Trending

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ:അൽബിർ

കോഴിക്കോട്:സംസ്ഥാനത്ത് അതി  രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലവർഷക്കെടുതിയിൽ ജനങ്ങൾ അതീവ ഭീതിയിലും അരക്ഷിതാവസ്ഥയിലുമാണ്.വിവിധ ജില്ലകളിലെ ഏതാനും അൽബിർ സ്ഥാപനങ്ങളും കുട്ടികളും കുടുംബങ്ങളുമടക്കം ഈ ദുരിതത്തിൽ അകപ്പെട്ടതായി അറിയുന്നു.
കിടപ്പാടമുൾപ്പെടെ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ സർവ സന്നദ്ധരായി നാം രംഗത്തിറങ്ങേണ്ട സമയമാണിത്.സാമ്പത്തികമായും വിഭവങ്ങളായും നാമവരെ സഹായിക്കണം. കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി ധനസഹായം നൽകേണ്ടതുണ്ട്.
ഒരു സ്കൂൾ സംവിധാനമെന്ന നിലയിൽ SKIMV ബോർഡിനു കീഴിൽ സംസ്ഥാനത്തുടനീളം പ്രവർത്തിച്ചു വരുന്ന അൽബിർ സ്കൂൾ,ഇസ്ലാമിക്‌  പ്രീ സ്കൂൾ  മാനേജ്മെൻറുകൾ, അധ്യാപികമാർ, രക്ഷിതാക്കൾ, ഫാക്കൽറ്റി, കോർഡിനേറ്റർമാർ,  ഓഫീസ്,നാട്ടുകാർ എന്നിവർ ഒരു പോലെ ചേർന്ന് ഈ ഉദ്യമം പൂർണതയിലെത്തിക്കാൻ സഹകരിക്കണമെന്നഭ്യർത്ഥിക്കുന്നു.


സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി  (ചെയർമാൻ, അൽബിർ)
ഉമർ ഫൈസി മുക്കം (കൺവീനർ, അൽബിർ ) ഫോൺ: +919745649143

കൂടുതൽ വിവരങ്ങൾക്ക് : ഇസ്മായിൽ മുജദ്ദിദി (കോഡിനേറ്റർ-അൽബിർ) ഫോൺ: +919846466819
Previous Post Next Post
3/TECH/col-right