Trending

വയോജന സൗഹൃദ സംഗമം.

കൂട്ടമ്പൂർ: ദേശീയ വായനശാല & ഗ്രന്ഥാലയം കുട്ടമ്പൂർ ഹാപ്പിനസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ സംഗമം നടത്തി. ശ്രീമതി പുഷ്പ താമരശ്ശേരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.ക്ലബ്ബ് പ്രസിഡണ്ട് പൂമംഗലത്ത് അബ്ദുറഹിമാൻ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ വിമിഷ ഉദ്ഘാടനം ചെയ്തു. അധ്യാപകനും ട്രെയിനറുമായ ഷാഹിദ് എളേറ്റിൽ സദസ്സുമായി സംവദിച്ചു. 

ഗ്രാമപഞ്ചായത്ത് മെമ്പർ  കെ.കെ വിശ്വംഭരൻ, കെ.സുരേന്ദ്രൻ, സി മാധവൻ മാസ്റ്റർ, ടി.കെ.രാജേന്ദ്രൻ, ഒ.കെ ലോഹിതാക്ഷൻ സംസാരിച്ചു. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, സി.പി. മധു, സത്യനാഥൻ,സാവിത്രി അമ്മ, രാജേഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

മുഖാതിഥി ഷാഹിദ് എളേറ്റിലിന് വായനശാല സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഉപഹാരം സമർപ്പിച്ചു. ഹാപ്പിനസ് ക്ലബ്ബ് സിക്രട്ടറി സത്യനാഥൻ അരീക്കര സ്വാഗതവും, ജോ. സിക്രട്ടറി വി. സാവിത്രി അമ്മ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right