Trending

ദുരിതാശ്വാസ സഹായവുമായി കോഴിക്കോട്ട് എത്തിയ വിമാനം കറാച്ചിയില്‍ നിന്നല്ല

കരിപ്പൂര്‍: പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ സഹായവുമായി കോഴിക്കോട്ട് എത്തിയ വിമാനം കറാച്ചിയില്‍ നിന്നല്ല.നേരത്തെ കറാച്ചിയില്‍ നിന്ന് ദുരിതാശ്വാസ സാമഗ്രികളുമായി പ്രത്യേക വിമാനം കോഴിക്കോട്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് വിവരം.


വിമാനം എത്തിയത് യു.എ.ഇയില്‍ നിന്നാണെന്നും യൂണിവേഴ്‌സല്‍ ഹോസ്പിറ്റല്‍ സമാഹരിച്ച സാമഗ്രികളാണ് കോഴിക്കോട്ടെത്തിയതെന്നും ട്രോമാ കെയര്‍ പ്രതിനിധി അഡ്വ.സി.എം പ്രദീപ്കുമാര്‍ പറഞ്ഞു.പുതപ്പ്, ചെരിപ്പ് തുടങ്ങിയ 16 ടണ്‍ സാമഗ്രികളാണ് വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചത്. കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവ ട്രോമാകെയറിനു വേണ്ടി പ്രദീപ്കുമാര്‍ ഏറ്റുവാങ്ങി.
Previous Post Next Post
3/TECH/col-right