Trending

ഹയർ‌സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷ വീണ്ടും മാറ്റി

തിരുവനന്തപുരം: സെപ്തംബർ മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വര്‍ഷ ഹയർസെക്കന്ററി, വൊക്കേഷണൽ സെക്കന്ററി  ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി. സപ്ലിമെൻററി പരീക്ഷകളും മാറ്റിയിട്ടുണ്ട്. മഴക്കെടുതിയെ തുടർന്ന് നേരത്തെ രണ്ട് തവണ മാറ്റിയ പരീക്ഷയാണ് വീണ്ടും മാറ്റിയിരിക്കുന്നത്. പുതിയ തിയതി പിന്നീട് അറിയിക്കും.

31 ന് നടത്തേണ്ടിയിരുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ഒന്നാം പാദവാര്‍ഷികപരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്.
 
Previous Post Next Post
3/TECH/col-right