Trending

പ്രകൃതി ദുരന്തത്തെക്കാൾ വലിയ ദുരന്തങ്ങളെ സൂക്ഷിക്കുക !

"എളേറ്റിൽ ഓൺലൈൻ"വാർത്തയാക്കിയ "ESCO എളേറ്റിൽ","വെൽ കെയർ എളേറ്റിൽ" എന്നീ  രണ്ടു സംഘങ്ങളെയും ഞങ്ങള്ക് നേരിട്ട് അറിയാവുന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.(ELETTIL ONLINE Admins)

പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്നവരുടെ ഇടയിലേക്ക് ദുരന്തങ്ങളായി  ഉഡായിപ്പന്മാരും , ചാരിറ്റി ബിസിനസ്സുകാരും ഇറങ്ങുന്നുണ്ട്. താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.




👉സാധന സാമഗ്രികൾ നേരിട്ടറിയാവുന്ന പൊതുപ്രവർത്തകർക്കോ, ജനപ്രധിനിതികൾ/സർക്കാർ ഉദ്യോഗസ്ഥർ  അറിഞ്ഞുകൊണ്ടു മാത്രം കൈമാറുക.

👉ഫെയിസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭ്യർത്ഥനകൾ ക്രോസ്സ് ചെക്ക് ചെയ്യുക.

👉സർക്കാർ ദുരിദാശ്വാസ സംവിധാനങ്ങൾക്കോ, നേരിട്ടറിയാവുന്ന ആളുകൾക്കോ ഒഴികെ ആരുടേയും അൽകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.

👉പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് : ആസാമിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ പ്രളയത്തിന്റെ ചിത്രങ്ങളടക്കം സാമൂഹ്യമാധ്യമങ്ങളിൽ  പ്രചരിപ്പിച്ചുകൊണ്ടു നടത്തുന്ന ചാരിറ്റി /ഫണ്ട് ശേഖരണ പരിപാടികളിൽ വീഴാതിരിക്കുക. സഹായിക്കാൻ സൗമനസ്യമുള്ളവർ സർക്കാർ സംവിധാനങ്ങളെ സമീപിക്കുക.



👉പ്രളയത്തിന്റെ സാഹചര്യത്തിൽ നിരവധി ആളുകൾ സാമൂഹ്യപ്രവർത്തകരും, ചാരിറ്റി പ്രവർത്തകരും ചമഞ് രംഗത്തെത്തിയിട്ടുണ്ട് ഇവരെ തിരിച്ചറിയുക.

👉സഹായങ്ങൾ അർഹിക്കുന്ന കയ്യിലെത്തിയില്ലെങ്കിൽ ചെയ്യുന്നത് നിരർത്ഥകവും, മാഫിയകളെ പ്രോത്സാഹിപ്പിക്കലുമാകും എന്നത് തിരിച്ചറിയുക.

👉ഫെയ്സ്ബുക്കിലെ ദയനീയ ചിത്രങ്ങളടക്കമുള്ള, മനസ്സലിയിക്കുന്ന വ്യാജ പോസ്റ്റുകളിൽ വശംവദരായി പണം അയക്കാതിരിക്കുക.

👉വ്യാജ കച്ചവട ചാരിറ്റി സംഘനങ്ങളെ നിയമസംവിധാനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.

👉ഫോർവേർഡ് ചെയ്തുവരുന്ന വാട്സാപ്പ് നമ്പറുകളിലെ അകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.

👉വാട്സാപ്പ് ചാരിറ്റിയുടെ അഡ്മിന്മാരുടെ സഹായ അഭ്യർത്ഥനകൾ കൃത്യമായി പരിശോധിക്കുക.


👉മലരാരണ്യങ്ങളിലും, ഏഴാംകടലുകൾക്കപ്പുറത്തും പ്രവാസികളായി ജീവിച്ചു മരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ ചോര നീരാക്കിയ പണം നിരര്ഥകമാക്കി കളയാതിരിക്കുവാനും, അർഹിക്കുന്ന കൈകളിലെത്തിക്കുവാനും, ആ പുണ്യത്തെ  അറിയുവാനും സാധിക്കണം. നിരുത്തരവാദിത്തപരമായി നിങ്ങളയക്കുന്ന ഓരോ തുട്ടും നാട്ടിൽ ചാരിറ്റി ബിസിനസ്സുകാരെയും, ധൂർത്തന്മാരായ ഉഡായിപ്പ് സാമൂഹ്യപ്രവർത്തകരെയും സൃഷ്ട്ടിക്കും.

👉അനധികൃതമായി ചാരിറ്റി സ്വീകരിക്കുന്നതും, അക്കൗണ്ട് നമ്പറുകൾ പ്രസിദ്ധപ്പെടുത്തി പണപ്പിരിവ് നടത്തുന്നതും ശിക്ഷാർഹമാണ്.

ദുരന്ത മുഖത്തു ജാഗരൂകരാകുക !
Previous Post Next Post
3/TECH/col-right