Trending

നാട്ടുകാർ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ

കൊടുവള്ളി:കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കച്ചേരിമുക്ക് - കാവിലുമ്മാരം പാലോറ മലയിൽ അനധികൃതമായി മണ്ണെടുപ്പും,നിരപ്പാക്കിയ സ്ഥലത്ത് ആഴത്തിൽ ഫയലിംഗും തുടങ്ങി നിർമ്മാണ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നു.പഞ്ചനക്ഷത്ര റിസോർട്ടിന് വേണ്ടിയാണ് ഇവർ ഇവിടെ നിർമാണം തുടങ്ങിയിരിക്കുന്നത്.


ഏതു സമയത്തും ഒരു ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാവാൻ ഉള്ള സാധ്യതയോ തള്ളിക്കളയാനാവില്ല.താഴ്ഭാഗത്ത് ജീവിക്കുന്ന ഓരോ കുടുംബവും വളരെ ഭീതിയോട് കൂടിയാണ് ഒരോ ദിനവും തള്ളി നീക്കുന്നത്.ഇതിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ ഇവർക്കൊക്കെ നേരത്തെ പരാതി കൊടുത്തിട്ടുണ്ട്.പക്ഷെ ഇതുവരെ വില്ലജ് ഓഫീസർ നിർമ്മാണം നിർത്തി വെക്കാനുള്ള നോട്ടീസ് കൊടുത്തു എന്നല്ലാതെ മറ്റു അന്വേഷണങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല.




ഒരു മഹാദുരന്തത്തിന്റെ വായിലകപ്പെട്ടു കേരളം നെട്ടോട്ടമോടുമ്പോൾ പ്രകൃതിയുടെ നിലനില്പിനും സന്തുലിതാവസ്ഥക്കും കോട്ടം തട്ടുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയാൻ പഞ്ചായത്തോ മറ്റു അധികാരികളോ യാതൊരു ശ്രമവും നടത്തുന്നില്ല.


ഇത്രയും വലിയ ഉരുൾപൊട്ടലും മഴക്കെടുതിയുടെ ആഘാതത്തിൽ നിന്നും പാഠമുൾക്കൊതെ മലകൾ തുരക്കുകയും വെട്ടി കീറുകയും ചെയ്ത് കൂറ്റൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽകുകയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായ. കിഴക്കോത്തു പഞ്ചായത്തും മടവൂർ പഞ്ചായത്തും അതിർത്തിപങ്കിട്ടെടുക്കുന്ന "പാലോറമല " യുടെ താഴ്‌ഭാഗങ്ങളിൽ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂൾ, ഹരിതഭംഗി കാത്തുസൂക്ഷിച്ച കൃഷിയോഗ്യമായ സ്ഥലങ്ങളും  മനുഷ്യവാസ മുറപ്പിച്ച ആയിരകണക്കിന് വീടുകളും പച്ചപുതച്ച് പരന്നുകിടക്കുന്ന നെൽവയലേലകളാലും സമൃദ്ധമാണീ മലയടിവാരവും.


നാട്ടുകാരിൽ അധികമാരുടെയും ശ്രദ്ധതിരിയാതെ പോയ ഈ കയ്യേറ്റം കേരളം കണ്ട അതിഭീകര പ്രളയം കൊണ്ടു ചിലരെല്ലാം അറിഞ്ഞിട്ടുമുണ്ട് .മലയുടെ ഒരുഭാഗത്തു കൂടെ ഒരു ഗുഹാമുഖം തുറക്കപ്പെടുകയും മണ്ണുകലങ്ങിയ വെള്ളപാച്ചിൽ രൂപപ്പെട്ടു താഴേക്കു കിലോമീറ്ററുകളോളം ഒഴികിയെത്തുകയുംചെയ്തിട്ടുണ്ട് .ഇതുകാരണം കുറെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകപോലും ചെയ്യേണ്ടിവന്നിട്ടുണ്ട്.


Previous Post Next Post
3/TECH/col-right