കാണാതായ യാസീൻ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 16 August 2018

കാണാതായ യാസീൻ എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ഇയ്യാട് നിന്നും കഴിഞ്ഞ ദിവസം കാണാതായ മുഹമ്മദ്‌ യാസീൻ(7) എന്ന കുട്ടിയുടെ മൃതദേഹം  എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് സമീപത്തെ വയലിൽ (കുനിയിൽ) നിന്നും കണ്ടെത്തി. 

ഇയ്യാട് ഗ്ലോബൽ പബ്ലിക് സ്ക്കൂൾ യു.കെ.ജി വിദ്യാർത്ഥിയായ യാസിമിനെ തിങ്കളാഴ്ച 3 മണിയോടെയാണ് സ്കൂളിൽ നിന്നും കാണാതായത്. സ്ക്കൂളിന് സമീപത്ത് കൂടെ ഒഴുകുന്ന തോട്ടിൽ വീണതാണെന്ന അഭിപ്രായത്തിൽ ഈ തോട്ടിൽ പോലീസ്,ഫയർഫോഴ്സ്,തുറമുഖവകുപ്പും, ഹെൽത്ത്‌കെയർ ഫൌണ്ടേഷൻ  ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് ടീം,ഡോഗ് സ്കോഡ്  ടീമിനുമൊപ്പം നാട്ടുകാരൊന്നടങ്കം  കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിലായിരുന്നു.
ഇന്നലെ (വ്യാഴം) രാവിലെ 10 മണിക്ക് കൊടക്കാട്ട് ജനിൻ കുമാർ.ഷിനോയി, അക്ഷയ്, ജിനേശ്, ബാബു, കണ്ണൻ കുന്നുമ്മൽ പക്കർ എന്നിവർ തെരച്ചിലിനിടയിൽ കരകവിഞ്ഞൊഴുകിയതോടിന് സമീപം പൊന്ത കെട്ടിന് തങ്ങിനിൽക്കുന്നത് കണ്ടത്.ഉടൻ കൊടുവള്ളി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം എടുത്ത് പോസ്മോർട്ടത്തിനയക്കുകയും ചെയ്തു 

No comments:

Post a Comment

Post Bottom Ad

Nature