ദുബായ്: യുഎഇ ഭരണകൂടം പ്രളയ ദുരിതം
അനുഭവിക്കുന്ന കേരളത്തിന് പ്രഖാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യൻ
സർക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ്
ചെയർമാനും എംഡിയുമായ എം.എ. യൂസഫലി അത് കൊടുക്കുമെന്ന രീതിയിലുള്ള
പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി.
ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ
നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം
അറിയിച്ചു.
ചില ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമാണ് ഇക്കാര്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം അനുവദിച്ച കാര്യം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഈദ് ആശംസ അറിയിക്കാൻ ചെന്ന വ്യവസായി എം.എ യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ, സഹായിക്കാനുള്ള താൽപര്യം അറിയിച്ച യുഎഇ ഭരണാധികാരിയോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു സഹായം നിരസിച്ചെന്നാണു സൂചന. ഇത് ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. വിദേശരാജ്യങ്ങളിൽനിന്നു ദുരിതാശ്വാസ സഹായം സ്വീകരിക്കാൻ വ്യവസ്ഥകളുണ്ടെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞത്. സംസ്ഥാനം നേരിട്ടല്ല പണം സ്വീകരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളിൽനിന്നു പണം സ്വീകരിക്കാമെന്നു കേന്ദ്രമാണു തീരുമാനമെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് യുഎഇയുടെ സാമ്പത്തിക സഹായം പ്രമുഖ വ്യവസായി യൂസഫലി നൽകുമെന്ന രീതിയിൽ തെറ്റായി പ്രചരണം നടന്നത്.