Trending

ദുരിതാശ്വാസ നിധി:ഇതുവരെവന്നത് 1027.95 കോടിരൂപ

തിരുവനന്തപുരം: പ്രളയദുരന്തത്തെ നേരിടുന്നതിനുള്ള കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് ആയിരം കോടിയില്‍ അധികം രൂപ. ഇന്ന് രാവിലെ 10.30 വരെയുള്ള കണക്കനുസരിച്ച് ദുരിതാശ്വാസനിധിയില്‍ ഇതുവരെ ലഭിച്ചത് 1027.95 കോടിരൂപ.



ഇലക്‌ട്രോണിക് പേമെന്റ് വഴി 146.05 കോടിയും യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടിയും കാഷ്/ചെക്ക്/ആര്‍ടിജിഎസ് വഴി 835.86 കോടി രൂപയുമാണ് ലഭിച്ചത്. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച തുകയും ഫെസ്റ്റിവല്‍ അലവന്‍സ് തുകയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ ഓണ്‍ലൈനായി സംഭാവന നല്‍കിയവരുടെ എണ്ണം 4.17 ലക്ഷമാണ്.
Previous Post Next Post
3/TECH/col-right