രാഷ്ട്രീയ വാർത്തകൾ എന്ന വാട്സാപ്പ് കൂട്ടായ്മ നടത്തുന്ന സാത്താർ ചികിത്സാ സഹായത്തെ പറ്റി നാട്ടു നന്മയിൽ സിദ്ധീഖ് എളേറ്റിൽ
അസഹനീയമായിരുന്നു എനിക്ക് എളേറ്റിൽ രാഷ്ട്രീയ വാർത്താ ഗ്രൂപ്പ്, പലപ്പോഴും രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്നു, ശപിക്കപ്പെടേണ്ട ചില നിമിഷങ്ങളാൽ വഴി പിരിയേണ്ടിവന്ന ഒരു പറ്റം പഴയ സ്നേഹിതർ, .,,,,,,, ഒരിക്കൽ ചേർന്നിരുന്നത് കൊണ്ടാണോ എന്നറിയില്ല, രൂക്ഷമായിരുന്നു ഇതിലെ ചർച്ചകൾ, എന്തിനും ഏതിനും വിഭാഗീയത കണ്ടെത്തുന്നവർ, ഒരു സാദാ ഇലക്ട്രീഷ്യൻ MP നാസറിന് തോന്നിയ ആശയത്തിൽ ഉടലെടുത്ത ഈ ഗ്രൂപ്പ് രാഷ്ട്രീയ ചർച്ച മറന്ന് ഇപ്പോൾ നൻമ മാത്രം പറയുന്നു, എഴുതുന്നു, ചിന്തിക്കുന്നു.... കരൾ രോഗ ബാധിതനായ സത്താർ പൂനൂരിന്റ ചികിത്സാ സഹായ ഫണ്ടിനൊപ്പം....
ഇപ്പോൾ എനിക്കഭിമാനം തോന്നുന്നു നിങ്ങളോടൊപ്പം ഇപ്പോഴുമുള്ളതിന് ...
രാഷ്ട്രീയം എനിക്കത്ര ഗൗരവമുള്ളതല്ലായിരുന്നു, 2+2 = 5 എന്ന് നൂറിൽ 51 പേർ പറഞ്ഞാൽ അത് വിശ്വസിക്കേണ്ടി വരുന്ന ജനാധിപത്യ സംവിധാനത്തെ സംശയത്തോടെ കണ്ടിരുന്നു പണ്ട്, 2+2 = 4 എന്ന് 49 പേരുടെ അലമുറ നിഷ്ഫലമായ ഒരു വ്യവസ്ഥിതി, അതിനാലാണോ രാഷ്ടീയം തെരഞ്ഞെടുപ്പോട് കൂടി അവസാനിക്കുന്നു എന്നിൽ നിന്ന് ...
പലപ്പോഴു വ്യക്തി അധിഷ്ടിത രാഷ്ട്രീയ ചർച്ചയാ സംഭവിക്കാറ്, അതിന്റെ അജ്ഞത കൊണ്ടായിരിക്കാം ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടാതെ മാറി നിന്ന് നിരീക്ഷകനായത്, ഇതിൽ വിദേശ പ്രതിനിധികളായ രാഷ്ടീയ ബു .ജീവി 'സാലു MP, മുജീബ് മനയത്ത്, സുഡു, . ഹബീബ് ചോലയും , ഇന്ത്യൻ ബുജികൾ സക്കരിയ ,ഷബീർ, അസീസ് OK, മെമ്പർ ആഷിക്, ഉനൈസ്, എന്നിവരും ചേരുമ്പോൾ നാസറിന്റെ പിതാവ് ബാക്കി വെച്ച ആ പഴയ ചായകട ചർച്ച മകനിലൂടെ അന്യം നിന്ന് പോകില്ല എന്ന് തോന്നുമുണ്ട്, കൂട്ടത്തിൽ മൂത്ത അഹമ്മദ് മാസ്റ്ററിന്റെ രാഷ്ടീയ ഗവേഷണ പ്രബന്തങ്ങളും നിരീക്ഷണങ്ങളും, കൂടാതെ നിഷ്പക്ഷതയുടെ ഒരു കണിക പോലും കാണിക്കാത്ത തികച്ചും പക്ഷപാത അഭിപ്രായം നടത്തുന്ന അഡ്മിൻ നാസറും, കൂടാതെ തിരക്ക് കൊണ്ടാവാം ഇപ്പോൾ സജീവമല്ലാത്ത റഫീഖ് AK യും , സഖാവ് സുൾഫിയും, ഈ അണ്ഡകടാഹത്തിലെ സകല വാർത്തയും ആദ്യമെത്തിക്കുന്ന അഷ്കർ പാറക്കപുറായൻ .. അങ്ങിനെ പലരും......
ഇവരൊക്കെ തന്നെയാ നമുക്കിടയിലെ ഉണ്ണിത്താനും ആനത്തലവട്ടവും സുധാകരനും ഷംസീറും".. ഒരു വട്ടോളി വേർഷ്യൻ,
എല്ലാറ്റിനും നമുക്ക് ബഡ്ജറ്റുണ്ടാക്കാം
ഒരു വീടിന്, വാഹനത്തിന് , വസ്ത്രത്തിന്, ആഭരണത്തിന്, എന്നാൽ, അസുഖത്തിനെങ്ങിനെ കണക്കാക്കും, കൈവശമുള്ള കാശിനനുസരിച്ചല്ല രോഗബാധിതനാകുന്നത്, കീഴടങ്ങി അനുസരിക്കുന്നതിനല്ലേ നാം വിധിയെന്ന് പറയാറ് ?
