അടിമാലി: ഔദ്യോഗിക രക്ഷാ പ്രവര്‍ത്തക സംഘങ്ങള്‍ രക്ഷാ ദൗത്യം ഉപേക്ഷിച്ച പ്രദേശത്തു എസ്ഡിപിഐ ആര്‍.ജി ടീമിന്റെ ദൗത്യ പൂര്‍ത്തീകരണം. ഇടുക്കി താലൂക്കിലെ പന്നിയാര്‍കുട്ടി എസ്. വളവില്‍ ആഗസ്റ്റ് മാസം 15ന് പുലര്‍ച്ചെ ഒരു മണിയോടേയാണ് മൂന്നു ഉരുള്‍പൊട്ടലുകളുണ്ടായത്. ഉരുള്‍ പൊട്ടലില്‍ പ്രദേശവാസിയായ പുളിക്കകുടിയില്‍ മുഹമ്മദ് കുട്ടി (മമ്മൂട്ടി 45), ഇയാളുടെ ഭാര്യ അസ്മ (40), ഇവരുടെ മകന്‍ മുഹ്‌സില്‍ (17) എന്നിവരെ കാണാതാവുകയായിരുന്നു. കനത്ത വെള്ളപ്പാച്ചിലിനേയും കുത്തൊഴുക്കിനേയും അവഗണിച്ച് ആര്‍.ജി ടീം നടത്തിയ പരിശോധനയില്‍ കാണാതയവരുടേതെന്നു സംശയിക്കുന്ന ശരീര ഭാഗങ്ങള്‍ കണ്ടെത്തി.
പന്നിയാര്‍കുട്ടി ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നംഗ കുടുംബത്തിനു വേണ്ടിയുള്ള തിരച്ചില്‍ എസ്ഡിപിഐ ആര്‍.ജി ടീം തുടങ്ങുന്നത് സംഭവം നടന്ന് 11 ദിവസങ്ങള്‍ക്ക് ശേഷമാണ്. നേവി, പോലിസ്, ഫയര്‍ ഫോഴ്‌സ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രദേശത്ത് പരിശോധന നടത്തിയ ശേഷം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാണാതായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടി ദേവികുളം നിയോജക മണ്ഡലം കമ്മറ്റിയെ സമീപിച്ചു. തുടര്‍ന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം സുധീര്‍, സി.ബി റഹിം എന്നിവര്‍ ജില്ലാ കമ്മറ്റിയെ വിവരം ധരിപ്പിക്കുകയും സഹായം ആവശ്യപ്പെടുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എച്ച് അബ്ദുല്‍ മജീദ് തിരച്ചിലിന് ആര്‍.ജി ടീമിനെ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍.ജി ടീമും എസ്.ഡി.പി.ഐ സ്‌കൂബാ സംഘവുമാണ് തിരച്ചിലില്‍ പങ്കാളികളായത്. ഉരുള്‍ പൊട്ടല്‍ നടന്ന പ്രദേശത്ത് മണ്ണും പാറക്കഷണങ്ങളും മരങ്ങളും നീക്കി ഒരു വിഭാഗം പ്രവര്‍ത്തിച്ചപ്പോള്‍ സ്‌കൂബാ ടീം പന്നിയാര്‍ പുഴയില്‍ പരിശോധന നടത്തി.മൂന്നു മണ്ണുമാന്തി യന്ത്രങ്ങളും ആര്‍.ജി ടീം അംഗങ്ങളും രണ്ടരയേക്കറോളം പ്രദേശത്തെ മണ്ണു ഇളക്കി പരിശോധിച്ചെങ്കിലും തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല. ഇതോടെ മൃതശരീരങ്ങള്‍ പുഴയില്‍ പതിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പന്നിയാര്‍ പുഴയില്‍ തിരച്ചില്‍ നടത്താന്‍ ആര്‍.ജി സംഘം തീരുമാനിച്ചത്.
എന്നാല്‍ മാട്ടുപ്പെട്ടി, മൂന്നാര്‍ ഹെഡ് വര്‍ക്‌സ്, പൊന്‍മുടി അണക്കെട്ടുകള്‍ തുറന്നു വിട്ടതിനാല്‍ പുഴയില്‍ വലിയ വെള്ളപ്പൊക്കവും കുത്തൊഴുക്കും അനുഭവപ്പെട്ടിരുന്നു. ഇതോടെ പുഴയിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആര്‍.ജി റെസ്‌ക്യു ടീം ക്യാപ്റ്റന്‍മാരായ ഫൈസാദ്, നാസര്‍ കെ.പി, ഷെമീര്‍ മേച്ചേരി, ഹാരിസ്, ഷിഹാബ്, അബ്ദുല്‍ സലാം എന്നിവര്‍ വെള്ളത്തൂവല്‍ പോലിസിനോട് ആവശ്യപ്പെട്ടു. ഇതോടെ വെള്ളത്തൂവല്‍ എസ്.ഐ പി.കെ ആസാദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചക്കൊടുവില്‍ വൈകിട്ട് നാലു മണി വരെ പൊന്‍മുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ അടയ്ക്കുവാന്‍ ബോര്‍ഡ് തയ്യാറായി.
പിന്നീട് പുഴയില്‍ ആര്‍.ജി സ്‌കൂബാ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ ഒരു മനുഷ്യന്റെ കാല്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഒരു കൈയ്യുടെ ഭാഗവും കണ്ടെത്താനായി. ഇവ എസ്.ഡി.പി.ഐ ആംബുലന്‍സ് ടീം ക്യാപ്റ്റന്‍ ഷെമീര്‍ പി.എച്ചിന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. പരിശോധനക്കിടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാലരയോടെ വീണ്ടും തുറന്നതിനാല്‍ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ്, മുഹമ്മദ് ഷറഫുദ്ദീന്‍, നൗഷാദ് മുരിക്കാശേരി എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഭാരവാഹികള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ചൊവ്വാഴ്ച കേരള ഫയര്‍ ഫോഴ്‌സിന്റെ ഇരുപതംഗ സ്‌കൂബാ ടീമും എസ്ഡിപിഐ ആര്‍.ജി സ്‌കൂബാ ടീമിന്റെ 30 പേരും അടങ്ങുന്ന സംയുക്ത സംഘം പുഴയില്‍ പരിശോധന നടത്തുമെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.

Tags:
KERALA