Trending

മഴക്കെടുതി: വിവിധ ജില്ലകളില്‍ നാളെ (14.08.2018) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


കനത്ത മഴയെത്തുടര്‍ന്ന് വയനാട്‌, പാലക്കാട്​ ജില്ലകളിലെ പ്രഫഷനല്‍ കോളജ്‌ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴച അവധിയായിരിക്കുമെന്ന്​ ഇരു ജില്ലകളിലേയും കലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകള്‍ക്കും, അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്​ഥാപനങ്ങള്‍ക്കും​ ജില്ലാ കലക്​ടര്‍ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.

വയനാട്​ ജില്ലയില്‍കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വൈത്തിരി പഞ്ചായത്തിലെ നിരവധി പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്​. കഴിഞ്ഞ നാലു ദിവസത്തിനിടെ അഞ്ചു തവണയാണ്​ വയനാട്ടില്‍ ഉരുള്‍പൊട്ടിയത്​. ഇന്നലെ രാത്രി കുറിച്ച്‌യാര്‍ മലയില്‍ രണ്ടു തവണ ഉരുള്‍ പൊട്ടിയിരുന്നു.

സംസ്​ഥാനത്ത്​ മഴ​ കനത്തതോടെ അയ്യപ്പ ഭക്​തര്‍ ശബരിമല തീര്‍ഥാടനം തല്‍ക്കാലം ഒഴിവാക്കണമെന്ന്​ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്​ ആവശ്യപ്പെട്ടിട്ടുണ്ട്​.
Previous Post Next Post
3/TECH/col-right