Trending

കൊടുവള്ളി ഉപജില്ല സ്‌കൂൾ കലോത്സവ സ്റ്റേജ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും.

എളേറ്റിൽ: കൊടുവള്ളി ഉപജില്ല സ്‌കൂൾ കലോത്സവ സ്റ്റേജ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. രാവിലെ പത്ത് മണിക്ക് സ്വാഗത സംഘം ചെയർമാൻ സി സുബൈർ മാസ്റ്റ്റുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും.   

ജില്ലാ പഞ്ചായത്ത് മെമ്പർ പി.ജി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡൻ്റ് എൻ.സി ഉസയിൻ , ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ്  കെ.കെ ഉനൈസത്ത്  തുടങ്ങിയവർ സംബന്ധിക്കും.  

ഇന്നലെ എം. ജെ ഹയർ സെക്കൻഡറി സ്‌കൂളിൽ എ. ഇ.ഒ എൻ . കെ രശ്‌മി പതാക ഉയർത്തി.  ഡോ. പി.പി മുഹമ്മദ് ബഷീർ, ഇ.കെ സാബിറ , ഇസ്‌ഹാഖ് പൂക്കോട്, സിദ്ദീഖ് മലബാരി,  റജ്ന കുറുക്കാം പൊയിൽ, റംല മുഹമ്മദലി,   അയ്യൂബ് പൂക്കോട്, മണ്ണിൽക്കടവ്, മുജീബ് റഹ്‌മാൻ, കെ.പി റഊഫ്, മുജീബ് ചളിക്കോട്, കെ.കെ കമറുദീൻ, എ.കെ കൗസർ , സി ഷബീർ, എം മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right