കരീറ്റിപ്പറമ്പ്:കഴിഞ്ഞ ദിവസം മുക്കത്ത് വെച്ചു വാഹനപകടത്തിൽ പരിക്കേറ്റ മുക്കം ബെറ്റര്‍ ഗോള്‍ഡ് ഉടമ കൊടുവള്ളി കരീറ്റിപറമ്പ് ഉണ്ണറാച്ചന് വീട്ടില്‍ മുഹമ്മദ് ഹാജിയുടെ മകന് യുവി അബ്ദുല്‍ ബഷീര്‍ (41) മരണപെട്ടു.
വ്യാഴാഴ്ച വൈകുന്നേരം മുക്കം ഓമശ്ശേരി റോഡില്‍ മുത്തേരിയിലാണ് അപകടം.ബഷീര്‍ ഓടിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.
മാതാവ് ഖദീജ ഹജ്ജുമ്മ .ഭാര്യ മസ്ന . മക്കള്‍ മുഹമ്മദ് ആസിം, അഭിയാന്, ഫാത്തിമ. സഹോദരങ്ങള്‍ റഷീദ് യുവി ,നസീര്‍ യുവി ,മുബീന. മയ്യിത്ത് നിസ്കാരം വൈകുന്നേരം കരീറ്റിപറമ്പ് ജുമാമസ്ജിദില്‍.
വിവരങ്ങൾക്: +918289993326
Tags:
OBITUARY