കോഴിക്കോട്: സിറ്റി ലൈറ്റ് ടിവിയും, ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയനും (IRMU) സംയുക്തമായി സംഘടിപ്പിക്കുന്ന 'അവാർഡ് നൈറ്റ് 2026' നവംബർ 30 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കും.
ചടങ്ങിന്റെ പ്രധാന ആകർഷണമായി പ്രശസ്ത പിന്നണി ഗായകൻ ഉദിത് നാരായണന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ഫ്ലവേഴ്സ് കോമഡി ഉത്സവം - അമൃത കോമഡി മാസ്റ്റേഴ്സ് ഫെയിം കെ.യു. സോമജിത്ത് ആൻഡ് ടീം നയിക്കുന്ന 'ഉദിത് നാരായൺ ഹിറ്റ്സ്' മെഗാ സംഗീത-ഹാസ്യ പരിപാടി അരങ്ങേറും. ബിജേഷ് ചേളാരി അവതരിപ്പിക്കുന്ന മിമിക്രിയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
പ്രമുഖ ചലച്ചിത്ര സംവിധായകൻ അവിര റെബേക്ക ജൂറി ചെയർമാനായ സമിതി തിരഞ്ഞെടുത്ത ഷോർട്ട് ഫിലിം അവാർഡുകളും മറ്റ് വിവിധ കാറ്റഗറികളിലെ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. ചലച്ചിത്ര, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖ താരങ്ങളും വിശിഷ്ട വ്യക്തികളും അതിഥികളായി പങ്കെടുക്കും.
എഡിറ്റ്ലാൻഡ് സ്റ്റുഡിയോസ് (ചാനൽ പാർട്ണർ), ലാംബൂസ് ക്യാമറാസ് ആൻഡ് അക്സസറീസ് (മീഡിയ പാർട്ണർ), നെസ്റ്റോറ ഡെവലപ്പേഴ്സ് എൽ.എൽ.പി എന്നിവരാണ് പരിപാടിയുടെ മറ്റ് പങ്കാളികൾ. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ കമലേഷ് കടലുണ്ടിയുമായി (9349176281) ബന്ധപ്പെടാവുന്നതാണ്.
Tags:
KOZHIKODE