Trending

പ്രഥമ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

കോഴിക്കോട്:സിറ്റി ലൈറ്റ് ടീവിയും ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയനും (IRMU)  ചേർന്ന് നടത്തുന്ന പ്രഥമ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ അവിര റെബേക്കാ ചെയർമാനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

​പ്രധാന അവാർഡുകൾ:

​മികച്ച ചിത്രം: തൊണ്ടി
​മികച്ച രണ്ടാമത്തെ ചിത്രം: റിവേർബ്
​മികച്ച സംവിധായകൻ: ആൽബർട്ട് ചാൾസ് ലിയോ
​മികച്ച നടൻ: ആസാദ് കണ്ണാടിക്കൽ (ഇനി ഒരാൾ )
​മികച്ച നടി: റസിയ മിയ (റൂഹ്)
​മികച്ച തിരക്കഥ: എ.എസ്. ദാസൻ (ഉപ്പുമാങ്ങ)
​മികച്ച ഛായാഗ്രഹണം: സുജേഷ് ഉദിനൂർ (ഉള്ളറ)
​മികച്ച എഡിറ്റിംഗ്: രതീഷ് മോഹൻ (ഉള്ളറ)
​മികച്ച പശ്ചാത്തല സംഗീതം :സാജൻ കെ റാം (ഇനി ഒരാൾ)

ഫെസ്റ്റിവലിലെ മറ്റ് വിഭാഗങ്ങളിലെ അവാർഡുകൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്നതായിരിക്കും. പ്രൗഢഗംഭീരമായ ചടങ്ങിലൂടെയായിരിgക്കും വിജയികൾക്ക് അവാർഡ് വിതരണം ചെയ്യുന്നത്.

​കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്ററുമായി ബന്ധപ്പെടുക:
കമലേഷ് കടലുണ്ടി: 9349176281
Previous Post Next Post
3/TECH/col-right