Trending

തഹസില്‍ദാരുടെ വാഹനത്തില്‍ മണല്‍ ലോറിയിടിച്ചു

താമരശ്ശേരി:നിര്‍ത്താതെ പോയ മണല്‍ ലോറി പിന്തുടര്‍ന്ന് പിടികൂടിയ തഹസില്‍ദാരുടെ ജീപ്പിന് നേരെ മണല്‍ലോറിയിടിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം.തഹസില്‍ദാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വാഹനത്തിന് കേടുപാടുപറ്റി.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സ്റ്റേഷനു മുമ്പില്‍ വെച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ലോറിക്ക്  കൈകാണിക്കുകയായിരുന്നു. 

നിര്‍ത്താതെ പോയ ലോറി കാരാടി-കുടുക്കിലുമ്മാരം ബൈപ്പാസില്‍ വെച്ച് ജീപ്പ് കുറുകെയിട്ട് പിടികൂടിയപ്പോഴാണ് ലോറി തഹസില്‍ദാരുടെ ജീപ്പിലിടിച്ചത്.
Previous Post Next Post
3/TECH/col-right