി.


🅾 ഏഷ്യാ കാപ്പിൽ നാളെ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും


🅾 യൂസഫലിയുടെ ഇപ്പോഴത്തെ ശ്രദ്ധ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍; പരമാവധി സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ മറ്റ് ബിസിനസുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുമില്ല; കേരളാ ബ്ലാസ്റ്റേഴ്‌സ് ലുലു ഗ്രൂപ്പ് ഏറ്റെടുത്തില്ലെന്ന് സ്ഥിരീകരണം; ക്രിക്കറ്റ് ഇതിഹാസം ഓഹരികള്‍ വിറ്റത് നാഗാര്‍ജുനയ്ക്കും ചിരഞ്ജീവിക്കും അല്ലു അരവിന്ദിനും നിമ്മഗഡ പ്രസാദിനും; പുതിയ ഓഹരി പങ്കാളിയായി പ്രവാസി മലയാളിയെ എത്തിക്കാന്‍ കരുനീക്കം സജീവം; ഹൃദയം ഇനിയും ബ്ലാസ്റ്റേഴ്‌സിനു വേണ്ടി തുടിക്കുമെന്ന് സച്ചിനും.



🎥 സിനിമാ വാർത്തകൾ 

🅾 കേരളത്തിലെ ആദ്യത്തെ പ്രീമിയം  മൾട്ടിപ്ലെക്സ്‌ കാർണ്ണിവൽ റെഡ്‌ കാർപ്പറ്റ്‌  പ്രവർത്തനം തുടങ്ങി. ആലുവ - അങ്കമാലി റൂട്ടിൽ കരിയാട്‌ ഇന്നലെ പ്രവർത്തനം തുടങ്ങിയ മൾട്ടിപ്ലെക്സ്‌ കാർണ്ണിവൽ ഗ്രൂപ്പിന്റെ കേരളത്തിലെ 52 ആമത്തെ സ്ക്രീൻ ആണ്‌. സുരാജ്‌ വെഞ്ഞാറമൂട്‌ ആയിരുന്നു ഉൽഘാടനം


🅾 അധോലോക നായകനായി വീണ്ടും മമ്മൂട്ടി; 25 കോടി മുതല്‍ മുടക്കില്‍ അമീര്‍ എത്തുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി.ഹനീഫ്‌ അദേനി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്‌ വിനോദ്‌ വിജയൻ


🅾 റീലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ കണ്ടത് 22 ലക്ഷം ആളുകള്‍; വൈറലായി നോറ ഫത്തേഹിയുടെ ഐറ്റം ഡാന്‍സ്; ബോളിവുഡില്‍ റെക്കോര്‍ഡ് കുറിക്കാന്‍ സ്ത്രീയിലെ ഗാനം.


🅾 ഡാകിനിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു; അധോലോക കഥപറയുന്ന സിനിമയില്‍ രാജു ഭായിയായി ഇന്ദ്രന്‍സ് ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു; അധോലോക കഥപറയുന്ന സിനിമയില്‍ രാജു ഭായിയായി ഇന്ദ്രന്‍സ്.


🅾 പൃഥ്വിരാജിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം 'നയണ്‍' ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; പൃഥ്വിരാജ് പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ആദ്യ ചിത്രം. നവംബർ 16 ന്‌ ചിത്രം പ്രദർശനത്തിനെത്തും. ഗോദക്ക്‌ ശേഷം വാമിക ഗബ്ബി നായികയായി എത്തുന്ന ചിത്രം കൂടിയാണിത്‌. . ആഗസ്റ്റ്‌ സിനിമാസിൽ നിന്ന് പിരിഞ്ഞ ശേഷം പൃഥ്വിരാജും ഭാര്യ സുപ്രിയയും കൂടി രൂപീകരിച്ച നിർമ്മാണക്കമ്പനിയുടെ ആദ്യ ചിത്രം ആകും ഇത്‌.


🅾 വിവാഹത്തിന് മുന്നോടിയായി നയന്‍സും വിഘ്നേശും സുവര്‍ണ്ണ ക്ഷേത്രത്തില്‍; വിവാഹം ഉടന്‍.


🅾 പോലീസ് വേഷത്തില്‍ വീണ്ടും ടോവിനോ; പുതിയ ചിത്രം കല്‍ക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.


🅾 ത​മി​ള്‍ റോ​ക്കേ​ഴ്സ് വീണ്ടും; തീവണ്ടിയും ഒരു കുട്ടനാടന്‍ ബ്ലോഗും ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍.


🅾 ചെക്ക ചെവന്ത വാനം' ; പുതിയ സോംഗ് ടീസര്‍ പുറത്തിറങ്ങി.


🅾 അസ്‌കര്‍ അലി ചിത്രം 'ജീംബൂംബാ' ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
Previous Post Next Post
3/TECH/col-right