Trending

പൂനൂരിൽ മധ്യവയസ്കയ്ക്ക് പാമ്പിന്റെ കടിയേറ്റു.

പൂനൂർ: തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്കയ്ക്ക് പാമ്പ് കടിയേറ്റു. പൂനൂർ ചാലിൽപുറായിൽ വിമല (65) യ്ക്കാണ് കടിയേറ്റത്. 

ശനിയാഴ്ച ഉച്ചയോടെ ആഡമ്പരക്കുന്ന് എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. ജോലിസ്ഥലത്ത് നിന്നും ഉച്ച ഭക്ഷണം കഴിക്കാനായി നടന്നു പോകുമ്പോഴാണ് കാലിന് മൂർഖൻ പാമ്പിൻ്റെ കടിയേറ്റത്. 

ഇവരെ ഉടനെ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post
3/TECH/col-right