കണ്ണ് കാണാത്തവന്റെ കൈ പിടിക്കാൻ ഒരു ദൈവം വന്നുവെന്ന് ഞാൻ കേട്ടിട്ടില്ല. പട്ടിണി കിടക്കുന്നവന് ഭക്ഷണവുമായും വന്നിട്ടില്ല, ഉത്തരവാദിത്തമുണ്ട് നമുക്ക്, ദൈവത്തിന്റെ പ്രതിനിധികളല്ലേ നമ്മൾ, അവന് ഇഷ്ടപ്പെടുന്നത് ചെയ്യാൻ ഭൂമിയിൽ നിയോഗിക്കപ്പെട്ടവർ................. 'വഇദ് ഖാലറബ്ബുക്ക ലിൽ മലാഇകത്തി ഇന്നീ ജാഇലും ഫിൽ അർളി ഖലീഫാ "
ആശയങ്ങൾ ചിലപ്പോൾ നമ്മിൽ വിഭിന്നമാകാം, മനസ്സൊരിക്കലും പണയം വെക്കരുത്, ഒരു നേതാവിന് മുന്നിലും. നമുക്കൊരു മിക്കാം, നമ്മുടെ നാടിന് വേണ്ടി, നാട്ടുകാർക്ക് വേണ്ടി.....
എത്ര പെട്ടന്നാ ഇതിലെ രാഷ്ട്രീയ ചർച്ച മാറിയത്, അല്ലെങ്കിൽ മറ്റിയത്. കുറഞ്ഞ സമയം കൊണ്ട് അര ലക്ഷം രൂപ, ഇനിയും ഉയരും,,, നാസറിന്റെ കുറച്ച് വാക്കുകൾ,,, ഓർക്കുക, നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും നാമറിയാത്ത ഫലമുണ്ടാക്കും,
നാസർ തെളിയിച്ചു, ഈ ഭൂമിയിൽ ജീവിച്ചു എന്നതിന്, പ്രതിസന്ധി കളെത്ര തരണം ചെയ്തവനാ അവൻ,
അവനറിയാം അസുഖത്തിന്റെ വില, ചികിൽസാ ഉപദേശത്തിനായി എന്റെയടുത്ത് വരുന്നവരെ തൃപ്തിപ്പെടുത്താൻ അവനെയാ ഞാൻ ആശ്രയിക്കാറ്, എന്റെ മെഡിക്കൽ എൻസൈക്ലോപീഡിയ, ഒരു പുസ്തകവും വായിച്ച അറിവല്ല, അനുഭവം ഗുരുവെന്നല്ലേ പറയാറ്... ഇനിയും മുന്നോട്ടുള്ള പ്രയാണങ്ങളിലും നമുക്ക് ചേരാം, ഒന്നിച്ച്, ഒരുമയോടെ .......
സത്താർക്കാ നല്ല മനുഷ്യനാ, നല്ല ചിരി,,, ഞാനും അനുഭവിച്ചു ആ ചിരിയുടെ സൗന്ദര്യം, ഒരു നാടും ജനതയും അയാൾക്കൊപ്പം ചേർന്നെങ്കിൽ ആ ചിരിക്ക് അവകാശപ്പെടാനുണ്ട് ഒരുപാടൊരുപാട്,
പുഞ്ചിരി പോലും ധർമ്മമെന്ന് പറഞ്ഞവർക്ക് സ്തുതി....
മാലാഖമാർ ദൈവത്തോട് പറഞ്ഞ് പോലും, "എന്തിനാ ദൈവമേ, ഭൂമിയിൽ കലാപം സൃഷ്ടിക്കുന്ന, രക്തം ഒഴുക്കുന്ന മനുഷ്യനെ സുഷ്ടിക്കുന്നത്, നിന്നെ സ്തുതിക്കാൻ, വാഴ്ത്താൻ ഞങ്ങളില്ലേ?"
ദൈവം മറുപടി പറഞ്ഞു " നിങ്ങൾ അറിയാത്തത് അറിയുന്നവനാണ് ഞാൻ"
ഈ നല്ല ചിന്തയിൽ ദൈവത്തിന്റെ കൈയ്യൊപ്പുണ്ട്, തീർച്ച, ആകാശത്ത് മാലാഖമാർ സ്തുതിഗീതങ്ങളാൽ വാഴ്ത്തുന്നു, ഭൂമിയിൽ മനുഷ്യന്റെ പ്രവൃത്തി കണ്ട് ... പൂർവാധികം ശക്തിയോടെ .....
മകനെ പ്രതീക്ഷിച്ച് കോലായുടെ മൂലയിൽ നിശ്ചബ്ദമായിരിക്കുന്ന ഒരു ഉമ്മ, ഇഷ്ടഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്ന ഭാര്യ , ഉപ്പാന്റെ കൈയിലെ മിഠായി പൊതിക്കായി ഉറങ്ങാതെയിരിക്കുന്ന മക്കൾ, ഓരോ വീട്ടിലേയും നിശബ്ദമായ പ്രതീക്ഷകളാ,,
അവരുടെയെല്ലാം സന്തോഷത്തിനാകട്ടെ നമ്മുടെയെല്ലാം കാത്തിരിപ്പ്,
ഞാൻ അഭിമാനിക്കുന്നു, ഒരിക്കൽ കൂടി,
ഈ ഗ്രൂപ്പിൽ അംഗമായതിന് ...
സിദ്ധീഖ് എളേറ്റിൽ

Tags:
ELETTIL NEWS