Trending

കുട്ടി ഡ്രൈവർമാരുടെ ട്രിപ്പിൾ സവാരി: എംവിഡിയുടെ പിഴ 35,000 രൂപയാക്കും, രക്ഷിതാവിനെതിരെ ശിക്ഷാനടപടി

കോഴിക്കോട്: ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെയും ട്രിപ്പിൾ വച്ച് യാത്ര ചെയ്യുന്നതിന് എതിരെയും നടപടി കർശനമാക്കി. പൊലീസ് – മോട്ടർ വാഹനവകുപ്പ് സംയുക്തമായാണ് നടപടി. നിയമലംഘനങ്ങൾക്ക് പൊലീസ് ചുമത്തുന്ന പിഴ 5,000 രൂപയാണ്. എംവിഡിയുടെ പിഴ 35,000 രൂപയാകും. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാവിനെതിരെ എംവിഡി 10,000 രൂപ പിഴ ചുമത്തും. രക്ഷിതാവ് വാഹന ഉടമ കൂടിയാണെങ്കിൽ 25000 രൂപ പിഴ ചേർത്തു രണ്ടു നിയമ ലംഘനങ്ങളിലുമായി 35,000 രൂപ പിഴ ഈടാക്കും. 

കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു (ജെജെ ബോർഡ്) റിപ്പോർട്ട് നൽകും. ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടി പ്രകാരം രക്ഷിതാവിനെതിരെ ശിക്ഷാനടപടിയും ഉണ്ടാകുമെന്ന് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ കൂടുതലും രാവിലെ 9നും 10നും ഇടയിലും വൈകിട്ട് 4 മുതൽ 6 വരെയുമാണ് കുട്ടി ഡ്രൈവർമാരുടെ ട്രിപ്പിൾ സവാരി നടക്കുന്നതെന്നാണ് പൊലീസും എംവിഡിയും പറയുന്നത്. 10 ദിവസത്തിനുള്ളിൽ ലൈസൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിനു ജില്ലയിൽ 23 കേസുകളെടുത്തു.
Previous Post Next Post
3/TECH/col-right