Trending

സംസ്ഥാന സ്കൂൾ കായികമേള:ട്രാൻസ്പോർട്ട് കമ്മറ്റി യോഗം.

കോഴിക്കോട്:ഡിസംബർ 25മുതൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ വിജയത്തിനായി ട്രാൻസ്പോർട്ട് കമ്മറ്റി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.കമ്മിറ്റി ചെയർപെഴ്സൺ അഡ്വ.ഫാത്തിമ തെഹ്‌ലിയ യോഗം ഉദ്ഘാടനം ചെയ്തു.

ഏഴ് ദിവസങ്ങളിലായി എട്ടോളം വേദികളിൽ നടക്കുന്ന മത്സരങ്ങൾക്ക് സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നായി പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികളെയും എസ്കോട്ടിംഗ്  അധ്യാപകരെയും മൈതാനത്തേക്കും താമസ-ഭക്ഷണ സ്ഥലങ്ങളിലേക്കും എത്തിക്കുക എന്ന സുപ്രധാന കർത്തവ്യമാണ് കമ്മിറ്റിയുടെ ചുമതല.

ജില്ലയിലെ പൊലീസ് മേധാവികൾ,ആർ ടി ഒ,ജനപ്രതിനിധികൾ,അധ്യാപകർ,പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ,ഡ്രൈവേഴ്‌സ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടാണ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻ്റുകളിലും എത്തുന്ന കായിക പ്രതിഭകളെ ഏത് സമയത്തും സ്വീകരിക്കുന്നതിനായി ഇരുനൂറോളം ബസ്സുകളും മറ്റു ചെറിയ വാഹനങ്ങളും ഏർപ്പെടുത്തും.

യോഗത്തിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സലിം കൊന്നത്ത് അധ്യക്ഷനായി.എംവിഡി അരുൺ രാജ്,സി.കെ കുഞ്ഞിമരക്കാർ,സുലൈമാൻ കളൻതോട്,ആയിഷ ചാത്തമംഗലം,നസീറ ഷമീർ,എൻ.കെറഫീഖ് മായനാട്,സത്താർ അരയങ്കോട്,സി.ടി അബൂബക്കർ മായനാട്,അഷ്‌റഫ് ഈങ്ങാപുഴ,സജീർ ഇയ്യാട് തുടങ്ങിയവർ സംസാരിച്ചു.ജനറൽ കൺവീനർ സലാം മലയമ്മ സ്വാഗതവും മുജീബ് കൈപാക്കിൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right